മക്കള്‍ക്കെതിരെ കൂരമർദ്ദനവും അരിവാളോങ്ങി ഭീഷണിയും: പിതാവ് മാമച്ചന്‍ കസ്റ്റഡിയില്‍, കേസെടുക്കും
കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ എട്ടുവയസ്സുകാരിയെ ക്രൂരമായ മർദ്ദിച്ച പിതാവിനെതിരെ കേസെടുത്ത് പൊലീസ്. കുട്ടിയുടെ പിതാവ് മലാങ്കടവ് സ്വദേശി മാമച്ചനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയെ പിതാവ് ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്യാൻ റൂറൽ എസ് പി നിർദേശം നൽകുകയായിരുന്നു.
സംഭവത്തില്‍ കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എട്ടുവയസ്സുകാരിയെ പിതാവ് മാമച്ചൻ ശാരീരികമായി ഉപദ്രവിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ദൃശ്യത്തെപ്പറ്റി അന്വേഷിച്ചപ്പോൾ പ്രാങ്ക് വീഡിയോ ആണെന്ന് കുട്ടികൾ മൊഴി നൽകിയെന്നായിരുന്നു പൊലീസ് ആദ്യം വ്യക്തമാക്കിയത്.

മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്. ഇതോടെ ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കുകയായിരുന്നു.
കുട്ടിയുടെ മൊഴി പ്രകാരം, അച്ഛനും അമ്മയും വേർപിരിഞ്ഞ് ജീവിക്കുകയാണ്. അമ്മ തിരിച്ചുവരാനുള്ള ശ്രമത്തിന്റെ ഭാഗമായി ഒരു പ്രാങ്ക് വീഡിയോ എടുത്തതാണെന്നാണ് കുട്ടി പറയുന്നത്. എന്നാൽ, പോലീസ് ഈ മൊഴി വിശ്വാസത്തിലെടുത്തിട്ടില്ല, കുട്ടിയുടെ ശരീരത്തിലെ ഗുരുതര പരിക്കുകൾ കണക്കിലെടുത്ത് വിശദമായ അന്വേഷണം നടത്തിവരികയാണ്.
എന്നാല്‍ വീഡിയോയിൽ പ്രാങ്കിന്റെ ഒരു ലക്ഷണവും കാണുന്നില്ലെന്ന് പയ്യന്നൂർ ഡി വൈ എസ് പി വ്യക്തമാക്കി. കുട്ടികൾ എന്തുകൊണ്ടാണ് ഇത്തരമൊരു മൊഴി നൽകിയതെന്ന് മനസ്സിലാക്കാൻ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പിതാവിനെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ എടുത്തതായും ഡി വൈ എസ് പി അറിയിച്ചു.
ഇടപെട്ട് ബാലാവകാശ സംരക്ഷണ കമ്മീഷൻ
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. കുട്ടിയുടെ ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിന് അടിയന്തിര നടപടികൾ ആവശ്യമാണെന്ന് കമ്മീഷൻ വ്യക്തമാക്കി. കുട്ടിയെ ആവശ്യമെങ്കിൽ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുന്നതിനുള്ള നടപടികളും പരിഗണനയിലാണ്. ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടുകയും ചെയ്തു.












Click it and Unblock the Notifications