ഫഹദിന്‍റെ ചിത്രത്തോടൊപ്പമുള്ള പരസ്യം...സത്യം ഇതെന്ന് ഫാസില്‍!! പരാതി നല്‍കി, അവര്‍ കുടുങ്ങും!!

  • Written By:
Subscribe to Oneindia Malayalam

ആലപ്പുഴ: പ്രമുഖ നടന്‍ ഫഹദ് ഫാസിലിന്റെ കുട്ടിക്കാലം അഭിനയിക്കാന്‍ കുട്ടികളെ ക്ഷണിക്കുന്നുവെന്ന് സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്ന പരസ്യത്തിനെതിരേ പിതാവും സംവിധായകനുമായ ഫാസില്‍ രംഗത്ത്. ജില്ലാ പോലീസ് മേധാവിക്ക് ഫാസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നു ആലപ്പുഴ സൗത്ത് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

കെ സുരേന്ദ്രൻ എംഎൽഎയാകും? മഞ്ചേശ്വരത്ത് വോട്ടിങ് ക്രമക്കേട് നടന്നു, തെളിവുകൾ കോടതിയിൽ!!

മദ്യനയം...എല്‍ഡിഎഫിന്റേത് തീക്കളി!! മുതലാളിമാരുമായി രഹസ്യ ധാരണയുണ്ടാക്കി!!

കുട്ടിക്കാലത്തെ ചിത്രം

കുട്ടിക്കാലത്തെ ചിത്രം

കുട്ടിക്കാലത്തെ ഫഹദിന്റെ ചിത്രം നല്‍കിയാണ് വ്യാജ പരസ്യം നല്‍കിയിരിക്കുന്നത്. ഓണ്‍ലൈനിലൂടെയും വാട്‌സാപ്പിലൂടെയുമെല്ലാം ഇത് വ്യാപകമായി പ്രചരിക്കുകയും ചെയ്തിട്ടുണ്ട്.

പരസ്യം ഇങ്ങനെ...

പരസ്യം ഇങ്ങനെ...

ഫഹദ് അഭിനയിക്കുന്ന പുതിയ സിനിമയിലേക്ക് കുട്ടികളെ ക്ഷണിക്കുന്നുവെന്നാണ് പരസ്യം. ഫഹദിന്‍െ കുട്ടിക്കാലത്തെ ചിത്രവും ഒപ്പം നല്‍കിയിട്ടുണ്ട്. രൂപസാദൃശ്യമുള്ള കുട്ടികള്‍ക്ക് അപേക്ഷിക്കാമെന്നും ഇതില്‍ പറയുന്നു. പരസ്യത്തോടൊപ്പം മൊബൈല്‍ നമ്പറും നല്‍കിയിട്ടുണ്ട്.

കള്ളം

കള്ളം

ഇങ്ങനെയൊരു കഥയെക്കുറിച്ചോ സിനിമയെക്കുറിച്ചോ ഫഹദിന് ഒന്നുമറിയില്ലെന്ന് ഫാസില്‍ പറഞ്ഞു. ആരാണ് ഇത്തരത്തില്‍ ഒരു പോസ്റ്റ് ഇട്ടതെന്നും അറിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

നമ്പറില്‍ ബന്ധപ്പെട്ടു

നമ്പറില്‍ ബന്ധപ്പെട്ടു

പരസ്യത്തിലുണ്ടായിരുന്ന ഫോണ്‍ നമ്പറില്‍ താന്‍ ബന്ധപ്പെട്ടിരുന്നതായി ഫാസില്‍ വ്യക്തമാക്കി. എന്നാല്‍ ആരും ഫോണ്‍ എടുക്കുകയോ തിരിച്ചു വിളിക്കുകയോ ചെയ്തില്ല. നമ്പര്‍ തിരിച്ചറിയുന്നതിനുവേണ്ടി ട്രൂകോളര്‍ വഴി നമ്പര്‍ തിരഞ്ഞപ്പോള്‍ ഉടമയുടെ പേര് ഫഹദ് എന്നാണെന്ന് മനസ്സിലായതായും ഫാസില്‍ പറഞ്ഞു.

പരാതിയിലുള്ളത്

പരാതിയിലുള്ളത്

സിനിമാമോഹമുള്ള കുട്ടികളെയും ചെറുപ്പക്കാരെയും ചതിയില്‍പ്പെടുത്തി ദുരുപയോഗം ചെയ്യാനുള്ള ശ്രമാണ് ഇതിനു പിന്നിലെന്നു സംശയിക്കുന്നതായി ഫാസില്‍ പരാതിയില്‍ കുറിച്ചു. ഇതിനു പിന്നില്‍ ആരാണെന്നും അവരുടെ ലക്ഷ്യം എന്താണെന്നും കണ്ടെത്തണമെന്നും ഫാസില്‍ ആവശ്യപ്പെട്ടു.

ബാലതാരത്തെ മാത്രമല്ല...

ബാലതാരത്തെ മാത്രമല്ല...

ബാലതാരത്തെ മാത്രമല്ല 15നും 30നും ഇടയില്‍ പ്രായമുള്ള യുവതികളെ സിനിമയിലെ നായികാ വേഷത്തിലേക്കും ക്ഷണിക്കുന്നതായി പരസ്യത്തിലുണ്ട്. സമീപകാലത്ത് ആലപ്പുഴയില്‍ നിന്നും മറ്റു ചിലയിടങ്ങളില്‍ നിന്നും കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ കാണാതായതിനെ തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയതെന്നു ഫാസില്‍ വ്യക്തമാക്കി.

ഗൗരവമുള്ളത്

ഗൗരവമുള്ളത്

ഫാസില്‍ നല്‍കിയ പരാതി ഗൗരവമുള്ളതാണെന്നും വിശദമായി അന്വേഷിച്ച് ഇതിനു പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരുമെന്നും ജില്ലാ പോലീസ് മേധാവി വി എം മുഹമ്മദ് റഫീഖ് പറഞ്ഞു.

English summary
Actor Fazil gaves Complaint to police about fake post in social media.
Please Wait while comments are loading...