കേരളം പനിച്ചു വിറയ്ക്കുന്നു...മരണം നൂറിലേക്ക്!! തലസ്ഥാനം മുന്നില്‍

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: കാലവര്‍ഷം ആരംഭിച്ചിട്ടു ദിവസങ്ങള്‍ മാത്രമേ ആയിട്ടുള്ളൂവെങ്കിലും സംസ്ഥാനം പനിയുടെ പിടിയിലാണ്. ഈ വര്‍ഷം കേരളത്തില്‍ പനി ബാധിച്ചു മരിച്ചവരുടെ എണ്ണം നൂറിലേക്ക് അടുത്തു. ചൊവ്വാഴ്ച ഉച്ച വരെ 99 പേരാണ് പനി മൂലം മരണപ്പെട്ടത്. കാലവര്‍ഷം കനത്തതോടെ പകര്‍ച്ചവ്യാധികള്‍ വര്‍ധിച്ചത് മരണസംഖ്യം ഇനിയും വര്‍ധിപ്പിക്കാനിടയുണ്ട്.

ബിജെപി കേരളം കീഴടക്കും!!അവര്‍ക്ക് ഉറപ്പ്...മുഖ്യമന്ത്രിക്കായി ഓഫീസ് ഒരുങ്ങുന്നു!!

പാക് പ്രധാനമന്ത്രിയോട് സല്‍മാന്‍ രാജാവിന്റെ ഒറ്റ ചോദ്യം!! സൈന്യാധിപന് മുന്നില്‍ വച്ച്; ഞെട്ടിപ്പോയി?

2

അതേസമയം, യുദ്ധ കാലാടിസ്ഥാനത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങളും ശുചീകരണവും കൊതുകു നിവാരണവും നടക്കുന്നുണ്ടെന്ന മറുപടിയാണ് സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കുന്നത്. ഡെങ്കിപ്പനിയെ കൂടാതെ മലേറിയയും സംസ്ഥാനത്ത് കാണപ്പെട്ടിട്ടുണ്ട്. കൂടുതല്‍ പനി മരണങ്ങള്‍ നടന്നത് തിരുവനന്തപുരം ജില്ലയിലാണ്.

1

തിങ്കളാഴ്ച വരെ സംസ്ഥാനത്തു 6119 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തു മാത്രം 3667 പേര്‍ ഡെങ്കിപ്പനിയുടെ പിടിയിലാണ്. ഡെങ്കിപ്പനിയെ തുടര്‍ന്നു ഇതുവരെ 11 പേര്‍ മരിച്ചപ്പോള്‍ ഇതില്‍ അഞ്ചും തിരുവനന്തപുരത്തുകാരാണ്. 593 പേര്‍ക്കു സംസ്ഥാനത്ത് എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 222 പേര്‍ എലിപ്പനിയുടെ പിടിയിലാണ്. സാധാരണയായി ഡെങ്കിപ്പനി വ്യാപകമാവുന്നത് ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയുള്ള മാസങ്ങളിലാണ്. എന്നാല്‍ ഈ വര്‍ഷം ജൂണ്‍ പകുതിയാവുന്നതിനു മുമ്പു തന്നെ പനി ബാധിതരുടെ എണ്ണവും മരണവും മുന്‍ വര്‍ഷത്തേക്കാള്‍ വര്‍ധിച്ചിട്ടുണ്ട്.

English summary
Kerala in fever fear.
Please Wait while comments are loading...