കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാല്‍ നടുറോഡില്‍.... ആരാധകര്‍ ഇടിച്ചുകയറി, ബാരിക്കേഡ് ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത് പോലീസ്..

  • By Desk
Google Oneindia Malayalam News

തിരക്കേറിയ സമയത്ത് മുന്നറിയിപ്പില്ലാതെ മോഹന്‍ലാലിന്‍റെ സിനിമയുടെ ചിത്രീകരണം വെച്ചതോടെ റോഡില്‍ കുരുങ്ങി ജനം. സാധാരണ പൊതു ഇടത്തോ റോഡിലോ സിനിമ ചിത്രീകരിക്കുന്നത് സംബന്ധിച്ച് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാറുണ്ട്. എന്നാല്‍ മുന്നറിയിപ്പില്ലാതെ ചിത്രീകരണം തുടര്‍ന്നതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമായത്.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്‍റെ ചിത്രീകരണ വേളയിലാണ് സംഭവം.തിരുവനന്തപുരം പാളയത്തും നിയമസഭയ്ക്ക് സമീപത്തുമാണ് സിനിമാ ചിത്രീകരണം നടന്നത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ ചിത്രീകരണം വെച്ചതോടെ റോഡില്‍ വലിയ രീതിയില്‍ ബ്ലോക്ക് അനുഭവപ്പെട്ടു. കൂടാതെ ഷൂട്ടിങ്ങ് കാണാനായി ജനം തടിച്ച് കൂടിയതോടെ ഗതാഗതം പൂര്‍ണമായി സ്തംഭിച്ചു. ഇതോടെ കാര്യങ്ങള്‍ പോലീസിന്‍റെ കൈവിട്ട് പോയി.

 രാവിലെ

രാവിലെ

മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് ഒരുക്കുന്ന പുതിയ ചിത്രമായ ലൂസിഫറിന്‍റെ ചിത്രീകരണമാണ് തിരുവനന്തപുരം നഗരത്തെ സ്തംഭിപ്പിച്ചത്. സംഘര്‍ഷ ഭൂമിയിലേക്ക് ലാല്‍ തന്‍റെ കാറില്‍ വന്നിറങ്ങുന്ന ഭാഗമായിരുന്നു ചിത്രീകരിക്കേണ്ടിയിരുന്നത്.

 ഒഴുകിയെത്തി

ഒഴുകിയെത്തി

പാളയത്ത് നിയമസഭയ്ക്ക് മുന്നിലും ചന്ദ്രശേഖരന്‍ നായര്‍ റോഡിലും മധ്യേയുള്ള പാളയം ഫ്ളൈ ഓവര്‍ ​എന്നിവിടങ്ങളില്‍ വെച്ചായിരുന്നു ഷൂട്ട്. എന്നാല്‍ മുന്നറിയിപ്പില്ലാതെ ചിത്രീകരണം വെച്ചതോടെ ആരാധകര്‍ ഈ ഭാഗത്തേക്ക് ഒഴുകിയെത്തി..

 രാവിലെ മുതല്‍

രാവിലെ മുതല്‍

രാവിലെ ആറ് മുതലായിരുന്നു സംഭവം. ആളുകള്‍ കൂടിയതോടെ ഇതുവഴി കൊല്ലം, കോട്ടയം ഭാഗത്തേക്ക് പോകുന്ന എല്ലാ ബസ്സുകളും പോലീസ് വഴി തിരിച്ച് വിട്ടു. ഇതോടെ ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളും വലഞ്ഞു.

 ഗതാഗത തടസം

ഗതാഗത തടസം

പാളയം ഫ്ളൈ ഓവര്‍ ബ്ലോക്ക് ചെയ്തതോടെ അണ്ടര്‍പാസ് വഴിയും പാളയം രക്തസാക്ഷി മണ്ഡപം വഴിയും വാഹനങ്ങള്‍ തിങ്ങി നിറഞ്ഞു. ഷൂട്ടിങ്ങ് കാണാനായി ജനം തടിച്ച് കൂടിയതോടെ കാര്യങ്ങള്‍ കൈവിട്ടു. പ്രദേശത്തെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.

മാധ്യമപ്രവര്‍ത്തകര്‍ക്ക്

മാധ്യമപ്രവര്‍ത്തകര്‍ക്ക്

ബാരിക്കേഡുകള്‍ കെട്ടി പോലീസ് ഗതാഗതം സ്തംഭിപ്പിച്ചതും സാഹചര്യവും പകര്‍ത്താന്‍ ശ്രമിച്ച മാധ്യമ പ്രവര്‍ത്തകരെ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചതായും പരാതി ഉയരുന്നുണ്ട്.

അനുമതി

അനുമതി

അതേസമയം ചിത്രീകരണത്തിന് ഡിസിപി പി സുരേഷ് കുമാറിന്‍റെ അനുമതി ലഭിച്ചിരുന്നതായി ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെ അനുമതി ലഭിച്ചിരുന്നു എന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം.

പോലീസ് അനുമതിയോടെ

പോലീസ് അനുമതിയോടെ

ഷൂട്ടിങ്ങിനായി രാവിലെ മുതല്‍ റോഡ് അനുവദിച്ച പോലീസ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. സാധാരണ ധര്‍ണകളും സമരങ്ങളും വലയ്ക്കുന്ന തലസ്ഥാന നഗരിക്ക് അതിലും വലിയ പൊല്ലാപ്പായിരുന്നു ഷൂട്ടിങ്ങ് സമ്മാനിച്ചത്.

English summary
fight at mohanlal movie shooting at trivandrum
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X