കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹജ്ജിനായുള്ള ആദ്യ മലയാളി സംഘം 14 ന് പുറപ്പെടും

  • By Meera Balan
Google Oneindia Malayalam News

കോഴിക്കോട്: ഹജ്ജ് കമ്മിറ്റി മുഖേനയുള്ള സംസ്ഥാനത്തെ ആദ്യ തീര്‍ത്ഥാടക സംഘം സെപ്റ്റംബര്‍ 14 ന് പുറപ്പെടും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് യാത്ര. വൈകിട്ട് നാല് മണിയോടെയാണ് പുറപ്പെടുന്നത്. വ്യവസായിക വകുപ്പ് മന്ത്രി പികെ കുഞ്ഞാലിക്കുട്ടി യാത്ര ഫഌഗ് ഓഫ് ചെയ്യും. 12 ജില്ലകളില്‍ നിന്നുള്ള 350 ഹാജിമാരാണ് ആദ്യ വിമാനത്തില്‍ ഉള്ളത്.

കോഴിക്കോട് ജില്ലയില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ ഹാജിമാര്‍ ഉള്ളത്. കുറവ് തിരുവനന്തപുരത്തും. കരിപ്പൂര്‍ വഴി ഹജ്ജിന് ഇത്തവണ 6846 പേരാണ് പോകുന്നത്. ഇവരില്‍ 298 പേര്‍ ലക്ഷദ്വീപുകാരും 30 പേര്‍ മാഹി സ്വദേശികളുമാണ്. കേരളത്തില്‍ നിന്ന് 21 പേരും ലക്ഷദ്വീപില്‍ നിന്ന് ഒരാള്‍ക്കും ഹജ്ജ് വാളണ്ടിയറായി നിയമനം ലഭിച്ചിട്ടുണ്ട്.

Mecca

അപേക്ഷകരുടെ എണ്ണത്തില്‍ സംസ്ഥാനത്തിന് സര്‍വകാല റെക്കോര്‍ഡായിരുന്നു. 56181 അപേക്ഷകളാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റിയ്ക്ക് ലഭിച്ചത്. 70 വയസുകഴിഞ്ഞവരുടെ സംവരണം ഒന്നാം വിഭാഗത്തില്‍ 2135 പേരാണ് ഉള്‍പ്പെട്ടത്. തുടര്‍ച്ചയായി നാലാംവട്ടം അപേക്ഷിച്ച 7637 പേര്‍ രണ്ടാം വിഭാഗത്തിലും ഉള്‍പ്പെട്ടു.

മുസ്ലീം ജനസംഖ്യാ അനുപാതത്തില്‍ കേരളത്തിന് നിശ്ചയിക്കപ്പെട്ട ക്വോട്ട 5349 ആണ്. പ്രത്യേക ക്വോട്ടയില്‍ 705 സീറ്റുകളും ലഭിച്ചിരുന്നു. ഇതോടെ 6054 സീറ്റായി. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ മൂന്ന് വരെയാണ് മടക്ക സര്‍വീസ്.

English summary
First batch of Hajj pilgrims set to fly today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X