കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ, വിജയകരം

Google Oneindia Malayalam News

കോട്ടയം: അവയവദാനത്തില്‍ പുതിയ ചരിത്രം കുറിച്ച കേരളം ഹൃദയ ശസ്ത്രക്രിയ രംഗത്തും പുതിയ ചരിത്രം കുറിച്ചു. കേരളത്തില്‍ ആദ്യമായി സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി. കോട്ടയം മെഡിക്കല്‍ കൊളെജിലാണ് ശസ്ത്രക്രിയ നടന്നത്.

ദില്ലി എയിംസ് ആശുപത്രിയില്‍ മാത്രമാണ് സര്‍ക്കാര്‍ തലത്തില്‍ ഇതിന് മുന്‍പ് ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നിട്ടുള്ളത്. ഇത്തരത്തിലൊരു അപൂര്‍വ നേട്ടം കൈവരിച്ചിരിയ്ക്കുകയാണ് കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കൊളെജ്.

Heart

പത്തനംതിട്ട സ്വദേശി വികെ പൊടിമോനാണ് കൊച്ചിയില്‍ വാഹനാപകടത്തെത്തുടര്‍ന്ന് മരിച്ച വിനയകുമാറിന്റെ ഹൃദയം സ്വീകരിച്ചത്. ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സാധാരണക്കാര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ആഗ്രഹമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തതിന് പിന്നിലെന്നും ഇതൊരു കൂട്ടായ്മയായിരുന്നുവെന്നും ഹൃദയ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഡോക്ടര്‍ ടികെ ജയകുമാര്‍ പറഞ്ഞു.

ഏലൂരില്‍ വൈദ്യുതി പോസ്റ്റില്‍ വാഹനമിടിച്ച് ഗുരുതരമായി പരിക്കേറ്റ വിനയകുമാറിന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മസ്തിഷ്‌ക മരണം സംഭവിച്ചത്. ലൂര്‍ദ് ആശുപത്രിയില്‍ നിന്നും മൂന്നേകാലോടെ ഹൃദയം കോട്ടയം മെഡിക്കല്‍ കൊളെജില്‍ എത്തിച്ചാണ് ശസ്ത്രക്രിയ നടത്തിയത്. ഹൃദയം ദാനം ചെയ്യാന്‍ സമ്മതിച്ച വിനയകുമാറിന്റെ കുടുംബത്തോട് അതിരറ്റ നന്ദിയുണ്ടെന്ന് ഹൃദയം സ്വീകരിച്ച പൊടിമോന്റെ ഭാര്യ ഒാമന പറഞ്ഞു.

English summary
First heart transplant at a Kerala government Medical College successful.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X