ആദ്യം കാപ്പന്‍ പറയട്ടെ, പിന്നെ കെപിസിസി തീരുമാനിക്കും; നിലപാട് വ്യക്തമാക്കി കെസി വേണുഗോപാല്‍
തിരുവനന്തപുരം: എന്‍സിപിയുടെ പാലാ എംഎല്‍എ മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന സൂചനകള്‍ പുറത്തുവന്നതിന് പിന്നാലെ നിലപാട് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. കാപ്പന്റെ മുന്നണി മാറ്റ വിഷയത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന് തീരുമാനം എടുക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഉപതിരഞ്ഞെടുപ്പില്‍ പാലായില്‍ മാണി സി കാപ്പന്‍ ജയിച്ചത് അദ്ദേഹത്തിന് ജനപിന്തുണയുള്ളത് കൊണ്ടാണ്. കാപ്പന്‍ ആദ്യം നിലപാട് വ്യക്തമാക്കട്ടെ. ശേഷം കെപിസിസി തീരുമാനം എടുക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, മാണി സി കാപ്പന്‍ എല്‍ഡിഎഫ് വിടുമെന്ന വിവരങ്ങള്‍ പുറത്തുവരികയാണ്. അദ്ദേഹം പാലാ മണ്ഡലത്തില്‍ നടത്താനിരുന്ന വിളംബര ജാഥ മാറ്റിവച്ചു. ഇടതുപക്ഷ സര്‍ക്കാരിന്റെ വികസനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പദ്ധതിയിട്ട ജാഥയാണ് മാറ്റിയത്. മണ്ഡലം തനിക്ക് തന്നെ കിട്ടുമോ എന്നറിഞ്ഞിട്ടുമതി ജാഥ എന്നാണ് കാപ്പന്റെ തീരുമാനം എന്നറിയുന്നു.
ഒരിഞ്ച് പിന്നോട്ടില്ല, സമരം കടുപ്പിച്ച് കർഷകർ- ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം
പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹം യുഡിഎഫിനൊപ്പം ചേരുമെന്നാണ് വിവരം. പാലാ സീറ്റ് ജോസ് കെ മാണിയുടെ കേരള കോണ്‍ഗ്രസ് എമ്മിന് വിട്ടുകൊടുക്കാന്‍ സിപിഎമ്മില്‍ ധാരണയുണ്ടാകുന്ന സാഹചര്യത്തിലാണ് മാണി സി കാപ്പന്‍ നിലപാട് കടുപ്പിക്കുന്നത്. 20 മുതല്‍ 24 വരെ നടത്താനിരുന്ന വിളംബര ജാഥയാണ് മാറ്റിവെച്ചിരിക്കുന്നത്. 25ന് ശേഷമേ ഇനി ജാഥ നടത്തണമോ എന്ന കാര്യത്തില്‍ തീരുമാനിക്കൂ. എല്‍ഡിഎഫ് വിടുകയാണെങ്കില്‍ എംഎല്‍എയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയാകും മണ്ഡലത്തിലെ ജാഥ.












Click it and Unblock the Notifications