'ഇള'യായി അപർണ ബാലമുരളി; ഹരിനാരായണന്റെ മ്യൂസിക്കൽ ഫീച്ചറെറ്റ്- പോസ്റ്റർ പ്രകാശനം മമ്മൂട്ടി
കൊച്ചി: രാജ്യത്ത് കൊവിഡ് തരംഗം ഇനിയും അവസാനിച്ചിട്ടില്ല. കൊവിഡ് മൂന്നാം തരംഗം ഉണ്ടാകുമെന്ന പ്രവചനവും വന്നുകഴിഞ്ഞു. ഈകോവിഡ് തരംഗത്തിൽ നമ്മുടെ രാജ്യത്തിന് ,ഈ ദിവസം വരെ നഷ്ടപ്പെട്ടത് 1500 ഡോക്ടർമാരേയും , 120 നഴ്സുമാരേയും , 200 ആരോഗ്യ പ്രവർത്തകരേയുമാണ് .
അവർക്കുള്ള സമർപ്പണമാണ് 10 മിനിട്ട് ദൈർഘ്യമുള്ള (9.30 ) 'ഇള' എന്ന മ്യൂസിക്കൽ ഫീച്ചറെറ്റ് . അപർണ്ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഇള സംവിധാനം ചെയ്തിരിക്കുന്നത് ബികെ ഹരിനാരായണനാണ്. ബിജിബാൽ , രാജീവ് പീശപ്പിള്ളി എന്നിവരും അഭിനയിച്ചിരിക്കുന്നു. സിതാര കൃഷ്ണകുമാറും മിഥുൻ ജയരാജും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഏസി മൊയ്തീൻ എംഎൽഎ യുടെ നേതൃത്വത്തിൽ ,വൈബ്സ് മീഡിയയുടെ ബാനറിൽ ഷാജു സൈമൺ ആണ് ഈ ഗാനചിത്രം നിർമ്മിച്ചിരിക്കുന്നത്. 'ഇള'യുടെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്യുന്നത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. സെപ്തംബർ 17 ന് വൈകുന്നേരം അഞ്ച് മണിക്കാണ് പോസ്റ്റർ പ്രകാശനം.

നിരവധി കലാകാരന്മാരുടെയും സാംസ്കാരിക പ്രവർത്തകരുടേയും നിസ്വാർത്ഥ പ്രവർത്തനം കൂടി ഇതിനു പിന്നിലുണ്ട്. മനേഷ് മാധവൻ ( ഛായഗ്രഹണം ), പ്രവീൺ മംഗലത്ത് (എഡിറ്റിംഗ് ), മിതുൻ ജയരാജ് (സംഗീതം ) , ഇന്ദുലാൽ കാവീട് ( കല ) , ലിജുപ്രഭാകർ , ധനുഷ് നായനാർ , ജയറാം രാമചന്ദ്രൻ , അവണാവ് നാരായണൻ തുടങ്ങിയവരാണ് ഇളയുടെ അണിയറ ശിൽപികൾ .
'ഇള' എന്ന മ്യൂസിക്കൽ ഫീച്ചററ്റിനെ കുറിച്ച് സംവിധായകൻ ബികെ ഹരിനാരായണൻ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പ് വായിക്കാം...
അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്
പ്രിയരെ..
ഇളയുടെ ആദ്യ പോസ്റ്റർ മലയാളത്തിൻ്റെ മഹാനടന സൗന്ദര്യമായ മമ്മൂക്ക നാളെ പ്രകാശനം ചെയ്യുകയാണ്.
വ്യക്തിപരമായി വളരെ സന്തോഷമുള്ള നിമിഷമാണ്.
പ്രധാനപ്പെട്ടതും.
ഇള എന്താണ് എന്ന് പലരും ചോദിക്കുന്നു.
ഇള പത്ത് മിനിട്ടോളം ദൈർഘ്യമുള്ള മ്യൂസിക്കൽ ഫീച്ചററ്റ് ആണെന്ന് പറയാം.
പാട്ടിലൂടെ ഉള്ള ഒരു കുഞ്ഞു കഥപറച്ചിൽ അത്രതന്നെ.
അതിലുപരി, ഇതൊരു സമർപ്പമാണ്.
കോവിഡ് മഹാമാരിക്കെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കുള്ള സമർപ്പണമാണ്.
നമ്മുടെ രാജ്യത്ത് കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ജീവത്യാഗം ചെയ്തത് ഏതാണ്ട് 1500 ഡോക്ടർമാരും,120 നഴ്സ്മാരും, 200 ആരോഗ്യ പ്രവർത്തകരുമാണ്.
അവർക്കുള്ള ഓർമ്മപ്പൂവാണ് ഈ ഹൃദയഗീതം.
ഇത് ഇള എന്ന പെൺകുട്ടിയുടെ കഥയാണ്.
മലയാളത്തിൻ്റെ പ്രിയ അഭിനേത്രി അപർണ്ണ ബാലമുരളിയാണ് ഇളയാവുന്നത്.
അതോടോപ്പം നിരവധി കലാകാരന്മാരും സംസ്ക്കാരിക പ്രവർത്തകരും, ആരോഗ്യ പ്രവർത്തകരും, സ്ഥാപനങ്ങളും, പൊതു പ്രവർത്തകരും, പോലിസ് ഉദ്യോഗസ്ഥരും , മാധ്യമപ്രവർത്തകരും, ജനപ്രതിനിധികളും, സുഹൃത്തുകളും ഈ സമർപ്പണത്തിൻ്റെ ഭാഗമാകുന്നു.
അവരുടെയെല്ലാം നിസ്വാർത്ഥവും നിസ്സീമവുമായ ചേർന്നു നിൽപു കൂടിയാണ് ഇള.
എല്ലാരും കൂടെയുണ്ടാവണേ..
എല്ലാർക്കും സ്നേഹക്കെട്ടിപ്പിടുത്തങ്ങൾ
ഹരിനാരായണൻ.
-
സെലിബ്രിറ്റി കാഴ്ച്ചക്കാരനേക്കാള് മലയാളിക്ക് പ്രധാനം റഫീഖും സിദ്ദിഖും ഉള്‍പ്പെടെ ഉള്ളവര്‍ എന്ന് പികെ നവാസ് -
സ്വര്‍ണത്തിന്റെ കളി എല്ലാവര്ക്കും മനസിലായി.. വാങ്ങാന്‍ ആളുകളുടെ തിരക്ക്; വില കൂടാന്‍ പോകുന്നു? -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍തോതില്‍ വില കൂടി, പഴയ സ്വര്‍ണം വില്‍ക്കുന്നവര്‍ക്ക് സന്തോഷം, പവന് വില -
സ്വർണം മലയാളികൾക്ക് വേണ്ട; സ്വർണം വാങ്ങാൻ ആളില്ല; ആഭരണങ്ങൾക്ക് ഡിസ്കൗണ്ട് നൽകിയിട്ടും രക്ഷയില്ലാതെ വ്യാപാരികൾ -
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം












Click it and Unblock the Notifications