Get Updates
Get notified of breaking news, exclusive insights, and must-see stories!

കടലില്‍ കാണാതായ യുവാക്കളെ കാത്ത് കരയില്‍ കാത്തിരിയ്ക്കുന്ന സുഹൃത്തുക്കള്‍, ഹൃദയഭേദകമായ കാഴ്ച

തിരുവനന്തപുരം: സൗഹൃദം വല്ലാത്തൊരു അനുഭവം തന്നെയാണ്. ജീവിതത്തില്‍ സുഹൃത് വലയങ്ങളുടെ സ്ഥാനം വളരെ വലുതുമാണ്. സുഹൃത്തുക്കളോടൊപ്പം ചേര്‍ന്നാലോ എന്ത് സാഹസികതയും ചെയ്യാന്‍ തോന്നും. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍ക്ക്. കോവളത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കാണാതായ അഞ്ച് യുവാക്കളും ഇത്തരമൊരു സൗഹൃദവലയത്തില്‍പെട്ടവരായിരുന്നു. അഞ്ച് പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു.

കടലില്‍ മറഞ്ഞ കൂട്ടുകാര്‍ക്കായി കരയില്‍ ഇപ്പോഴും അവരുടെ സുഹൃത്തുക്കള്‍ കണ്ണീരോടെ കാത്തിരിയ്ക്കുകയാണ്. രാപകല്‍ വ്യത്യാസമില്ലാതെ സുഹൃത്തുക്കളുടെ വരവും കാത്ത് കോവളം ബീച്ചിനരികില്‍ ഇരിയ്ക്കുന്ന ഈ സുഹൃത് വലയത്തെ കണ്ടാല്‍ ജീവിതത്തില്‍ സുഹൃദ്ബന്ധങ്ങളുടെ വിലയറിഞ്ഞവരുടെ നെഞ്ച് പിടയും.

വിദ്യാര്‍ഥികളായ യുവാക്കള്‍ ലൈഫ് ഗാര്‍ഡിന്റെ നിര്‍ദ്ദേശം അവഗണിച്ചാണ് കടലില്‍ കുളിയ്ക്കാനിറങ്ങിയത്. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നും പറയപ്പെടുന്നു. ഒരു നിമിഷത്തെ അശ്രദ്ധയിലൂടെ അവര്‍ കടലിലേയ്ക്ക് മറഞ്ഞപ്പോള്‍ മക്കളുടെ തിരിച്ച് വരവും കാത്ത് വേദനയോടെ കാത്തിരിയ്ക്കുന്ന നാല് കുടുംബങ്ങളുണ്ട് തിരുവനന്തപുരത്ത്. ഓരോ നിമിഷവും അവരുടെ വിവരം അറിയാന്‍ കടല്‍ത്തീരത്ത് പ്രിയപ്പെട്ടവര്‍ കാത്തിരിയ്ക്കുകയാണ്...

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍

കോവളം ലൈറ്റ് ഹൗസ് ബീച്ചില്‍ കുളിയ്ക്കാനിറങ്ങിയവരാണ് കാണാതായ വിദ്യാര്‍ഥികള്‍. അഞ്ച് പേരാണ് കാണാതായത്

ഒരാള്‍

ഒരാള്‍

ഒരാളുടെ മൃതദേഹം കണ്ടെത്തി. വര്‍ക്കല സ്വദേശി അനൂപ് (21) ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബെംഗളൂരുവില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ഥിയാണ് അനൂപ്

നാല് പേര്‍

നാല് പേര്‍

നാല് പേര്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്

കാത്തിരിപ്പ്

കാത്തിരിപ്പ്

കടലില്‍ മറഞ്ഞ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി കരയില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാത്തിരിയ്ക്കുന്ന സുഹൃത്തുക്കള്‍. കോവളത്ത് നിന്നുള്ള ദൃശ്യം. അല്‍പ്പം വേദനയോടെയല്ലാതെ ഈ സൗഹൃദക്കൂട്ടത്തെ കാണാനാകില്ല

ഇവരാണ്

ഇവരാണ്

കരകുളം പിഎ അസീസ് എഞ്ചിനീയറിംഗ് കൊളെജ് വിദ്യാര്‍ഥി വട്ടപ്പാറ സ്വദേശി ജിതിന്‍ രാജ് (21), കഴക്കൂട്ടം മരിയന്‍ എഞ്ചിനീയറിംഗ് കൊളെജ് വിദ്യാര്‍ഥി നിഥിന്‍ (21), വെള്ളായണി പൂങ്കുളം എംജിഎം കൊളെജിലെ ബാസ്‌ക്കറ്റ്‌ബോള്‍ കോച്ച് പിടിപി നഗര്‍ സ്വദേശി അഭിഷേക് (33), കോഴിക്കോട് മെഡിക്കല്‍ കൊളെജിലെ എംബിബിഎസ് വിദ്യാര്‍ഥി സ്റ്റാച്യു സ്വദേശി അഖില്‍ എന്നിവരാണ്

മുന്നറിയിപ്പ്

മുന്നറിയിപ്പ്

ശനിയാഴ്ച രാത്രി ഏഴ് മണിയോടെയാണ് സംഘത്തെ കാണാതായത്. ലൈഫ് ഗാര്‍ഡുകള്‍ നല്‍കിയ മുന്നറിയിപ്പ് അവഗണിച്ചാണ് ഇവര്‍ കടലിലേയ്ക്ക് ഇറങ്ങിയത്

കാത്തിരുന്നു

കാത്തിരുന്നു

ലൈഫ് ഗാര്‍ഡുകള്‍ തടഞ്ഞെങ്കിലും അവരുടെ ഡ്യൂട്ടി സമയം കഴിഞ്ഞ് പോയ തക്കത്തിന് യുവാക്കള്‍ കടലില്‍ ഇറങ്ങുകയായിരുന്നു.

മദ്യലഹരിയില്‍?

മദ്യലഹരിയില്‍?

മദ്യലഹരിയിലായിരുന്നു യുവാക്കളെന്നും പറയുന്നു

തിരച്ചില്‍

തിരച്ചില്‍

യുവാക്കള്‍ക്കായുള്ള തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്

വരവും കാത്ത്

വരവും കാത്ത്

അവരുടെ വരവും കാത്ത് നാല് കുടുംബങ്ങളാണ് കണ്ണീരോടെ കാത്തിരിയ്ക്കുന്നത്. സൗഹൃങ്ങള്‍ ചിലപ്പോള്‍ പല സാഹസികതയ്ക്ക് പ്രേരിപ്പിയ്ക്കും. പക്ഷേ അതിന്റെ ഫലമാകട്ടേ ചില സമയങ്ങളില്‍ ഇത്തരം ദുരന്തങ്ങളാകും സമ്മാനിയ്ക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+