കണ്ണൂരിന്റെ സ്വപ്നം ചിറകേറുന്നു.. അടുത്ത മാസം പരീക്ഷണപ്പറക്കലിനൊരുങ്ങി കണ്ണൂർ വിമാനത്താവളം

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ഏറെ നാളുകളായി കണ്ണൂരിന്റെ സ്വപ്‌നമായ വിമാനത്താവളം പരീക്ഷണപ്പറക്കലിന് തയ്യാറെടുക്കുന്നു. കണ്ണൂര്‍ വിമാനത്താവളത്തിലെ പരീക്ഷണപ്പറക്കല്‍ അടുത്തമാസം നടക്കുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം സെപ്റ്റംബറിലാണ് വിമാനത്താവളം പ്രവര്‍ത്തനം തുടങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇത് സംബന്ധിച്ച അറിയിപ്പുള്ളത്. വിമാനത്താവളത്തിന്റെ എയര്‍ സൈഡ്, സിറ്റി സൈഡ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഏകദേശം പൂര്‍ത്തിയായിക്കഴിഞ്ഞു. അടുത്ത വര്‍ഷം സെപ്റ്റംബറോട് കൂടി വിമാനത്താവളം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുവാന്‍ സാധിക്കും. വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകുന്നതോട് കൂടി വര്‍ഷം പതിനഞ്ച് ലക്ഷത്തോളം യാത്രക്കാര്‍ക്ക് സേവനം ലഭ്യമാക്കുവാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പ്രശ്നം കസബയോ പാർവ്വതിയോ പോലുമല്ല.. അതുക്കും മേലെ! ഇതിലും വലിയ മറുപടി സ്വപ്നങ്ങളിൽ മാത്രം!

kannur

ഒരേ സമയം ഇരുപത് വിമാനങ്ങള്‍ വരെ പാര്‍ക്ക് ചെയ്യുവാന്‍ സാധിക്കുന്ന രീതിയിലാണ് വിമാനത്താവളത്തിന്റെ ഏപ്രണ്‍ രൂപകല്പന ചെയ്തിരിക്കുന്നത്. റണ്‍വേയുടെ നിര്‍മാണം 3050 മീറ്റര്‍ നീളത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. കോഡ് E ഗണത്തില്‍ പെടുന്ന ബോയിങ്ങ് B-777, എയര്‍ബസ് A-330 തുടങ്ങിയ വിമാനങ്ങള്‍ക്ക് ഉതകുന്നതാണ് നിലവിലെ റണ്‍വേയുടെ രൂപകല്പന. ഭാവിയില്‍ ഇത് എയര്‍ബസ് A-380 പോലെയുള്ള കോഡ് F ഗണത്തില്‍ പെടുന്ന വിമാനങ്ങള്‍ക്ക് ഉപയോഗിക്കുവാന്‍ കഴിയുന്ന രീതിയില്‍ വികസിപ്പിക്കുമെന്നും മുഖ്യമന്ത്രിയുടെ പേജിലെ കുറിപ്പിൽ പറയുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Flight trial operation in Kannur Airport to start from coming January

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്