'നെഞ്ചിനകത്ത് ലാലപ്പൻ'; വിവാദ സ്കിറ്റിന് മാപ്പ് ചോദിച്ച് ഫ്ളവേഴ്സ് ചാനൽ
കൊച്ചി; നടൻ മോഹൻലാലിലെ കളിയാക്കിയെന്ന ആരോപണത്തിൽ മാപ്പ് പറഞ്ഞ് ഫ്ളവേഴ്സ് ചാനൽ. സ്റ്റാർ മാജിക് എന്ന പരിപാടിയിലെ ഒരു സ്ക്റ്റിനെതിരെയായിരുന്നു ആരോപണം ഉയർന്നത്. ഇതോടെ പരിപാടിയ്ക്കും ചാനലിനുമെതിരെ സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ചാനലിന്റെ ഖേദപ്രകടനം.
അദ്ദേഹത്തെ മനപ്പൂർവ്വം അധിക്ഷേപിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അബദ്ധത്തിൽ സംഭവിച്ച പിഴവാണെന്നും ചാനൽ പുറത്തുവിട്ട പ്രസ്താവയിൽ പറയുന്നു.

വിവാദ പരിപാടി
സ്റ്റാർ മാജിക് കോമഡി ഷോയുടെ പുതിയ എപ്പിസോഡിലാണ് ഒരു കഥാപാത്രത്തിന്റെ എൻട്രിയിൽ നെഞ്ച് വിരിച്ച് ലാലേട്ടൻ എന്ന സിനിമാ ഗാനത്തിന് പകരം നെഞ്ച് വിരിച്ച് ലാലപ്പൻ എന്ന രീതിയിൽ പാരഡി ഉപയോഗിച്ചത്. എന്നാല് ഇതിനെതിരെ ഫാൻസുകാർ രംഗത്തെത്തുകയായിരുന്നു. മോഹൻലാലിനെ മനപ്പൂർവം അപമാനിക്കുന്നതാണ് പരിപാടിയെന്നായിരന്നു വിമർശനം.

വ്യാപക വിമർശനം
തുടർന്ന് സോഷ്യൽ മീഡിയയൽ ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നു. മാത്രമല്ല ഫ്ളവേഴ്സിന്റെ പേജിലും പ്രോഗ്രാമിലെ താരങ്ങളുടെ പേജിലും സൈബർ ആക്രമണവും കടുത്തു. ഇതോടെ യുട്യൂബിൽ അപ്ലോഡ് ചെയ്ത പ്രോഗ്രം ഇന്നലെ രാത്രിയോടെ തന്നെ ചാനൽ പ്രൈവറ്റ് ഓപ്ഷനിലേക്ക് മാറ്റിയിരന്നു. ഇതിന് പിന്നാലെയാണ് ചാനൽ ക്ഷമാപണം നടത്തിയിരിക്കുന്നത്.

വലിയ ആരാധകര്
അടുത്തിടെ ഇറങ്ങിയ സ്റ്റാർ മാജിക് എപ്പിസോഡിൽ മോഹൻലാൽ സാറിന്റെ പേര് പരാമർശിച്ചതായി ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടു. സ്കിറ്റിൽ പറഞ്ഞ ഡയലോഗുകൾ മോഹൻലാൽ സാറിന്റെ പ്രിയപ്പെട്ട ആരാധകരുടെ വികാരത്തെ വ്രണപ്പെടുത്തിയെന്നും ഞങ്ങൾ മനസ്സിലാക്കി.മോഹന്‍ലാലിന്റേയും അദ്ദേഹം ഇന്ത്യന്‍ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനയയുടേയും ലിയ ആരാധകരാണ് ഫ്‌ളവേഴ്‌സ് ടിവി.

നിരവധി തവണ പങ്കെടുത്തിട്ടുണ്ട്
പരിപാടിയിലൂടെ വേദനയുണ്ടാക്കതിൽ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കു്നു. അദ്ദേഹത്തിനെ മനപ്പൂർവ്വം അധിക്ഷേപിക്കാൻ ഞങ്ങൾ ഉദ്ദേശിച്ചിട്ടില്ല.ഫ്ലവേഴ്സ് ഇന്ത്യൻ ഫിലിം അവാർഡ്, ഫ്ലവേഴ്സ് ടോപ്പ് സിംഗർ (ഓണം എപ്പിസോഡ്) തുടങ്ങി ഞങ്ങളുടെ എല്ലാ പ്രോഗ്രാമുകളിലും മോഹൻലാൽ സർ നിരവധി തവണ പങ്കെടുത്തിട്ടുണ്ട്.

മാപ്പ് ചോദിക്കുന്നു
അബദ്ധത്തിൽ സംഭവിച്ച പിഴവിന് എല്ലാവരോടും ഒരിക്കൽ കൂടി മാപ്പ് ചോദിക്കുന്നു, ചാനൽ പ്രസ്താവനയിൽ പറഞ്ഞു. അതേസമയം നേരത്തേ ആദിവാസി വിഭാഗത്തിനെ ആദിവാസി സമൂഹത്തിനെ അപമാനിച്ച സംഭവത്തിൽ നേരത്തേ രൂക്ഷവിമർശനം ഉയർന്നിട്ടും അതിൽ ഖേദം പ്രകടിപ്പിക്കാൻ തയ്യാറാകാത്തെ ചാനൽ നടപടിക്കെതിരെ വിമർശനം ഉയരുന്നുണ്ട്.

ആദിവാസി സമൂഹത്തെ
പരിപാടിയുടെ 138ാം എപ്പിസോഡിലാണ് ആദിവാസി സമൂഹത്തെ അധിക്ഷേപിക്കുന്ന തരത്തിൽ പരിപാടി അവതരിപ്പിച്ചത്. കൂവിക്കൊണ്ട് പറങ്കിമല കാട്ടിലെ മൂപ്പന്‍ ചുപ്പന്‍, പറങ്കിമല കാട്ടിലെ മൂപ്പി ചുപ്പി എന്നീ കഥാപാത്രങ്ങള്‍ വേജിയിലെത്തി ആദിവാസി സമൂഹത്തെ പരിഹസിക്കുന്ന രീതിയിൽ ആയിരുന്നു അവതരണം.
കൊറോണ രോഗത്തെ കുറിച്ച് സംസാരിക്കുമ്പോൾ ഇരുവരും ഒന്നും അറിയാതെ വിഡ്ഡികളെ പോലെ അഭിനയിക്കുന്ന രംഗങ്ങളും സ്കിറ്റിൽ ഉണ്ടായിരുന്നു.

വേദനിപ്പിക്കുന്നുവെന്ന്
നിരവധി പേർ അന്ന് ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. കലാകാരനെ ബഹുമാനിക്കുന്നതിനോടൊപ്പം ,ആദിവാസിയെ പൊതുസമൂഹത്തിന്, കൈകൊട്ടി ചിരിക്കാനുള്ള ഒരു കളിപ്പാവയാക്കുന്നതില്‍ വേദനിക്കുകയും ചെയ്യുന്നുവെന്നായിരുന്നു അന്ന് സംവിധായകൻ ലീലാ സന്തോഷ് പ്രതികരിച്ചത്.
മണിപ്പൂരില്‍ ട്വിസ്റ്റ്, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ ദില്ലിയിലേക്ക്, ബിജെപിയില്‍ ചേര്‍ന്നേക്കും!!
15 മാസം പ്രായമുളള കുഞ്ഞിനെ തല്ലിച്ചതച്ച് അമ്മ! വിശപ്പ് കാരണമെന്ന്, സിസിടിവിയിൽ കുടുങ്ങി! വീഡിയോ വൈറൽ
ആദ്യം ഷഹീൻബാഗിൽ പ്രക്ഷോഭകർക്കൊപ്പം: ഇപ്പോൾ ബിജെപിയിൽ, രാഷ്ട്രീയത്തിൽ അങ്കം കുറിച്ചു, ആരാണയാൾ?
ഇന്‍ഷൂറന്‍സ് തുകയ്ക്കായി ആശുപത്രികള്‍ കൊവിഡ് ചികിത്സയുടെ നിരക്ക് ഉയര്‍ത്തുന്നുവെന്ന് ആരോപണം