കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ വനംവകുപ്പ് മന്ത്രി പ്രഫ. എന്‍എം ജോസഫ് അന്തരിച്ചു

Google Oneindia Malayalam News

കോട്ടയം: മുന്‍ വനംവകുപ്പ് മന്ത്രി എന്‍ എം ജോസഫ് (79) അന്തരിച്ചു. ഇന്ന് പുലർച്ച മൂന്ന് മാണിയോടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവശേപ്പിച്ചിച്ചിരിക്കുകയായിരുന്നു. ഇന്ന് വൈകുന്നേരം പാലായില്‍ മൃതദേഹം പൊതു ദർശനത്തിന് വെക്കും. അതിന് ശേഷം നാളെ ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് മൃതദേഹം പാലാ അരുണാപുരം പള്ളിയില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടത്തും. മക്കളും അടുത്ത ബന്ധുക്കളും വിദേശത്ത് നിന്നും വരാനുള്ളതിനാലാണ് സംസ്കാരം അടുത്ത ദിവസത്തേക്ക് മാറ്റിയത്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നേതാക്കള്‍ സമീപിച്ചു: ആദ്യമായി തുറന്ന് പറഞ്ഞ് മഞ്ജു വാര്യർ, മണ്ഡലമേത്

പൂഞ്ഞാർ നിയമസഭയില്‍ നിന്നും ഒരു തവണ നിയമസഭയില്‍

പൂഞ്ഞാർ നിയമസഭയില്‍ നിന്നും ഒരു തവണ നിയമസഭയില്‍ എത്തിയ അദ്ദേഹം 1987 മുതല്‍ 1991 വരെ ജെ ഡി എസ് പ്രതിനിധിയായി നാല് വർഷം ഇകെ നായനാർ സർക്കാറിലെ വനം വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. ജനതാദള്‍ പാർട്ടിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ കാരണം എംപി വിരേന്ദ്ര കുമാർ ഒരു ദിവസം മാത്രം അധികാരത്തിലിരുന്നതിന് ശേഷം രാജിവെച്ച ഒഴിവിലേക്ക് പകരക്കാനായിട്ടായിരുന്നു അപ്രതീക്ഷിതമായി എന്‍ എം ജോസഫ് മന്ത്രിയായത്.

മത്സ്യകന്യക മാറി നില്‍ക്കണം: ചുവപ്പില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി എസ്തർ അനില്‍

പാലാ സെന്റ് തോമസ് കേളേജിലെ അധ്യാപകനായ എന്‍ എം ജോസഫ്

പാലാ സെന്റ് തോമസ് കേളേജിലെ അധ്യാപകനായ എന്‍ എം ജോസഫ് കെ എസ് യുവിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജനതാ പരിഷത്തിന്റെ നേതാവായി മാറിയ അദ്ദേഹം ജെ ഡി എസ് നേതൃനിരയിലെത്തുകയായിരുന്നു. 1982 ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് എന്‍ എം ജോസഫ് ആദ്യമായി പൂഞ്ഞാറില്‍ നിന്നും നിയമസഭയിലേക്ക് മത്സരിക്കുന്നത്. എന്നാല്‍ ആ തിരഞ്ഞെടുപ്പില്‍ യു ഡി എഫില്‍ നിന്നും കേരള കോണ്‍ഗ്രസ് ജോസഫിന്റെ ഭാഗമായി മത്സരിച്ച പിസി ജോർജിനോട് പരാജയപ്പെട്ടു.

ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍

ആദ്യ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും മണ്ഡലത്തില്‍ സജീവമായിരുന്ന എന്‍ ജോസഫ് 1987 ലെ തിരഞ്ഞെടുപ്പില്‍ തന്നെ പരാജയപ്പെടുത്തിയ അതെ പിസി ജോർജിനോട് തന്നെ ഏറ്റുമുട്ടി പൂഞ്ഞാറില്‍ നിന്നും വിജയിച്ച് നിയമസഭയില്‍ എത്തുകയും മന്ത്രിയുമായി മാറി. കേരള യൂനിവേർസിറ്റി സെനറ്റ് അംഗം (1980-1984), പാലാ മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ്, എ കെ പി സി റ്റി എ ജനറൽ സെക്രട്ടറി, ജനതാ പാർട്ടി കോട്ടയം ജില്ലാ കമ്മിറ്റി പ്രസിഡന്റ്, ജനതാ ദൾ കേരള സ്റ്റേറ്റ് കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്.

വീട്ടില്‍ വെറുതെ ഇരിപ്പാണോ.. പണിയൊന്നുമില്ലേ: ഇതാണ് ഓണ്‍ലൈന്‍ വഴി പണമുണ്ടാക്കാനുള്ള 8 വഴികള്‍

പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം

പാലാ സെന്റ് തോമസ് കോളേജിൽ സാമ്പത്തിക ശാസ്ത്ര വിഭാഗം തലവനായിരുന്നു. ജോസഫ് മാത്യുവിന്റേയും അന്നമ്മ മാത്യുവിന്റേയും മകനായി 1943 ഓക്‌ടോബർ 18 ന് ജനനം. ബിരുദാനന്തര ബിരുദധാരിയാണ്. "അറിയപ്പെടാത്ത ഏടുകൾ" ആണ് എൻ എം ജോസഫിന്‍റെ ആത്മകഥ. ഭൗതികശരീരം ഇന്ന് വൈകുന്നേരം നാലുമണിക്ക് പാലാ കടപ്പാട്ടൂരിൽലുള്ള വസതിയിലേക്ക് കൊണ്ടുവരും.

 'ആ.. അമ്മച്ചി ബെസ്റ്റ് തന്നെ': 73-ാം വയസ്സില്‍ പത്താംതരം പൂർത്തിയാക്കാന്‍ നടി ലീന ആന്റണി 'ആ.. അമ്മച്ചി ബെസ്റ്റ് തന്നെ': 73-ാം വയസ്സില്‍ പത്താംതരം പൂർത്തിയാക്കാന്‍ നടി ലീന ആന്റണി

English summary
Former Forest Minister Prof. NM Joseph passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X