Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ മിസ് കേരള ജേതാക്കളുടെ മരണം; ഉന്നത ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊച്ചി: മുന്‍ മിസ് കേരള ജേതാക്കളുടെ മരണം വീണ്ടും വഴിത്തിരിവില്‍, സംസ്ഥാനത്തെ ഐപിഎസ് ഉദ്യോഗസ്ഥനെതിരെയുള്ള ഇന്റലിജന്‍സ് റിപ്പോര്‍ട്ടാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. അപകടം നടന്ന ദിവസം നമ്പര്‍ 18 ഹോട്ടലില്‍ ഈ ഉന്നത പൊലീസ് ഉദ്യോഗസ്ഥവുമുണ്ടായിരുന്നുവെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ഈ ഉദ്യോഗസ്ഥനെചതിരെ നടപടിക്ക് സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. തിരുവനന്തപുരത്ത് ജോലിചെയ്യുന്ന ഉദ്യോഗസ്ഥന്റെ തുടര്‍ച്ചയായുള്ള കൊച്ചി സന്ദര്‍ശനങ്ങള്‍ നടത്താറുണ്ടെന്നും ഇതും അന്വേഷണവിധേയാമാക്കുമെന്നാണ് അറിയുന്നത്. ഒക്ടോബര്‍ 31-ന് കൊച്ചിയില്‍ എന്തിനാണ് എത്തിയതെന്നടക്കം ഈ ഉന്നത ഉദ്യോഗസ്ഥന്‍ വിശദീകരിക്കേണ്ടിവരും.

1

അപകടത്തെക്കുറിച്ച് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥനെ ഉന്നത ഉദ്യോഗസ്ഥന്‍ വിളിച്ച് താക്കീത് ചെയ്തിരുന്നുവെന്നും ഹാര്‍ഡ് ഡിസ്‌കിനെ കുറിച്ച് അന്വേഷണം ആരംഭിച്ചതോടെയാണ് താക്കീത് നടത്തിയെന്നും ഇതോടെ ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തുന്നതില്‍ പോലീസ് ഉഴപ്പിയെന്നമാണ് പുറത്ത് വരുന്ന വിവരം. ഹോട്ടലുടമ റോയിയും ഉന്നതനും തമ്മിലുള്ള ബന്ധം കൊച്ചിയിലെ പോലീസുദ്യോഗസ്ഥര്‍ക്കെല്ലാം അറിയാം. റോയിക്ക് പൊലീസ് എല്ലാ സൗകര്യങ്ങളുമൊരുക്കിയത് ഈ ബന്ധം ഉപയോഗിച്ചാണെന്നാണ് റിപ്പോര്‍ട്ട്.

2

മരട്, നെട്ടൂര്‍ ഭാഗങ്ങളില്‍ ബിനാമി പേരില്‍ പല ഉന്നത ഉദ്യോഗസ്ഥരും ഭൂമി വാങ്ങിക്കൂട്ടുന്നതിനെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഉന്നത ഉദ്യോഗസ്ഥന്റെ ഭൂമിയിടപാടുകളെക്കുറിച്ചും അന്വേഷണമുണ്ടാകുമെന്നാണ് സൂചന. പനങ്ങാട് ചാത്തമ്മ ജങ്ഷനില്‍ പനങ്ങാട് ചാത്തമ്മ ജങ്ഷനില്‍ ഗുണ്ടാ ലിസ്റ്റിലുള്ളവര്‍ ചേര്‍ന്ന് അടുത്തിടെ ഭൂമി നികത്തിയിരുന്നുവെന്നും റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയെങ്കിലും നികത്തല്‍ തുടരുകയായിരുന്നുവെന്നും ഉന്നത ഉദ്യോഗസ്ഥന്റെ ബിനാമി ഭൂമിയാണെന്ന് അറിഞ്ഞതോടെ പോലീസ് നടപടിയെടുക്കാതെ മാറിനിന്നുവെന്നും ആരോപണമുണ്ടായിരുന്നു.

3

മുമ്പും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്ന ഉദ്യോഗസ്ഥനെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. അന്ന് പൊലീസ് തലപ്പത്തുള്ള മറ്റൊരു ഉദ്യോഗസ്ഥനെ സംരക്ഷം ലഭിച്ചതിനാല്‍ പരാതിയില്‍ നടപടിയുണ്ടാവാതിരിക്കുകയായിരുന്നുവെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഈ സംഭവത്തില്‍ ഈ ഉന്നത ഉദ്യോഗസ്ഥന്റെ ഇടപെടല്‍ ഉണ്ടാവില്ലെന്നാണ് സൂചന. പൊലീസ് മേധാവി തന്നെ നേരിട്ട് ഇടപെട്ട സാഹചര്യത്തില്‍ അന്വേഷണം കൂടുതല്‍ ഗൗരവകരമാകും. അതേസമയം വാഹനാപകടത്തില്‍ കൊല്ലപ്പെട്ട മിസ് കേരള ജേതാക്കളായ മോഡലുകള്‍ക്കു ശീതളപാനീയത്തില്‍ ലഹരി കലര്‍ത്തി നല്‍കിയെന്ന സംശയം ബലപ്പെടുന്നു. എന്നാല്‍ ഇവരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കാതിരുന്നത് അന്വേഷണ സംഘത്തിന് തിരിച്ചടിയാകും. മോഡലുകളെ കബളിപ്പിച്ചു ലഹരി കഴിപ്പിച്ചെന്ന് അന്വേഷണ സംഘത്തിനു ലഭിച്ച രഹസ്യസന്ദേശമെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

4

സ്ഥിരീകരിക്കാന്‍ നിശാപാര്‍ട്ടി നടന്ന ഫോര്‍ട്ടുകൊച്ചി നമ്പര്‍ 18 ഹോട്ടലിലെ ഡിജെ പാര്‍ട്ടി നടന്ന ഹാളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കണം. ഈ നിരീക്ഷണ ക്യാമറകള്‍ ഹോട്ടലുടമ നിലവില്‍ ഒളിപ്പിച്ചിരിക്കുകയാണ്. മിസ് കേരള അന്‍സി കബീറിനെ ഹോട്ടലുടമ റോയിക്കു നേരത്തെ പരിചയമുള്ളതാണെന്നും അന്‍സിയുടെ അമ്മയും റോയിയും നഗരത്തിലെ ഒരേ കോളജിലെ പൂര്‍വവിദ്യാര്‍ഥി കൂട്ടായ്മയിലെ അംഗങ്ങളാണെന്നും മിസ് കേരള സൗന്ദര്യപ്പട്ടം ലഭിച്ചപ്പോള്‍ അന്‍സിയെ ക്ഷണിച്ചു വരുത്തി റോയിയുടെ നേതൃത്വത്തില്‍ അനുമോദിച്ചിരുന്നുവെന്നും ഈ മുന്‍ പരിചയമാണ് അന്‍സിയും സുഹൃത്തുക്കളും റോയിയുടെ ഹോട്ടലിലെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വഴിയൊരുക്കിയതെന്നുമാണ് ലഭിക്കുന്ന വിവരം.

5

ഹോട്ടലിലെ പാര്‍ട്ടികള്‍ക്കു നേതൃത്വം നല്‍കിയിരുന്ന സൈജു തങ്കച്ചന്റെ സാന്നിധ്യമാണു യുവതികള്‍ക്കു വിനയായതെന്നാണ് പൊലീസ് അനുമാനിക്കുന്നത്. ഡാന്‍സ് പാര്‍ട്ടിക്കു ശേഷം രഹസ്യമായി നടക്കുന്ന ലഹരി പാര്‍ട്ടിയിലേക്കു സൈജു ഇവരെ ക്ഷണിച്ചെങ്കിലും വഴങ്ങിയില്ലെന്നും ഇതിനു ശേഷമാണ് ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മുഹമ്മദ് ആഷിഖും അബ്ദുല്‍ റഹ്‌മാനും കൂടിയ അളവില്‍ മദ്യം വിളമ്പി സല്‍ക്കരിക്കാന്‍ തുടങ്ങിയതെന്നുമാണ് പൊലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇക്കൂട്ടത്തില്‍ യുവതികള്‍ക്കും ശീതളപാനീയത്തില്‍ അമിത അളവില്‍ ലഹരി ചേര്‍ത്തു നല്‍കിയെന്ന രഹസ്യവിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.

6


അതേസമയം സംഭവത്തില്‍ പ്രതികളായി പൊലീസ് അറസ്റ്റ് ചെയ്ത നമ്പര്‍ 18 ഹോട്ടല്‍ ഉടമയടക്കം ആറ് പ്രതികള്‍ക്കും കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസിന് തിരിച്ചടിയാവുകയായിരുന്നു.
പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പു നടത്തി നിരീക്ഷണക്യാമറ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനുള്ള അവസരമാണ് ഇതോടെ പൊലീസിന് നഷ്ടപ്പെട്ടത്. സാധാരണനിലയില്‍ അന്വേഷണസംഘം കസ്റ്റഡിയില്‍ ആവശ്യപ്പെടുന്ന പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിക്കാറുണ്ടാവാറില്ല. സംഭവത്തില്‍ ബോധപൂര്‍വമല്ലാത്ത നരഹത്യക്കാണു കേസ് റജിസ്റ്റര്‍ ചെയ്തതെങ്കിലും അന്വേഷണത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്തുവരാനുള്ള സാധ്യത മുന്നില്‍കണ്ടു പ്രേരണക്കുറ്റവും (ഐപിസി 109) പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

7

തെളിവുകളിലേക്കു നയിക്കാന്‍ സാധ്യതയുള്ള ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് പ്രതികള്‍ കായലില്‍ എറിഞ്ഞതായും തെളിവുകള്‍ വീണ്ടെടുക്കാന്‍ പ്രതികളെ 3 ദിവസം കസ്റ്റഡിയില്‍ വേണമെന്നും അന്വേഷണസംഘം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രതികള്‍ക്കു ജാമ്യം ലഭിച്ചതോടെ സിസിടിവി ഡിവിആര്‍ വീണ്ടെടുക്കാന്‍ഡ സാധിക്കാത്ത സ്ഥിതിയായി. അതേസമയം ജാമ്യഉത്തരവിന്റെ കോപ്പി മാധ്യമങ്ങള്‍ക്കു നല്‍കരുതെന്നു നിര്‍ദേശമുണ്ടെന്നു കോടതി ജീവനക്കാര്‍ സൂചിപ്പിച്ചിരുന്നു. ഇതോടെ, ജാമ്യം നല്‍കിയതിന്റെ നിയമപരമായ അടിസ്ഥാനവും ഇതുവരം വ്യക്തമായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+