ബിജെപി വിരുദ്ധ നിലപാടും സമാന്തര യോഗവും: സികെ നാണുവിനെ ജെഡിഎസില്‍ നിന്നും പുറത്താക്കി
ബെംഗളൂരു: മുതിർന്ന ജെ ഡി എസ് നേതാവും മുന്‍ വടകര എം എല്‍ എയുമായ സി കെ നാണുവിനെ പാർട്ടിയില്‍ നിന്ന് പുറത്താക്കി. സമാന്തര യോഗം വിളിച്ചതിലാണ് നടപടിയെന്ന് ദേശീയ അധ്യക്ഷനായ എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി. താന്‍ ദേശീയ ദേശീയ പ്രസിഡന്‍റ് പദവിയിൽ തുടരവേ വൈസ് പ്രസിഡന്‍റായ സികെ നാണു സമാന്തരയോഗം വിളിച്ചത് പാർട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
സിഎം ഇബ്രാഹിം സികെ നാണുവിനെ തെറ്റിദ്ധരിപ്പിച്ചാണ് കൂടെ നിർത്തുന്നതെന്നും ദേവഗൗഡ ആരോപിച്ചു. ജെ ഡി എസ് മുന്‍ കർണാടക സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനേയും പാർട്ടിയില്‍ നിന്നും നേരത്തെ പുറത്താക്കിയിരുന്നു. 2024-ൽ പുതുതായി സംസ്ഥാനസമിതികൾ പുനഃസംഘടിപ്പിക്കുമെന്നും എച്ച് ഡി ദേവഗൗഡ പറഞ്ഞു. തിങ്കളാഴ്ച സി കെ നാണുവും സി എം ഇബ്രാഹിമും ചേർന്ന് ബെംഗളുരുവിൽ ജെഡിഎസ്സിൽ തങ്ങളെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചിട്ടുണ്ട്.

ശനിയാഴ്ച ബെംഗളൂരു ജെപി ഭവനിൽ ചേർന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗം ഇരു നേതാക്കളെയും പുറത്താക്കാൻ രണ്ട് പ്രമേയങ്ങൾ ഏകകണ്ഠമായി പാസാക്കിയെന്നും ദേവഗൗഡ അറിയിച്ചു. എല്ലാ സംസ്ഥാന പ്രസിഡന്റുമാരും എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്ത യോഗത്തിൽ മാണ്ഡ്യ ജില്ലാ ജെഡിഎസ് അധ്യക്ഷൻ ഡി.രമേഷ് ഇബ്രാഹിമിനെ പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചപ്പോൾ, പശ്ചിമ ബംഗാൾ ജെഡിഎസ് അധ്യക്ഷൻ പുനീത് കുമാർ സിംഗാണ് നാണുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കാനുള്ള പ്രമേയം അവതരിപ്പിച്ചത്.
കോൺഗ്രസ് പാർട്ടി ആരോപിക്കുന്നത് പോലെ ജെഡിഎസ് അവസരവാദ പാർട്ടിയല്ലെന്ന് പറഞ്ഞ ദേവഗൗഡ വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യമുണ്ടാക്കാനുള്ള തന്റെ പാർട്ടി തീരുമാനത്തെ ന്യായീകരിക്കുകയും ചെയ്തു. "മൊറാർജി ദേശായി എനിക്ക് പാർട്ടിയുടെ കടിഞ്ഞാൺ നൽകിയത് മുതൽ 40 വർഷം ഞാൻ കഠിനാധ്വാനം ചെയ്ത ഒരു പ്രാദേശിക പാർട്ടിയെ രക്ഷിക്കാനുള്ള മാർഗ്ഗമാണ് ഇത്. അത് അത്യാഗ്രഹമല്ല. പാർട്ടിയെ രക്ഷിക്കാനാണ് ഞാൻ സഖ്യത്തിന്റെ കാര്യത്തിൽ തീരുമാനമെടുത്തത്," ദേവഗൗഡ പറഞ്ഞു.
അതേസമയം, ജെ ഡി എസില്‍ നിന്നും തന്നെ അത്ര വേഗം പുറത്താക്കാന്‍ കഴിയില്ലെന്ന് സികെ നാണു പ്രതികരിച്ചു. 'പുറത്താക്കിയെന്ന് വിവരം ചിലര്‍ എന്നോട് വിളിച്ചു പറയുന്നുണ്ട്, അങ്ങനെ വേഗം പുറത്താക്കാന്‍ ഉള്ളവന്‍ ഒന്നും അല്ലല്ലോ ഞാന്‍. കുറേ വര്‍ഷായില്ലേ ഞാനീ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്. എന്തെങ്കിലും ഒരു ആക്ഷേപമോ, അഴിമതിയോ, അല്ലെങ്കില്‍ പാര്‍ട്ടി വിരുദ്ധമായിട്ടോ ഞാന്‍ ഇതുവരെ ചെയ്തിട്ടുണ്ടോ, അതുകൊണ്ട് ആരെങ്കിലും വന്നിട്ട് എന്നെ പുറത്താക്കി എന്നു പറഞ്ഞാല്‍ അത് ന്യായമാണോ' ഒന്നും ഒരു പ്രാദേശിക മാധ്യമത്തോട് സികെ നാണു പറഞ്ഞു.
ഞാന്‍ എത്രയോ കൊല്ലങ്ങള്‍ക്ക് മുമ്പ് ഈ ജനാധിപത്യ പ്രസ്ഥാനത്തില്‍ ചേര്‍ന്ന ആളാണ്. എന്റെ പേരില്‍ അഴിമതിയോ, ഞാന്‍ എന്തെങ്കിലും തെറ്റായ കാര്യങ്ങളോ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ അങ്ങനെ പാര്‍ട്ടിക്ക് വിരുദ്ധമായി, പാര്‍ട്ടിയുടെ ഗുണത്തിനല്ലാത്ത ഒരു കാര്യവും ഇതുവരെ ചെയ്തിട്ടില്ല. എന്നെ പുറത്താക്കിയത് കാണിച്ച് ഇതുവരെയും എനിക്ക് രേഖാമൂലം ഒരു പേപ്പറും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
-
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
നാളെ ആരെന്നുമെന്തെന്നും ആർക്കറിയാം! മുന്നണിയിൽ ആളെ കൂട്ടാൻ പിന്നണിയിൽ നീക്കങ്ങൾ... -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല












Click it and Unblock the Notifications