യുഡിഎഫിന്‍റെ തെറ്റായ സമീപനങ്ങളെ കൗണ്ടര്‍ ചെയ്യുക മാത്രമാണ് അന്ന് ചെയ്തത്: കെ കുഞ്ഞമ്മദ്
കോഴിക്കോട്: 2015 ലെ ബജറ്റ് ദിനത്തില്‍ യു ഡി എഫ് ഭാഗത്ത് നിന്നും തെറ്റായ സമീപനങ്ങള്‍ ഉണ്ടായപ്പോള്‍ അതിനെ കൗണ്ടര്‍ ചെയ്യുക മാത്രമാണ് ഇടത് അംഗങ്ങള്‍ ചെയ്തതെന്ന് മുന്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ കുഞ്ഞമ്മദ് മാസ്റ്റര്‍. നിയമസഭാ കയ്യാങ്കളി കേസില്‍ താനടക്കമുള്ള അന്നത്തെ ആറ് ഇടത് അംഗങ്ങള്‍ വിചാരണ നേരിടണമെന്ന സുപ്രീംകോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുപ്രീംകോടതിയുടെ നിര്‍ദേശത്തിന് അനുസരിച്ച് മുന്നോട്ട് പോവുമെന്ന് കെ കുഞ്ഞമ്മദ് മാസ്റ്റര്‍ വണ്‍ഇന്ത്യ മലയാളത്തോട് പറഞ്ഞു.
ഇന്ത്യാ രാജ്യത്തെ ഒരു പൗരന്‍ എന്ന നിലയില്‍ പരമോന്നത കോടതിയായ സുപ്രീംകോടതിയുടെ വിധി അനുസരിക്കാന്‍ ബാധ്യസ്ഥനാണ്. അതുകൊണ്ട് തന്നെ കോടതി എന്താണോ തീരുമാനിച്ചത്, അതിന് വിധേയമായി മുന്നോട്ട് പോവും. ഇന്ത്യയില്‍ ജീവിക്കുന്ന ഒരു പൗരന്‍ എന്ന നിലയില്‍ സുപ്രീംകോടതി വിധി അനുസരിച്ച് വിചാരണ നേരിടണം. അല്ലെങ്കില്‍ അധികാരികളുടെ മൂക്കിന്‍ തുമ്പിലൂടെ മദ്യരാജാവ് മല്യ വിദേശത്തേക്ക് കടന്നത് പോലെ കടന്നു കളയണം. അതിന് ഏതായാലും ഞങ്ങളെ കിട്ടില്ല. അതുകൊണ്ട് തന്നെ സുപ്രീംകോടതി വിധി പ്രകാരം വിചാരണ നേരിടും.
ഗ്ലാമറസായി നടി ഹിമ ശങ്കർ ചിത്രങ്ങൾ കാണാം

Recommended Video

വിചാരണക്കോടതിയില്‍ നിരപരാധിത്വം തെളിയിക്കാന്‍ കഴിയും. 2015 ലെ ബജറ്റ് ദിനത്തില്‍ നടന്ന സംഭവങ്ങള്‍ ഒരു തീരുമാനത്തിന്റെ ഭാഗമാണ്. പുറത്ത് പതിനായിരക്കണക്കിന് ആളുകള്‍ സമരം ചെയ്യുമ്പോള്‍ അകത്ത് സമരം ചെയ്യാന്‍ ഞങ്ങള്‍ 67 പേര്‍ മാത്രമേയുള്ളു. തെറ്റായ ചില സമീപനങ്ങള്‍ അപ്പുറത്ത് നിന്നും വന്നപ്പോള്‍ അതിനെ കൗണ്ടര്‍ ചെയ്യാന്‍ ഇതല്ലാതെ മറ്റെന്തായിരുന്നു ചെയ്യാന്‍ കഴിയുകയെന്നും കെ കുഞ്ഞമ്മദ് മാസ്റ്റര്‍ ചോദിക്കുന്നു.
പ്രായം ചോര്‍ത്താത്ത സൗന്ദര്യം: ബിക്കിനിയില്‍ തിളങ്ങി പറങ്കിമലയിലെ നടി: വൈറലായി ചിത്രങ്ങള്‍
അന്ന് എല്‍ഡിഎഫ് അംഗങ്ങള്‍ നല്‍കിയ ഒരു പരാതിയില്‍ പോലും കേസ് എടുക്കാന്‍ അന്നത്തെ സര്‍ക്കാര്‍ തയ്യാറായില്ല. വനിതാ എംഎല്‍എമാര്‍ നല്‍കിയ ഗുരുതര പരാതികള്‍ ഉള്‍പ്പടെ ഉണ്ടായിരുന്നു. ജമീല പ്രകാശത്തെ ശിവദാസന്‍ നായര്‍ കയ്യേറ്റം ചെയ്യുകയുണ്ടായി. അതിന്‍റെയൊക്കെ ചിത്രങ്ങള്‍ എല്ലാവരും കണ്ടതാണ്. വാസ്തവത്തില്‍ എറ്റവും ഗുരതരമായ ഒരു സംഭവമായിരുന്ന അത്.
നീല ജലാശയത്തില്‍ നീരാടുന്ന അന്‍സിബ: വൈറലായി ഫോട്ടോഷൂട്ട്
ഇടത് അംഗങ്ങളെ നേരിടാന്‍ കോണ്‍ഗ്രസുകാരെ പൊലീസിന്റെ പഴയ യൂണിഫോം നല്‍കി നിയമസഭയില്‍ കൊണ്ടുവന്നിട്ടുമുണ്ട്. വിചാരണ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ എല്ലാം കോടതിയില്‍ ബോധിപ്പിക്കും. കേസ് പിന്‍വലിക്കാന്‍ സര്‍ക്കാറിന് അധികാരമുണ്ടോ എന്നത് മാത്രമാണ് കോടതി പരിശോധിച്ചത്. വിചാരണ ഇനി നടക്കാന്‍ പോവുന്നതേയുള്ളു. കോടതിയില്‍ നിന്നും ഞങ്ങളെ ശിക്ഷിച്ചുകൊണ്ട് അന്തിമ വിധി വന്നത് പോലുള്ള പ്രതികരണങ്ങളാണ് പ്രതിപക്ഷം നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആരാധകര്‍ നിലത്ത് നിര്‍ത്തിയില്ല : ഒടുവില്‍ മണിക്കുട്ടനേയും ഉള്‍പ്പെടുത്തി നവരസയുടെ ട്രെയ്‍ലര്‍
ഒരു ബാത്ത് ടവൽ മാത്രം ; ടോപ്‌ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി












Click it and Unblock the Notifications