കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു കുടുംബത്തിലെ നാലുപേര്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

  • By Sruthi K M
Google Oneindia Malayalam News

കൊച്ചി: കൊച്ചി-മധുര ദേശീയ പാതയ്ക്ക് സമീപം തിരുവാങ്കുളത്ത് ക്വാറിയിലേക്ക് മറിഞ്ഞ കാറില്‍ നിന്നും നാല് മൃതദേഹങ്ങളും കണ്ടെടുത്തു. മാമല ശാസ്താമുകള്‍ പാറമടയിലേക്കാണ് കാര്‍ മറിഞ്ഞത്. സംഭവത്തില്‍ കുടുംബത്തിലെ നാലുപേരും മരിച്ചതായാണ് റിപ്പോര്‍ട്ട്. ജല അതോറിറ്റി അസി.എന്‍ജിനീയര്‍ തൊടുപുഴ സ്വദേശി വി.വി.ബിജു(42), ഭാര്യ ഷീബ (35), മകന്‍ സൂര്യ (4) മകള്‍ മീനാക്ഷി (7) എന്നിവരാണ് മരിച്ചത്.

തൊടുപുഴയില്‍ നിന്നും കൊച്ചിയിലേക്ക് വരികയായിരുന്നു ബിജുവും കുടുംബവും. വെള്ളം നിറഞ്ഞുകിടക്കുന്ന പാറമടയ്ക്ക് സമീപം കമ്പിവല കെട്ടിയിരുന്നെങ്കിലും നിയന്ത്രണംവിട്ട കാര്‍ മറിയുകയായിരുന്നു. ഞായറാഴ്ച രാത്രിയോടെയാണ് അപകടം നടക്കുന്നത്.

quarry

തിങ്കളാഴ്ച രാവിലെ അതുവഴി വന്ന നാട്ടുകാരാണ് കാര്‍ വെള്ളത്തിനു മുകളില്‍ പൊങ്ങി കിടക്കുന്നത് കണ്ടത്. മണിക്കൂറുകള്‍ വേണ്ടിവന്ന തിരച്ചിലിനൊടുവിലാണ് നാല് മൃതദേഹങ്ങളും കണ്ടെടുക്കുന്നത്. ഏകദേശം 150 അടി താഴ്ചയുണ്ട് പാറമടയിലെ ജലനിരപ്പിന്. 300 അടി താഴ്ചയുള്ള പാറമടയിലേക്കാണ് കാര്‍ വീഴുന്നത്.

എറണാകുളത്തേക്കു പോകുന്നുവെന്നു പറഞ്ഞാണ് ടാറ്റാ സഫാരി കാറില്‍ നാലംഗ കുടുംബം പോയതെന്നാണു സ്ഥലത്തെത്തിയ ബന്ധുക്കള്‍ പറഞ്ഞത്. എന്നാല്‍, സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് വ്യക്തമാക്കുന്നു.

English summary
Four members of a family were killed when the car they were travelling fell into an abandoned quarry at Thiruvankulam, near Kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X