Get Updates
Get notified of breaking news, exclusive insights, and must-see stories!

മോട്ടോർ വാഹന വകുപ്പിൻ്റെ കരിമ്പട്ടികയിൽ നാലര ലക്ഷം വാഹനങ്ങൾ; പിഴയിനത്തിൽ ലഭിക്കാനുള്ളത് 52 കോടിയോളം രൂപ

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് കരിമ്പട്ടികയിൽപ്പെടുത്തിയ വാഹനങ്ങളിൽ നിന്ന് പിഴയായി ലഭിക്കാനുള്ളത് അമ്പതിനായിരത്തോളംകോടി രൂപ. തുടർച്ചയായി ഗതാഗത നിയമലംഘനങ്ങൾ നടത്തിയ വാഹനങ്ങൾക്കാണ് പിടി വീണത്. ആവർത്തിച്ചുള്ള നിയമലംഘനങ്ങളെ തുടർന്ന് ഇത്തരത്തിൽ നാല് ലക്ഷത്തോളം വാഹനങ്ങളെ കരിമ്പട്ടികയിപ്പെടുത്തിയതായി അധികൃതർ പറയുന്നു.

കസവ് സാരിയില്‍ അതിസുന്ദരിയായി നടി നവ്യ നായര്‍; വൈറലായ ഓണ ചിത്രങ്ങള്‍ കാണാം

1

ഗതാഗത നിയമലംഘനങ്ങൾ നടത്തുന്നവർക്കെതിരെ കർശനമായ നടപടിയാണ് മോട്ടോർവാഹന വകുപ്പ് സ്വീകരിക്കുന്നത്. കഴിഞ്ഞ ആഴ്ച തിരുവനന്തപുരം നഗരത്തിൽ മറ്റൊരു വാഹനത്തെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിന് പിഴയിനത്തിൽ മാത്രം 37,500 രൂപയാണ് ഈടാക്കിയത്. വാഹനത്തിൻ്റെ വിവരങ്ങൾ 'പരിവാഹൻ' സോഫ്റ്റ്‌വെയർ മുഖേനയെടുത്തശേഷം നിയമലംഘനങ്ങൾക്കുള്ള പിഴ ചുമത്തുകയായിരുന്നു. ഇതുവരെ കരിമ്പട്ടികയിൽപെടുത്തിയ വാഹന ഉടമകളിൽ നിന്ന് മോട്ടോർ വാഹന വകുപ്പിന് ലഭിക്കാനുള്ളത് 52.30 കോടി രൂപയാണ്. എന്നാൽ, ഇത്രയും തുക ഇനി എന്ന് ലഭിക്കുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയുമില്ല.

2

പിഴ അടയ്ക്കാൻ ഭീമമായ കുടിശ്ശികയുള്ളവർക്കെതിരെ ജപ്തി നടപടി സ്വീകരിക്കുകയാണ് അധികൃതർക്ക് മുന്നിലുള്ള ഏക മാർഗ്ഗം. അല്ലെങ്കിൽ തുടർച്ചയായി നിയമലംഘനങ്ങൾ നടത്തുന്നവരെ കണ്ടെത്തി രജിസ്ട്രേഷൻ റദ്ദാക്കൽ നടപടി സ്വീകരിക്കാം. ഇതിനു മുന്നോടിയായി വാഹന ഉടമകൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകണം. നിരവധി കേസുകളുടെ ബാഹുല്യം കാരണം ഇതൊന്നും ഉദ്യോഗസ്ഥർക്ക് നിലവിൽ ഫലപ്രദമല്ല.

3

'വാഹൻ' സോഫ്റ്റ്‌വെയറിലേക്ക് മാറിയപ്പോഴാണ് കരിമ്പട്ടിക നിലവിൽവന്നത്. മുൻപ് ഇത്തരത്തിൽ ഗതാഗത നിയമ ലംഘനം കാട്ടുന്ന വാഹനങ്ങൾക്ക് രക്ഷപ്പെടാൻ എളുപ്പമായിരുന്നു. സോഫ്റ്റ്‌വെയർ നിലവിൽവന്നതോടെ ഏത് തരത്തിലുള്ള നിയമലംഘനം ശ്രദ്ധയിൽപ്പെട്ടാലും പിടിവീഴുമെന്ന സ്ഥിതിയായി.

4

എന്നാൽ, തുടർച്ചയായ ഗതാഗത നിയമലംഘനം നടത്തുന്നവരെ കരിമ്പട്ടികയിൽപ്പെടുത്തി കർശന നടപടി സ്വീകരിക്കുകയായിരുന്നു ലക്ഷ്യം. പിഴ കുടിശ്ശികയുടെ പേരിൽ സേവനങ്ങൾ നിഷേധിക്കരുതെന്നും ഹൈക്കോടതി വിധി ചൂണ്ടിക്കാട്ടി ട്രാൻസ്പോർട്ട് വാഹന ഉടമകളും ടാക്സി ഡ്രൈവർമാരും ഇതിനെ യഥേഷ്ടം മറികടക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. ഓൺലൈൻ സംവിധാനമായ ഇ-ചെലാൻ വഴി പിഴയടക്കാവുന്ന വിവരത്തെ ക്കുറിച്ച് ഡ്രൈവർമാർക്കും വാഹന ഉടമകൾക്കും ഇനിയും അറിയില്ല. ഇത് പിഴയടയ്ക്കാൻ പലകുറി വൈകിക്കുന്നുമുണ്ട്. ഓൺലൈൻ മുഖേന ആയതിനാൽ പലരും കൃത്യസമയത്ത് പിഴയൊടുക്കാറുമില്ല.

5

അതേ സമയം, പിഴ ചുമത്തിയ വിവരം ഉടമയുടെ മൊബൈൽ നമ്പറിലേക്ക് എസ് എം എസ്സിലൂടെ സാധാരണഗതിയിൽ അറിയിക്കാറുണ്ട്. പക്ഷേ പല ഡ്രൈവർമാരും വാഹന രജിസ്ട്രേഷൻ സമയത്ത് തങ്ങളുടെ ഫോൺ നമ്പറുകൾ കൃത്യമായി നൽകാറില്ല. ഒരുപക്ഷേ ബന്ധപ്പെടേണ്ട നമ്പർ മാറിയാൽ പോലും 'പരിവാഹൻ' സോഫ്റ്റ്‌വെയറിലൂടെ കൃത്യമായി അപ്ഡേറ്റ് ചെയ്യുന്നതിലും വിമുഖത കാണിക്കാറുണ്ട്.

6

ഇത്തരം സന്ദർഭങ്ങൾ പിഴ കുമിഞ്ഞുകൂടി വലിയ തുകയായി കുടിശ്ശികയടക്കം ചേർത്ത് അടയ്ക്കേണ്ട സ്ഥിതിയും ക്ഷണിച്ചു വരുത്തുന്നുണ്ട്. വാഹനം റോഡരികിൽ തടഞ്ഞു നിർത്തി നേരിട്ട് പരിശോധിക്കാതെ ഓൺലൈൻ മുഖേന പിഴ ഈടാക്കാമെന്നുള്ളതാണ് ഇ-ചെലാൻ സംവിധാനത്തിൻ്റെ പ്രത്യേകത.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+