കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാലുശ്ശേരിയില്‍ 3 പെണ്‍മക്കളേയും അമ്മയേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി

Google Oneindia Malayalam News

കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ അമ്മയേയും ഇരട്ടകുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പെണ്‍കുട്ടികളേയും തീ കൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ഏകരൂല്‍ തുടിയങ്ങള്‍ ശിഹാബിന്റെ ഭാര്യ നസീല (35), മക്കളായ ഹന്ന (12), തസ്‌ന (3), നെസ്‌ന (3) എന്നിവരാണ് മരിച്ചത്. രാത്രിയോടെയാണ് സംഭവം. മണ്ണെണ്ണയോ പെട്രോളോ ഒഴിച്ച് തീകൊളുത്തി മരിച്ചതാകാം എന്നാണ് നിഗമനം.

ബന്ധുക്കള്‍ എത്തുമ്പോള്‍ വീട് അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.തീപ്പിടുത്തത്തില്‍ ഇവരുടെ ഓട് മേഞ്ഞ വീട് പൂര്‍ണമായും കത്തി നശിച്ചു. സംഭവ സമയത്ത് യുവതിയും കുട്ടികളും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് ശിഹാബ് പെരുന്നാളിനോട് അനുബന്ധിച്ച് നാട്ടിലെത്തിയിരുന്നു. എന്നാല്‍ സംഭവ സമയം വീട്ടില്‍ ഇല്ലായിരുന്നു.

suicide

കുട്ടികള്‍ക്ക് സുഖമില്ലെന്നും ഭര്‍ത്താവ് ദില്ലിയ്ക്ക് പോയിരിയ്ക്കുകയാണെന്നും നസീല രാത്രിയില്‍ സഹോദരങ്ങളെ ഫോണില്‍ വിളിച്ച് അറിയിച്ചു. ഇതനുസരിച്ച് ബന്ധുക്കള്‍ എത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരം അറിയുന്നത്. നാല് മൃതദേഹങ്ങളും തിരിച്ചറിയാനാകാത്ത വിധം കത്തിക്കരിഞ്ഞു. ബാലുശ്ശേരി പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കൊളെജില്‍ എത്തിച്ചു

English summary
Four of a family found dead in Kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X