ഗൂഡാലോചന...തിരിച്ചറിഞ്ഞത് രണ്ടു പേരെ മാത്രം!! ഇനിയുമുണ്ട് രണ്ടു പേര്‍!! പിന്നില്‍ സ്ത്രീകളും...

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പുരോഗമിക്കവെ സംഭവത്തിനു പിന്നിലെ ഗൂഡാലോചനയില്‍ പങ്കാളിയായ രണ്ടു പേരെ മാത്രമേ അന്വേഷണസംഘത്തിനു തിരിച്ചറിയാന്‍ സാധിച്ചിട്ടുള്ളൂവെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗൂഡാലോചനയ്ക്കു പിന്നില്‍ നാലു പേരുണ്ടെയാണ് അന്വേഷണസംഘത്തിനു വ്യക്തമായിട്ടുള്ളത്. ഇതില്‍ രണ്ടു പേരെ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂ. മറ്റു രണ്ടു പേര്‍ ഇപ്പോഴും തിരശീലയ്ക്കു പിറകില്‍ തന്നെയാണ്. അവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം. അവരെ കൂടി പിടികൂടുന്നതോടെ കേസില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നും പോലീസ് കരുതുന്നു.

കാവ്യയെയും ചോദ്യം ചെയ്യും!! ഹാജരാവാന്‍ നിര്‍ദേശം ? കാരണം അവരുടെ മൊഴി!!

തെളിവുകള്‍ ലഭിച്ചു

തെളിവുകള്‍ ലഭിച്ചു

സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്നും നാലു പേരാണ് ഇതിനു പിന്നിലെന്നും അന്വേഷണസംഘത്തിന് തെളിവുകള്‍ ലഭിച്ചിരുന്നു.

ആറു പേര്‍ പ്രതികളാവും

ആറു പേര്‍ പ്രതികളാവും

കേസില്‍ അന്വേഷണം പൂര്‍ത്തിയാവുന്നതോടെ ആറു പേര്‍ പ്രതികളാവുമെന്നാണ് മനോര റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ആറു പേരില്‍ സ്ത്രീകളും ഉണ്ടാവാന്‍ സാധ്യതയുണ്ട്.

 അപ്പുണ്ണിയില്‍ കേന്ദ്രീകരിക്കും

അപ്പുണ്ണിയില്‍ കേന്ദ്രീകരിക്കും

കേസിന്റെ ഇപ്പോഴത്തെ അന്വേഷണം ദിലീപിന്റെ ഡ്രൈവറും മാനേജരുമായ അപ്പുണ്ണിയെ കേന്ദ്രീകരിക്കു മുന്നോട്ട്‌പോവാന്‍ അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. തിങ്കളാഴ്ച അപ്പുണ്ണിയെ അറസ്റ്റ് ചെയ്‌തേക്കമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അതു നടന്നിരുന്നില്ല.

അറസ്റ്റുണ്ടാവും

അറസ്റ്റുണ്ടാവും

അപ്പുണ്ണിയെ അറസ്റ്റ് ചെയ്യുമെന്ന് തന്നെയാണ് സൂചനകള്‍. കേസിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിയുടെ ഫോണ്‍ വിളിയുമായി ബന്ധപ്പെട്ട് ചില വിവരങ്ങള്‍ കൂടി അന്വേഷണസംഘത്തിനു ലഭിക്കാനുണ്ട്. അതിനുശേഷമാവും അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുക.

ഗൂഡാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പ്

ഗൂഡാലോചന തുടങ്ങിയത് നാലു വര്‍ഷം മുമ്പ്

നടിയെ ആക്രമിക്കാനുള്ള ഗൂഡാലോചന നാലു വര്‍ഷങ്ങള്‍ക്ക് മുമ്പ് തുടങ്ങിയെന്നാണ് സുനില്‍ പോലീസിനു മൊഴി നല്‍കിയത്. ഫെബ്രുവരി 17നാണ് കൊച്ചിയില്‍ വച്ചു നടി ആക്രമിക്കപ്പെട്ടതെങ്കിലും ഇതിനുള്ള തയ്യാറെടുപ്പുകള്‍ 2016 നവംബര്‍ 23 മുതല്‍ തന്നെ ആരംഭിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിരുന്നു.

 ജിന്‍സണിന്റെ മൊഴി

ജിന്‍സണിന്റെ മൊഴി

കാക്കനാട് ജയിലില്‍ സുനിലിന്റെ സഹതടവുകാരനായ ജിന്‍സണിന്റെ മൊഴി കേസില്‍ നിര്‍ണായകമായിരുന്നു. സുനില്‍ ജയിലില്‍ വച്ചു പലരെയും ഫോണില്‍ വിളിച്ചെന്നു ജിന്‍സണ്‍ പോലീസിനു മൊഴി നല്‍കിയിരുന്നു.

ജിന്‍സണ്‍ പറഞ്ഞത് നിര്‍ണായകമായി

ജിന്‍സണ്‍ പറഞ്ഞത് നിര്‍ണായകമായി

ഒരു സാധനം നടി കാവ്യ മാധവന്റെ കടയില്‍ കൊടുത്തുവെന്ന് സുനി ഫോണിലൂടെ പറയുന്നത് താന്‍ കേട്ടതായി ജിന്‍സണാണ് പോലീസിനു മൊഴി നല്‍കിയത്.

English summary
4 behind actress acttacked conspiracy case.
Please Wait while comments are loading...