അവിവാഹിതയെന്ന് പറഞ്ഞ് കണ്ണൂരിലെ യുവാവുമായി പ്രണയവിവാഹം;നാലാംനാള്‍ ഭര്‍ത്താവും മക്കളും യുവതിയെ പൊക്കി

  • By: Afeef
Subscribe to Oneindia Malayalam

കണ്ണൂര്‍: അവിവാഹിതയെന്ന് തെറ്റിദ്ധരിപ്പിച്ച് യുവാവിനെ വിവാഹം കഴിച്ച യുവതിയെ ഭര്‍ത്താവും മക്കളും വന്ന് കൂട്ടിക്കൊണ്ടു പോയി. കൂത്തുപ്പറമ്പ് മാങ്ങാട്ടിടത്താണ് സംഭവം. മംഗളൂരു ബല്‍ത്തങ്ങാടി സ്വദേശിയായ യുവതിയാണ് കണ്ണൂരിലെ യുവാവിനെ തെറ്റിദ്ധരിപ്പിച്ച് വിവാഹം കഴിച്ചത്. രജിസ്റ്റര്‍ വിവാഹം കഴിഞ്ഞ് നാലാം നാളാണ് യുവതിയെ തേടി ഭര്‍ത്താവ് മക്കളും കണ്ണൂരിലെത്തിയത്.

ഭര്‍ത്താവിനെയും മക്കളെയും കണ്ട യുവതി ആദ്യം ഇവരെ അറിയില്ലെന്നും, തന്റെ സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിക്കുന്നവരുമാണെന്നെല്ലാം പറഞ്ഞ് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. പിന്നീട് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് താന്‍ വിവാഹിതയാണെന്നും, ഭര്‍ത്താവും രണ്ട് മക്കളുമുണ്ടെന്നും യുവതി സമ്മതിച്ചത്. തുടര്‍ന്ന് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ കണ്ണൂരിലെ യുവാവുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തി എന്ന് മുദ്രപ്പത്രത്തില്‍ എഴുതി വാങ്ങിയ ശേഷമാണ് യുവതിയെ വിട്ടയച്ചത്. യുവതിക്കെതിരെ മംഗളൂരു ബല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ കേസുണ്ട്.

സ്‌കൂളിലെ പ്രധാനാധ്യാപിക...

സ്‌കൂളിലെ പ്രധാനാധ്യാപിക...

മംഗളൂരുവിനടുത്ത് ബല്‍ത്തങ്ങാടി സ്വദേശിനിയായ യുവതിക്ക് ഭര്‍ത്താവും നാലാം ക്ലാസിലും, ഒന്‍പതാം ക്ലാസിലും പഠിക്കുന്ന രണ്ട് മക്കളുമുണ്ട്. ബല്‍ത്തങ്ങാടിയിലെ ഒരു സ്വകാര്യ വിദ്യാലയത്തിലെ പ്രധാനാധ്യാപികയാണ് യുവതി.

പറഞ്ഞത് അവിവാഹിതയെന്ന്...

പറഞ്ഞത് അവിവാഹിതയെന്ന്...

മാസങ്ങള്‍ക്ക് മുമ്പ്, ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് യുവതിയും കൂത്തുപ്പറമ്പിലെ യുവാവും തമ്മില്‍ പരിചയപ്പെടുന്നത്. ഈ പരിചയം പിന്നീട് പ്രണയമായി വളരുകയായിരുന്നു. ഇതിനിടെ, താന്‍ അവിവാഹിതയാണെന്നും, യഥാര്‍ത്ഥ പേര് മറച്ചുവെച്ച് രമ്യ എന്നാണ് തന്റെ പേരെന്നുമാണ് യുവതി യുവാവിനോട് പറഞ്ഞിരുന്നത്.

മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക്...

മംഗളൂരുവില്‍ നിന്നും കണ്ണൂരിലേക്ക്...

പ്രണയം കടുത്തതോടെ ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കണ്ണൂരില്‍ വെച്ച് രജിസ്റ്റര്‍ വിവാഹം കഴിക്കാനായിരുന്നു പദ്ധതി. വിവാഹത്തിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് യുവതി ഭര്‍ത്താവിനെയും മക്കളെയും ഉപേക്ഷിച്ച് കണ്ണൂരിലെത്തിയത്.

പോലീസില്‍ പരാതി...

പോലീസില്‍ പരാതി...

ഇതിനിടെ വീട്ടില്‍ നിന്നും പോയ യുവതിയെ കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് ബല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പരാതി കിട്ടിയ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് യുവതി കണ്ണൂരിലുണ്ടെന്ന വിവരമറിഞ്ഞത്.

വ്യാജ രേഖകള്‍ ചമച്ചു...

വ്യാജ രേഖകള്‍ ചമച്ചു...

രമ്യ എന്ന പേരില്‍ യുവാവിനെ പരിചയപ്പെട്ട യുവതി, അതേപേരുള്ള കൂടെ ജോലി ചെയ്യുന്ന യുവതിയുടെ രേഖകള്‍ ഉപയോഗിച്ചാണ് രജിസ്റ്റര്‍ വിവാഹത്തിന് വേണ്ട രേഖകള്‍ വ്യാജമായി നിര്‍മ്മിച്ചത്. പിന്നീട് മാങ്ങാട്ടിടത്ത് വെച്ച് യുവാവും യുവതിയും തമ്മിലുള്ള വിവാഹവും കഴിഞ്ഞു.

അറിയില്ലെന്ന് യുവതിയുടെ മറുപടി...

അറിയില്ലെന്ന് യുവതിയുടെ മറുപടി...

യുവതി കണ്ണൂരിലുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഭര്‍ത്താവും മക്കളും ഇടവക വികാരിയും നാട്ടുകാരും കണ്ണൂരിലെത്തിയത്. ആദ്യം ഇവരെ എതിര്‍ത്ത് നിന്ന യുവതി പിന്നീടാണ് താന്‍ വിവാഹിതയാണെന്നും, വന്നിരിക്കുന്നത് ഭര്‍ത്താവും മക്കളുമാണെന്നും സമ്മതിച്ചത്.

ബന്ധം വേര്‍പിരിഞ്ഞെന്ന്...

ബന്ധം വേര്‍പിരിഞ്ഞെന്ന്...

കണ്ണൂരിലെ യുവാവുമായുള്ള ബന്ധം വേര്‍പിരിഞ്ഞെന്ന് അഭിഭാഷകന്റെ സാന്നിദ്ധ്യത്തില്‍ മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് യുവതിയെ ഭര്‍ത്താവിനൊപ്പം വിട്ടയച്ചത്. അതേസമയം, ബല്‍ത്തങ്ങാടി പോലീസ് സ്‌റ്റേഷനില്‍ യുവതിയെ കാണാനില്ലെന്ന കേസ് നിലനില്‍ക്കുന്നതിനാല്‍ കോടതിയില്‍ ഹാജരാക്കിയേക്കും.

English summary
fraud woman caught from kannur.
Please Wait while comments are loading...