കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാം: മാര്‍ഗ നിര്‍ദ്ദേശങ്ങളുമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ സഞ്ചരിക്കു മൊബൈല്‍ ലബോറട്ടറി

  • By Desk
Google Oneindia Malayalam News

ചെറുതോണി: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മൊബൈല്‍ ലബോറട്ടറി സന്ദര്‍ശിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം. ചെറുതോണിയില്‍ നടക്കുന്ന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് സഞ്ചരിക്കുന്ന മൊബൈല്‍ ലബോറട്ടറി മേള നഗരിയില്‍ എത്തിയത്. ഭക്ഷ്യസുരക്ഷാ ബോധം പൊതുജനങ്ങളിലേക്കെത്തിക്കുന്നതിനും സുരക്ഷയുടെ ഭാഗമായി സ്വീകരിക്കേണ്ട മുന്‍ക്കരുതലുകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ജനങ്ങള്‍ക്ക് പകര്‍ന്ന് നല്‍കുന്നതുമാണ് ഈ മൊബൈല്‍ ലബോറട്ടറിയുടെ പ്രത്യേകത. നിലവിലെ ഭക്ഷണ രീതി മനുഷ്യനെ രോഗവസ്ഥയിലേക്ക് എത്തുക്കുന്നതായും വിപണിയിലെ കൃത്രിമ ഭക്ഷ്യവസ്തുക്കള്‍ പ്രതിരോധശേഷിയെ നശിപ്പിക്കുന്നതാണെും ലബോര്‍റട്ടറിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.

ഫാസ്റ്റ്ഫുഡ് സംസ്‌ക്കാരവും ശീതളപാനിയങ്ങളുടെ ഉപയോഗവും കുട്ടികളെയും മുതിര്‍വരെയും ഒരുപോലെ ബാധിക്കുന്നു;കളര്‍ ചേര്‍ത്ത ഭക്ഷ്യവസ്തുക്കളാണ് വിപണിയില്‍ കൂടുതലായി ലഭിക്കുന്നത്; ക്യാന്‍സര്‍പോലുള്ള മാരക രോഗങ്ങള്‍ ഇവയുടെ ഉപയോഗത്തിലൂടെയാണ് ഉണ്ടാകുന്നതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൃതദേഹം സൂക്ഷിക്കുതിനുപയോഗിക്കു അമോണിയം, ഫോര്‍മാലിന്‍ തുടങ്ങിയ രാസപദാര്‍ത്ഥങ്ങളാണ് മീന്‍ കേടാകാതെ ഉപയോഗിക്കുന്നത്. ആരോഗ്യപ്രശ്നങ്ങള്‍ ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് ഈ രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മാംസാഹാരം കഴിക്കുന്നതിലൂടെയാണ്, കളര്‍ ചേര്‍ത്ത് വരു ഏലക്ക, മരപൊടി ചേര്‍ത്ത് വരു തേയില, ,അര്‍ജിമോ അംശമുള്ള എണ്ണ മുതലായവയുടെ ഉപയോഗം, ഇവയുടെ ഉപയോഗം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഇവ ഒഴിവാക്കുന്നതിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍,സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളുമായി പങ്കുവെച്ചു.മീനുകള്‍ സൂക്ഷിക്കേണ്ടത് ഐസ് ഉപയോഗിച്ച് മാത്രമാണ് എന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജലം,പാല്‍ എന്നിവ പരിശോധിക്കുന്നതിനുള്ള സംവിധാനവും അടങ്ങുന്നതാണ് ഈ സഞ്ചരിക്കു മൊബൈല്‍ ലബോര്‍റട്ടറി.ജലത്തിന്റെ പിഎച്ച് മൂല്യം പരിശോധിച്ച് ശുദ്ധമായ ജലവിതരണ സൗകര്യം എങ്ങനെ ഒരുക്കാം എ നിര്‍ദ്ദേശങ്ങളും മൊബൈല്‍ ലബോര്‍റ'റി വഴി ജനങ്ങളിലേക്ക് എത്തുന്നു.സാധരണയായി പി എച്ച് മൂല്യം 6.5 മുതല്‍ 7.5 വരെ വരുന്ന വെള്ളമാണ് കുടിവെള്ളത്തിന് അനിയോജ്യമെന്നും ജലത്തില്‍ ഇരുമ്പ്, നൈട്രേറ്റ്, ക്ലോറേഡ്, അമോണിയം എന്നിവ ഉണ്ടാകാനുള്ള സാധ്യതകളും ഇവയെ നിയന്ത്രണവിധേയമാക്കുതിനുള്ള നിര്‍ദ്ദേശങ്ങളും പൊതുജനങ്ങള്‍ക്ക് പകരുയെന്ന ലക്ഷ്യത്തോടെയാണ് ലബോറട്ടറി മേള നഗരിയില്‍ എത്തിയിരിക്കുന്നത്.

news

പാലില്‍ അടങ്ങിയിരിക്കുന്ന വെള്ളത്തിന്റെ അംശം, ഹൈഡ്രജന്‍ പെറോക്സൈഡ്,യൂറിയ മുതലയാവ അടങ്ങിയട്ടുള്ള കൃത്രിമ പാല്‍ തിരച്ചറിയാനുള്ള സംവിധാനം, അരി, ഗോതമ്പ് തുടങ്ങിയ ധാന്യ വസ്തുക്കള്‍ ഈര്‍പ്പംമൂലം കേടാകാനുള്ള സാധ്യത, ഇവയുടെ പരിശോധന എപ്രകാരം നടക്കുന്നു തുടങ്ങിയ കാര്യങ്ങളും ലബോറട്ടറിയില്‍ വിശദമാക്കിയിരിക്കുന്നു. മേളയുടെ അവസാന ദിവസമായ ഇന്നും മൊബൈല്‍ ലബോര്‍ട്ടറിയുടെ സേവനം പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ അവസരമുണ്ട്.

English summary
FSSAI coming with Mobile laboratory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X