കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരട് മാർക്കറ്റിനുള്ളിലെ മാലിന്യ കൂമ്പാരം

  • By Desk
Google Oneindia Malayalam News

മരട്: കേരളം പുതിയ പകർച്ച പനിയായ "നിപ്പ " കണ്ടു പേടിച്ചു വിറങ്ങലിച്ചു നിൽക്കേയാണ് വിവിധയിനം ഇനത്തിലുള്ള പക്ഷികൾ വസിക്കുന്ന കൊടും വനമുൾപ്പെടുന്ന മരട് രാജ്യാന്തര മാർക്കറ്റിനകത്തെ ഉപയോഗ്യശൂന്യമായ പഴവർഗ്ഗങ്ങൾ അടങ്ങിയ പചക്കറി കൾ ഉൾപ്പെടെയുള്ള വസ്തുക്കൾ തള്ളുന്ന മാലിന്യക്കൂമ്പാരത്തിൽ നിന്ന് വിവിധ ഇനം പക്ഷിമൃഗാദികൾ വിഹരിക്കുന്നതുമായ പ്രദേശമാകയാൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ ഏറെ സാധ്യത. വിവിധ സ്ഥലങ്ങളിൽ നിന്നുമാണ് പച്ചക്കറി, പഴവർഗ്ഗങ്ങൾ ഈ മാർക്കറ്റിൽഅനുദിനം എത്തി കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ളവയാണ് ഇതൊക്കെയെന്ന് ആർക്കും പ്രവചിക്കാൻ സാധിക്കില്ല.

മാർക്കറ്റിൽ പാഴായി വരുന്നവ ബയോഗ്യാസ് നിർമ്മിക്കുന്നതിനായി 48 ലക്ഷം രൂപ മുതൽ മുടക്കി നിർമ്മിച്ച പ്ലാന്റ് പ്രവർത്തനരഹിതമായി കിടക്കുകയാണ്. മാർക്കറ്റിൽ മാലിന്യങ്ങൾ കുമിഞ്ഞുകൂടി ചീഞ്ഞളിഞ്ഞു കെട്ടികിടക്കുന്നതിനാൽ പകർച്ചവ്യാധികൾ ഉണ്ടാകാനിടയുണ്ട്. മഴക്കാലമായാൽ പറയുകയും വേണ്ട മഴവെള്ളം കെട്ടി കിടന്ന് ദുർഗന്ധം വമിക്കുന്നത് ഇവിടെ പതിവാണ്.

ernakulam

കഴിഞ്ഞവർഷം സമീപവാസികൾക്ക് ദുർഗന്ധം ദുസ്സഹമായതിനെ തുടർന്ന് പ്രദേശത്തെ റസിഡൻസ് അസ്സോസിയേഷൻ പ്രവർത്തകർ ജില്ലാ കലക്റ്റർക്ക് പരാതി നൽകിയതിനെ തുടർന്നുണ്ടായ നടപടികളിൽ അല്പം ശമനമുണ്ടായെങ്കിലും വീണ്ടും പഴയപടി ആവർത്തിക്കുകയാണ് മാർക്കറ്റ് അധികാരികൾ. മാർക്കറ്റിനകം വളരെ വ്യത്തിഹീനമായ തരത്തിലാണ്. ഇവിടെ വസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കളുടെ കാര്യം അതിലേറെയാണ് മാർക്കറ്റിനകത്തെ കൊടുംകാടിൽ വവ്വാലുകൾക്ക് പുറമെ വിവിധയിനം പക്ഷികളിൽ നിന്നും മാരകമായ പകർച്ചവ്യാധികൾ വന്നു കൂടായ്കയില്ലേ എന്നൊക്കെയാണ് പ്രദേശവാസികൾ ചോദിക്കുന്നത്. പ്രദേശവാസികളുടേയും, റസിഡന്റ്സ് അസ്സോസിയേഷന്റേയും പരാതിലഭിക്കാൻ കാത്തുനിൽക്കാതെ വേണ്ട നടപടി മാർക്കറ്റ്‌ അതികൃതർ നടപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം.
English summary
full of waste in maradu market
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X