അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി
അതിന് ശേഷം പ്രൊജക്‌ടുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വന്തം മണ്ഡലത്തില്‍ ഒരു ഫീസിബിലിറ്റി സ്‌റ്റഡിക്ക് വേണ്ടി എന്നെ നേരിട്ട് വിളിച്ചു കണ്ണൂര്‍ക്ക് വരുവാന്‍ ആവശ്യപ്പെട്ടു. രണ്ടാഴ്‌ചയ്‌ക്കകം വരാം എന്ന എന്റെ മറുപടി അദ്ദേഹത്തെ തൃപ്‌തനാക്കിയില്ല. എത്രയും വേഗം വരണമെന്ന് പല പ്രാവശ്യം വിളിച്ച് നിര്‍ബ്ബന്ധിച്ചിരുന്നു. എന്നും ഫോണ്‍ വിളിച്ച് എന്നാണ് വരുന്നതെന്ന് ചോദിച്ചിരുന്നു.
സര്‍ ഇത്രയ്‌ക്ക് ടെന്‍ഷനാകണ്ട ഞാന്‍ എത്തിക്കോളാമെന്ന് മറുപടി പറഞ്ഞു. നിരന്തരമായ ഫോണ്‍കോളുകളും നിര്‍ബ്ബന്ധവും പിന്നെ എന്റെ കമ്പനിയുടെ കാര്യവുമായതിനാല്‍ ഞാന്‍ കണ്ണൂര്‍ക്ക് പോകുകയും അദ്ദേഹത്തെ ആദ്യമായി നേരിട്ട് കാണുകയും ചെയ്‌തു. സോളാര്‍ സ്‌ട്രീറ്റ് ലൈറ്റുകള്‍ 1 കെഡബ്‌ള്യൂ-2 കെ ഡബ്‌ള്യൂ, സോളാര്‍ പവര്‍ പ്രോജക്‌ടുകള്‍ എന്നിവ സ്‌ഥാപിക്കുന്ന പ്രോജക്‌ട് ചെയ്യാമെന്ന് അദ്ദേഹം വിശ്വാസം തന്ന് സംസാരിച്ചു.

ഏകദേശം അര മണിക്കൂര്‍ സമയം അവിടെ ചിലവഴിച്ചിരുന്നു. അന്ന് എന്റെ ശരീരത്തിന്റെ ഷേയ്‌പ്പിനെ പറ്റിയും ബോഡി കളറിനെ പ്പറ്റിയുമൊക്കെ സംസാരിച്ചു. എന്റെ ജോലിയുടെ സ്വഭാവം അനുസരിച്ച് പല സ്വഭാവങ്ങളിലുള്ള ആള്‍ക്കാരുമായി ബന്ധപ്പെടേണ്ടി വന്നിട്ടുണ്ട്. കണ്ടില്ല, കേട്ടില്ല എന്ന് വെയ്‌ക്കാതെ ഒരു രക്ഷയുമുണ്ടായിരുന്നില്ല. പക്ഷേ അബ്‌ദുള്ളക്കുട്ടി എംഎല്‍എ യുടെ ഭാഗത്തു നിന്നും ഇത്ര മോശമായ പ്രതികരണം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. പക്ഷേ ഞാന്‍ എന്റെ പ്രൊജക്‌ട് നടക്കുമെന്ന വിശ്വാസം അദ്ദേഹം എനിക്ക് തന്നത് കൊണ്ട് അദ്ദേഹത്തിന്റെ മോശമായ പ്രതികരണങ്ങള്‍ക്ക് ഞാന്‍ റീയാക്‌ട് ചെയ്‌തില്ല. അദ്ദേഹം സ്വാധീനമുള്ള ഒരു രാഷ്‌ട്രീയനേതാവ് എന്ന ചിന്തയും എനിക്കുണ്ടായിരുന്നു.
പക്ഷേ തുടരെയുള്ള ഫോണ്‍വിളികള്‍ (നേരില്‍ക്കണ്ട ശേഷം) സഭ്യതയുടെ അതിര്‍വരമ്പുകള്‍ ലംഘിച്ചു തുടങ്ങിയപ്പോള്‍ ഞാന്‍ ബുദ്ധിപൂര്‍വ്വം ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. അപ്പോള്‍ അദ്ദേഹം ''നേരിട്ടു കണ്ടാലും പ്രൊജക്‌ടിനെപ്പറ്റി സംസാരിക്കുവാന്‍ സാധിക്കുകയുള്ളു. ലക്ഷ്‌മിക്ക് താല്‍പ്പര്യമില്ല എന്റെ സൗഹൃദം എന്നെനിക്ക് മനസ്സിലായി. അതുകൊണ്ട് ഒരു തെറ്റും ഞാന്‍ പറയുകയോ ചെയ്യുകയോ ഇല്ല'' എന്നു പറഞ്ഞു.
കണ്ണൂരില്‍ വെച്ച് നേരിട്ട് കണ്ടപ്പോള്‍ എന്റെ ഔദ്യോഗിക നമ്പര്‍ എപ്പോഴും ബിസിയാണ് എന്ന് പറഞ്ഞു എന്റെ പേഴ്‌സണല്‍ നമ്പറായ 9446735555 വാങ്ങിയിരുന്നു. അദ്ദേഹം എന്നെ പല നമ്പറുകളില്‍ നിന്നും വിളിച്ചിട്ടുണ്ടെങ്കിലും 9496666666 എന്ന നമ്പരില്‍ നിന്നും കൂടുതലായി വിളിക്കുകയും എസ്‌എംഎസ് അയയ്‌ക്കുകയും ചെയ്‌തിരുന്നു. ഒന്നുരണ്ടാഴ്‌ച പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നുപോയി.
അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി
സരിത നല്‍കിയ പരാതിയുടെ പൂര്‍ണരൂപം












Click it and Unblock the Notifications