അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി
....നിയമസഭാസമ്മേളനം നടക്കുന്ന ഒരു ദിവസം ഇദ്ദേഹം എന്നെ ഫോണില്‍ വിളിച്ച് പെട്ടെന്ന് തന്നെ പ്രൊജക്‌ട് ചെയ്യണം, ലക്ഷ്‌മി ബാക്കിയെല്ലാം മറന്നേക്കു. എന്റെ മണ്ഡലത്തിന് വേണ്ടി ഈ വര്‍ഷം തന്നെ ഈ പ്രൊജക്‌ട് ചെയ്യണം. നിയമസഭ തീരുന്നതിന് മുമ്പ് റിപ്പോര്‍ട്ട് ശരിയാക്കണം. നേരത്തേ പറഞ്ഞതില്‍ നിന്നും വ്യത്യസ്‌തമായി പ്രൊജക്‌ടിന്റെ കപ്പാസിറ്റി വര്‍ദ്ധിപ്പിക്കണമെന്നും അതിനാല്‍ മസ്‌ക്കറ്റ് ഹോട്ടലില്‍ വരുവാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മടിച്ചു സംസാരിച്ചപ്പോള്‍ ഇവിടെ ഒരു കോണ്‍ഫറന്‍സ് ആണെന്നും നിരവധി പേര്‍ ഉണ്ടെന്നും പറഞ്ഞു.
അതിന്‍ പ്രകാരം ഞാനും ഡ്രൈവറും കൂടെ മസ്‌ക്കറ്റ് ഹോട്ടലില്‍ പോകുകയും കാര്‍ പാര്‍ക്കിംഗ് സ്‌പേസില്‍ ഇട്ട് കാറില്‍ ഡ്രൈവര്‍ വെയ്‌റ്റ് ചെയ്യാന്‍ പറഞ്ഞിട്ട് ഞാന്‍ റിസപ്‌ഷനില്‍ ചെല്ലുകയും അദ്ദേഹത്തെ ഫോണില്‍ കോണ്ടാക്‌ട് ചെയ്‌തതിന്‍ പ്രകാരം റിസപ്‌ഷനില്‍ നിന്നും ലിഫ്‌റ്റ് വഴി ഒന്നാം നിലയിലെ വലതുവശത്തെ രണ്ടാം റൂമില്‍ വരുവാന്‍ ആവശ്യപ്പെട്ടു. അവിടെ ആരൊക്കെയുണ്ടെന്ന എന്റെ ചോദ്യത്തിന് ഇവിടെ എന്റെ പി എ സ്‌റ്റാഫ്‌സും കാണുവാന്‍ വന്നവരുമുണ്ട്. അധികം താമസമില്ലെന്ന് പറഞ്ഞു. അങ്ങിനെ ആദ്യം തന്നെ കാണാമെന്ന ഉറപ്പില്‍ ഞാന്‍ അവിടെ ചെല്ലുകയും ചെയ്‌തു.

ഡോര്‍ നോക്ക് ചെയ്‌തപ്പോള്‍ അബ്‌ദുള്ളക്കുട്ടി തന്നെയാണ് ഡോര്‍ തുറന്ന് അകത്തേക്ക് കയറ്റിയിരുത്തിയത്. അവിടെ ആരേയും ഞാന്‍ കണ്ടില്ല. അപ്പോള്‍ ഖദര്‍ ഷര്‍ട്ടിട്ട ഒരാള്‍ (പേരറിയില്ല) കയറി വരികയും സര്‍, ഫുഡ് കഴിച്ചിട്ട് വരാമെന്ന് പറഞ്ഞ് പോകുകയും ചെയ്‌തു. ഇവിടെ ആരും തന്നെ ഇല്ലല്ലോ എന്ന എന്റെ ചോദ്യത്തിന് ഫുഡ് കഴിക്കുവാന്‍ പോയതാണെന്ന് പറഞ്ഞു. പ്രൊജക്‌ടിനെപ്പറ്റി സംസാരിക്കുവാന്‍ വേണ്ടി ഞാന്‍ എന്തു മാറ്റമാണ് റിപ്പോര്‍ട്ടില്‍ സാര്‍ ഉദ്ദേശിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍, പ്രൊജക്‌ട് അവിടെ നില്‍ക്കട്ടെ ഇയാള്‍ എന്റെ ഒരു ഡ്രീമാണെന്ന് പറഞ്ഞുകൊണ്ട് അടുത്തേക്ക് വിളിക്കുകയും സോഫയില്‍ ഇരുന്ന എന്റെ തോളിലേക്ക് രണ്ടുകൈകള്‍ കൊണ്ട് ബലമായി പിടിച്ച് ഉമ്മവെയ്‌ക്കുവാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ ഒന്നുകൂടി ബലം പ്രയോഗിക്കുകയും എന്റെ ലിപ്‌സ് കടിച്ചുനോവിക്കാന്‍ ശ്രമിച്ചു.
അതിന്‌ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്ന എന്റെ സാരി സേഫ്‌റ്റിപിന്‍ ഉള്‍പ്പെടെ വലിച്ചുപറിക്കുകയും വല്ലാത്ത ഒരു ബലപ്രയോഗത്തോടെ അവിടുത്തെ ബഡിലേക്ക് വലിച്ചിടുകയും ചെയ്‌തു. അതിന് ശേഷം എഴുന്നേല്‍ക്കാന്‍ ആരംഭിച്ച എന്നെ ചീത്തവാക്കുകള്‍ കൊണ്ട് വഴക്കുപറഞ്ഞു. എന്റെ അമ്മയേയും മരിച്ചുപോയ എന്റെ അച്‌ഛനേയും വരെ ചീത്ത പറഞ്ഞു. അതിന് ശേഷം ബ്‌ളൗസിനുള്ളില്‍ കൂടി കൈകടത്തി എന്റെ ബ്രെസ്‌റ്റില്‍ പിടിച്ച് വേദനിപ്പിക്കുകയും ബ്‌ളൗസ് വലിച്ചൂരാന്‍ ശ്രമിക്കുകയും ചെയ്‌തു. തടഞ്ഞപ്പോള്‍ എന്റെ കയ്യില്‍ കടിച്ചു. എന്റെ സമ്മതമില്ലാതെ തന്നെ എന്റെ ശരീരത്തിലേക്ക് അയാള്‍ സെക്ഷ്വല്‍ ഇന്റര്‍കോഴ്‌സ് ചെയ്‌തു. ബലമായി എന്റെ ശരീരത്തിനുള്ളില്‍ അയാളുടെ പെനിസ് പ്രവേശിപ്പിക്കുന്നതിന് മുമ്പേ അയാള്‍ എന്റെ വെസ്‌റ്റ് ഊരാന്‍ ശ്രമിച്ചിരുന്നു. തുടയില്‍ അയാളുടെ നഖം കൊണ്ട് മുറിഞ്ഞിരുന്നു. അയാള്‍ ഈ ശ്രമങ്ങള്‍ ബലമായി നടത്തുന്നതിനിടയില്‍ ഞാന്‍ അയാളെ മാന്തുവാനും കടിക്കുവാനും ശ്രമം നടത്തിയിരുന്നു. പക്ഷേ അയാള്‍ ബലപ്രയോഗം നടത്തിയതിനാല്‍ എനിക്ക് രക്ഷപെടുവാന്‍ സാധിച്ചില്ല.












Click it and Unblock the Notifications