അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി
തിരുവനന്തപുരം: എപി അബ്ദുള്ളക്കുട്ടി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തു എന്നാരോപിച്ച് സരിത എസ് നായര്‍ പോലീസില്‍ നല്‍കിയ പരാതി പുറത്തായി. അഞ്ച് പേജ് നീണ്ട പരാതിയാണ് സരിത തിരുവനന്തപുരം വനിത പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് നല്‍കിയത്. സരിതയുടെ പരാതിയുടെ പൂര്‍ണ രൂപം ...
ബഹുമാനപ്പെട്ട തിരുവനന്തപുരം വനിതാസ്‌റ്റേഷന്‍ സബ് ഇന്‍സ്‌പക്‌ടര്‍ മുമ്പാകെ ചെങ്ങന്നൂര്‍ വട്ടപ്പാറ പടിഞ്ഞാറേതില്‍, കീഴ്‌ച്ചേരിമേല്‍, ചെങ്ങന്നൂര്‍ താമസം സരിതാ എസ് നായര്‍ ഡി/ഒ ലേറ്റ് കെജി സോമരാജന്‍ നായര്‍ ബോധിപ്പിക്കുന്ന പരാതി.

സര്‍/മാഡം
1. ഞാന്‍ എറണാകുളം കച്ചേരിപ്പടിയില്‍ എം/എസ് ടീം സോളാര്‍ നിന്യുബിള്‍ എനര്‍ജി സൊല്യൂഷന്‍ എന്ന പേരില്‍ ഒരു സ്‌ഥാപനം നടത്തിയിരുന്നു. ഇപ്പോള്‍ ആ സ്‌ഥാപനവുമായി ബന്ധപ്പെട്ട് കേസുകള്‍ നിലവിലുണ്ട്.
2. ആ സ്‌ഥാപനത്തിന്റെ ഡയറക്‌ടറില്‍ ഒരാള്‍ ആയിരുന്ന ഞാന്‍ കമ്പനിയുടെ മാര്‍ക്കറ്റിംഗ്, പ്രൊജക്‌ടുകള്‍, ടെക്‌നിക്കല്‍ വിഭാഗങ്ങള്‍ ആണ് കൈകകാര്യം ചെയ്‌തിരുന്നത്. അതുമായി ബന്ധപ്പെട്ട് നിരവധി കസ്‌റ്റമേഴ്‌സിനെയും ഭരണ പ്രതിപക്ഷ രാഷ്‌ട്രീയ നേതാക്കളേയും കാണേണ്ടി വന്നിട്ടുണ്ട്.
3. കണ്ണൂര്‍ എംഎല്‍എ (സിറ്റിംഗ്) ആയ അബ്‌ദുള്ളക്കുട്ടി 2012 ല്‍ എന്റെ് ഔദ്യോഗിക നമ്പറായ 860 6161700 ല്‍ വിളിച്ചിരുന്നു. എന്റെ നമ്പര്‍ അദ്ദേഹത്തിന് ഒരു രാഷ്‌ട്രീയ സുഹൃത്ത് നല്‍കിയതാണെന്ന് എന്നോട് പറഞ്ഞിരുന്നു. സോളാര്‍ പ്രൊജക്‌ടുകളുമായി ബന്ധപ്പെട്ടാണ് വിളിച്ചിരുന്നതെന്നാണ് എന്നോട് പറഞ്ഞത്. സോളാര്‍ പവറിനെപ്പറ്റി എന്നോട് വിശദമാക്കുവാന്‍ പറഞ്ഞു. ഞാന്‍ അതേപ്പറ്റി അദ്ദേഹത്തിന്റെ സംശയത്തിന് മറുപടി നല്‍കി. അതിന് ശേഷം തുടരെത്തുടരെ എന്റെ മേല്‍പ്പറഞ്ഞ നമ്പരിലും എന്റെ സഹപ്രവര്‍ത്തകരുടെ നമ്പരിലും എന്നെ വിളിച്ചിരുന്നു.
മിക്ക ഫോണ്‍കോളുകളിലും ഒരു അസാധാരണത്വം കാണിച്ചിരുന്നു. വളരെ അടുപ്പമുള്ളവരോട് സംസാരിക്കുന്ന പോലെ നീ എന്നാണ് സംബാധന ചെയ്‌തിരുന്നത്. അതില്‍ എനിക്ക് സംശയം തോന്നിയിരുന്നു എങ്കിലും അദ്ദേഹം ഒരു എംഎല്‍എ ആയതുകൊണ്ടും വ്യത്യസ്‌തമായ കള്‍ച്ചറുകള്‍ പ്രകടിപ്പിക്കുന്നതാവാമെന്ന് വിശ്വസിച്ചു. എന്നെ സംബന്ധിച്ച് എന്റെ ഔദ്യോഗികമായ കാര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. പക്ഷേ ഒരു എംഎല്‍എ ചായ കുടിച്ചോ? എന്തുകഴിച്ചു എന്നൊക്കെ തരം താണ ലവലില്‍ നേരിട്ട് കാണുകപോലും ചെയ്യാത്ത എന്നോട് ചോദിക്കുന്നതില്‍ എനിക്ക് അരോചകം തോന്നിയിരുന്നു.












Click it and Unblock the Notifications