Get Updates
Get notified of breaking news, exclusive insights, and must-see stories!

അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നല്‍കിയ പരാതി

...അയാളുടെ ഉദ്ദേശം സാധിച്ചു കിട്ടിയതിന്‌ ശേഷം എന്നോട്‌ ഡ്രസ്‌ നേരെയിടാനും ആരോടെങ്കിലും പറയാനാണ്‌ ഉദ്ദേശമെങ്കില്‍ വേണ്ടാന്നും പറഞ്ഞു. അയാള്‍ പിന്നീട്‌ ആരേയോ ഫോണ്‍ ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ശ്രദ്ധിക്കാതെ കിട്ടിയ അവസരത്തില്‍ ഞാന്‍ അവിടെ നിന്നും ഇറങ്ങുകയായിരുന്നു. ഈ സംഭവത്തിന്‌ ശേഷവും അബ്‌ദുള്ളക്കൂട്ടി എന്നെ ഇനിയും വേണമെന്ന്‌ പറഞ്ഞ്‌ ഫോണ്‍ വിളിച്ചിട്ടുണ്ട്‌. അതേ ആവശ്യം പറഞ്ഞ്‌ എംഎല്‍എ ഹോസ്‌റ്റലിലേക്കും വിളിച്ചിട്ടുണ്ട്‌. പക്ഷേ ഞാന്‍ പിന്നീട്‌ പോയില്ല.

എന്റെ ഫോണ്‍കോളിലെ ഡീറ്റൈയ്‌ലിലേക്ക്‌ പോയാല്‍ വിശദവിവരങ്ങള്‍ ലഭിക്കും. പോലീസ്‌ കേസെടുത്തതിന്‍ പ്രകാരം 2013 ജൂണ്‍ 2 ന്‌ ഞാന്‍ അറസ്‌റ്റിലാകുന്ന ദിവസം വരെ എന്നെ സെക്‌സ്വല്‍ ഇന്റര്‍കോഴ്‌സിന്‌ ക്ഷണിച്ചുകൊണ്ടുള്ള എസ്‌എംഎസ്‌കള്‍ വന്നിരുന്നു. ഞാന്‍ എംഎല്‍എയുടെ ഫോണ്‍കോളുകള്‍ അറ്റന്റ്‌ ചെയ്യാത്ത സന്ദര്‍ഭത്തിലാണ്‌ എസ്‌എംഎസ്‌കള്‍ വന്നിരുന്നത്‌. 4. പെരുമ്പാവൂര്‍ ഡിവൈഎസ്‌പി ഓഫീസില്‍ അറസ്‌റ്റിലയാതിന്‌ ശേഷം കസ്‌റ്റഡിയില്‍ ഇരുന്നപ്പോള്‍ (2-6-2013 ടു 3-6-2013 ) എന്റെ ഫോണിലേക്ക്‌ അബ്‌ദുള്ളക്കുട്ടി എംഎല്‍എ പോലീസിനോട്‌ എന്റെ ഒരു കാര്യവും പറയരുതെന്ന്‌ പറഞ്ഞ്‌ എസ്‌എംഎസ്‌ അയച്ചിരുന്നു. എന്റെ അഡ്വക്കേറ്റായ ഫെനി ബാലകൃഷ്‌ണന്റെ 9447951667-എന്ന നമ്പരിലേയ്‌ക്ക് അബ്‌ദുള്ളക്കുട്ടി വിളിക്കുകയും സരിതയോട്‌ എന്റെ പേര്‌ പറയരുതെന്നും ആ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കരുതെന്നും പറഞ്ഞു. ഏത്‌ സംഭവത്തെപ്പറ്റി എന്ന്‌ ചോദിച്ചപ്പോള്‍ മസ്‌ക്കറ്റ്‌ എന്ന്‌ പറഞ്ഞാല്‍ ഓള്‍ക്കറിയാം എന്നാണ്‌ പറഞ്ഞത്‌.

saritha s nair

ജാമ്യം കിട്ടി ജയിലില്‍ നിന്ന്‌ ഇറങ്ങിയതിന്‌ ശേഷവും അബ്‌ദുള്ളക്കുട്ടിയുടെ ആളുകള്‍ സരിത, എംഎല്‍എയെപ്പറ്റി പറഞ്ഞാല്‍ പിന്നെ സംസാരിക്കാനുണ്ടാവില്ലെന്ന്‌ എന്റെ അഡ്വക്കേറ്റിനെ വിളിച്ച്‌ സംസാരിച്ചു. ഫെനി ബാലകൃഷ്‌ണന്റെ നമ്പരിലാണ്‌ വിളിച്ചത്‌.

ജിവന്‍ പോയാലും ഇനി കേരളത്തിലെ ഒരു സ്‌ത്രീയ്‌ക്കും അബ്‌ദുള്ളക്കുട്ടിയില്‍ നിന്നും എനിക്കുണ്ടായ അനുഭവം ഉണ്ടാകരുതെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു. കഴിഞ്ഞ മാസത്തിനുള്ളില്‍ ജയിലില്‍ ആയതിനാലാണ്‌ എനിക്ക്‌ അബ്‌ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെപരാതി കൊടുക്കുവാന്‍ സാധിക്കാതിരുന്നത്‌. ആയതിനാല്‍ ടി ആള്‍ക്കെതിരെ നടപടി എടുക്കണമെന്നും എനിക്ക്‌ നീതി തരണമെന്നും താഴ്‌മയായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്‌
വിധേയപൂര്‍വ്വം
സരിത എസ്‌ നായര്‍

10.03.2013
തിരുവനന്തപുരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+