കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പോലീസ് വേട്ടയാടുന്നു... ഉദ്യോഗസ്ഥർ വീട്ടിലും ഓഫീസിലും കയറി ഇറങ്ങുന്നു, അശ്വതി ജ്വാല നേരിടുന്നത്...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അശ്വതി ജ്വാലയെ പോലീസ് വേട്ടയാടുന്നുവെന്ന് പരാതി. വിദേശ വിനിതയായ ലിഗയുടെ തിരോധാനത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തിയെന്ന പരാതി പോലീസിന് ലഭിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ വീട്ടിലും ഓഫീസിലും ദിവസേന കയറിയിറങ്ങുകയാണെന്നാണ് അശ്വതി ജ്വാല പറയുന്നത്. കോവളം സ്വദേശി അനിലാണു അശ്വതിയ്‌ക്കെതിരെ പരാതി നല്‍കിയത്. തുടര്‍ന്ന് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസില്‍ ഒരു മണിക്കൂറിനകം ഹാജരാകാനാണ് പൊലീസ് ആവശ്യപ്പെട്ടത്. അവിടത്തെ ചോദ്യം ചെയ്യലിനെ തുടര്‍ന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അശ്വതി ചികിത്സ തേടുകയായിരുന്നു.

സാമ്പത്തികത്തട്ടിപ്പ് ആരോപണത്തില്‍ നോട്ടീസ് കിട്ടിയ ശേഷം ഹാജരായാല്‍ മതിയെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പൊലീസിനെയും സര്‍ക്കാരിനെയും വിമര്‍ശിച്ച അശ്വതിക്കെതിരെ പലഭാഗത്തു നിന്നും ഭീഷണികള്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് പരാതിയും അന്വേഷണവു വന്നിരിക്കുന്നത്. അതേസമയം തനിക്കെതിരെയുളള ആരോപണങ്ങളെ നിയമപരമായി നേരിടുമെന്ന് അശ്വതി വ്യക്തമാക്കിയിട്ടുണ്ട്.

ഉദ്യോഗസ്ഥർ ദിവസേന വീട്ടിലേക്ക്...

ഉദ്യോഗസ്ഥർ ദിവസേന വീട്ടിലേക്ക്...

അശ്വതി ചികിത്സിലായതിനു തൊട്ടു പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥർ ഫണ്ടേഷൻ ഓഫീസിൽ എത്തി വിവരങ്ങൾ ശേഖരിക്കുകയായിരുന്നു. മുളവനത്തിൽ നിന്ന് രണ്ടാഴ്ചയ്ക്ക് മുമ്പാണ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയത്. പോലീസുകാർ ഇടപെട്ടതോടെ കെട്ടിടത്തിന്റെ ഉടമസ്ഥന് അതൃപ്തിയായെന്ന അശ്വതി ജ്വാല പറയുന്നു. അനിൽ എന്ന വ്യക്തിയാണ് അശ്വതിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരപ്രേരണയാണ് പരാതിക്ക് കാരണമെന്നാണ് ആരോപണങ്ങൾ. ലിഗ സ്‌ക്രൊമേനിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് സര്‍ക്കാറിനെയും ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും പ്രതിക്കൂട്ടിലാക്കിയ അശ്വതി ജ്വാലക്കെതിരെ ഇപ്പോള്‍ നടക്കുന്നത് പ്രതികാരനടപടിയെന്നാണ് സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്ന ആക്ഷേപം.

സോഷ്യൽ മീഡിയയുടെ പിന്തുണ

സോഷ്യൽ മീഡിയയുടെ പിന്തുണ

സോഷ്യയൽ മീഡിയയിലും അശ്വതിക്ക് നല്ല പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കെപിസിസി മുന്‍ അധ്യക്ഷന്‍ വിഎംസുധീരന്‍ അശ്വതിയെ സന്ദര്‍ശിച്ചിരുന്നു. അതേസമയം അശ്വതിക്കെതിരെ കേസെടുക്കുന്നത് ഫാസിസമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിക്കുകയും ചെയ്തിരുന്നു. സര്‍ക്കാരിനെതിരെയുള്ള പ്രതികരണത്തിന് ഫലമാണ് അശ്വതിക്ക് മേല്‍ ഉണ്ടായ കേസെന്നു പ്രതിപക്ഷ നേതാവ് ചെന്നിത്തല അശ്വതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞത്. അശ്വതിക്ക് പിന്തുണയുമായി നിരവധി പേര് ആണ് സമൂഹ മാധ്യമങ്ങള്‍ വഴി പ്രതികരിക്കുന്നത്.

ഇലീസ് തന്നെ രംഗത്ത്

ഇലീസ് തന്നെ രംഗത്ത്


അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന ആരോപണം നിഷേധിച്ച് ലിഗയുടെ സഹോദരി ഇലിസ നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. തന്നെ മാനസികമായി തളർത്താനാണ് ചിലര്ഡ ശ്രമിക്കുന്നതെന്നാണ് അശ്വതി ജ്വല പ്രതികരിക്കുന്നത്. അതേസമയം ആരോപണങ്ങളെ നിയമപരമായി തന്നെ നേരിടുമെന്നും അവർ പറയുന്നു. അശ്വതി പണപ്പിരിവി നടത്തിയിട്ടില്ലെന്ന് ഇലിസ് തന്നെ പറഞ്ഞത് പോലീസിനെ വെട്ടിലാക്കിയിട്ടുണ്ട്. ഇലീസിനും ലിഗയുടെ ഭർത്താവ് ആൻഡ്രൂസിനുമൊപ്പമുള്ള അന്വേഷണത്തിൽ പലപ്പോഴും സ്വന്തം കയ്യിൽ നിന്നുള്ള പണമെടുത്താണ് ചിലവാക്കിയത്. ഇത് എവിടെയും വിളിച്ചു പറയാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ പറഞ്ഞു പോകുകയാണെന്നായിരുന്നു ഇലിസും അശ്വതി ജ്വാലയും വിളിച്ച പത്ര സമ്മേളനത്തിൽ അവർ പറഞ്ഞത്.

കാശ് ചിലവാക്കിയത് സ്വന്തം പോക്കറ്റിൽ നിന്ന്

കാശ് ചിലവാക്കിയത് സ്വന്തം പോക്കറ്റിൽ നിന്ന്

തെരുവിൽ അലഞ്ഞു തിരിയുന്നവർക്കു അശ്വതിയുടെ നേതൃത്വത്തിൽ ഭക്ഷണം വിതരണം ചെയ്യാറുണ്ട്. ഇതിനിടെ എവിടെയെങ്കിലും അലഞ്ഞു തിരിയുന്ന നിലയിൽ ലിഗയെ കണ്ടിരുന്നോ എന്നറിയാനാണ് ആൻഡ്രൂസ് സമീപിച്ചത്. ആൻഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയിൽ പങ്കു ചേർന്നാണു അവർക്കൊപ്പം തിരച്ചിലിനിറങ്ങിയത്. അടിമലത്തുറ, ആര്യമല ഭാഗത്തെ പാറക്കെട്ടുകളിൽ വരെ പരിശോധിക്കാൻ പോയി. പലപ്പോഴും രാത്രി പന്ത്രണ്ട് മണിയാകുമ്പോഴൊക്കെയാണ് തിരിച്ചെത്താറുള്ളത്. കാറിന്റെ പെട്രോളും ഭക്ഷണവും പോലും തങ്ങളുടെ പോക്കറ്റിൽ നിന്നാണ് ചിലവായിരുന്നതെന്ന് പത്രസമ്മേളനത്തിൽ അശ്വതി ജ്വാല വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
പണപ്പിരിവ് നടത്തിയിട്ടില്ല, അശ്വതിക്ക് പിന്തുണയുമായി ലിഗയുടെ സഹോദരി

പരപ്രേരണ

ഒരു ജീവൻ നഷ്ടപ്പെടാതിരിക്കാനാണു പ്രവർത്തിച്ചത്. ഇങ്ങനെയൊക്കെയാണെങ്കിൽ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാൽ ആരും അന്വേഷണത്തിന് ഇറങ്ങുമെന്ന് തോന്നുന്നില്ലെന്നും അശ്വതി കുറ്റപ്പെടുത്തുന്നു. ഇത്രയേറെ വർഷമായി, ഇതാദ്യമായാണ് ഒരു ആരോപണമുണ്ടാകുന്നത്. ഏറെ വേദനയുണ്ടാക്കുന്നതാണിതെന്നും അവർ വ്യക്തമാക്കുന്നു. ഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എതിരെ അശ്വതി ഫെയ്സ്ബുക്കിലിട്ട പോസ്റ്റ് വൈറലയിരുന്നു. ഇതിനു പിന്നാലെയാണ് അശ്വതിക്കെതിരെ തിരുവനന്തപുരം സ്വദേശി പരാതി നൽകിയത്. ഇത് പരപ്രേരണകൊണ്ടാണെന്നാണ് ഉയരുന്ന ആരോപണം.

English summary
Fund raising case against Aswathi Jwala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X