Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുകൂല തരംഗം: 2023 ല്‍ കർണാടക കോണ്‍ഗ്രസ് പിടിച്ചിരിക്കും, നേതൃത്വം ഒറ്റക്കെട്ടെന്നും പരമേശ്വര

ബെംഗളൂരു: അടുത്ത വർഷം നടക്കുന്ന കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികള്‍ എല്ലാം തന്നെ തുടങ്ങി കഴിഞ്ഞു. അധികാരത്തില്‍ തുടരാനാണ് ബി ജെ പിയുടെ ശ്രമമെങ്കില്‍ ഏത് വിധേനയും ഭരണത്തില്‍ തിരിച്ചെത്താനാണ് കോണ്‍ഗ്രസ് പരിശ്രമം. മൂന്നാമത്തെ ശക്തരായ ജെ ഡി എസ് ആവട്ടെ പരമാവധി സീറ്റുകളില്‍ വിജയിച്ച് ഇത്തവണയും നിർണ്ണായക ശക്തിയാവാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ട് പോവുന്നത്. ഇതില്‍ നിന്നും കോണ്‍ഗ്രസിന്റെ മാത്രം കാര്യത്തിലേക്ക് വരികയാണെങ്കില്‍ ഡി കെ ശിവകുമാർ പിസിസി അധ്യക്ഷനായി വന്ന ദിവസം മുതല്‍ തന്നെ കർണാടക നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം തുടങ്ങിയെന്ന് പറയാം.

അതേസമയം തന്നെ മുതിർന്ന നേതാക്കള്‍ക്കിടയില്‍ ഇത്തവണയും അധികാരവടം വലിയുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം. അങ്ങനെ സംഭവിച്ചാല്‍ അത് പാർട്ടിക്ക് വീണ്ടും വലിയ തിരിച്ചടിയായിരിക്കും നല്‍കുകയെന്ന കാര്യത്തില്‍ സംശയമില്ല. ഇതിനിടയില്‍ തന്നെയാണ് അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ പാർട്ടി കൂട്ടായ നേതൃത്വത്തിൽ നേരിടുമെന്നാണ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവ് ജി പരമേശ്വര ശനിയാഴ്ച പറഞ്ഞു.

നിർണ്ണായക നീക്കവുമായി ക്രൈംബ്രാഞ്ച്: ദിലീപിന്റെ ശബ്ദസാമ്പിള്‍ എടുത്തു, ഇനി സാമ്യതാ പരിശോധന

പാർട്ടിയിൽ ഒതുക്കപ്പെടുന്നതിനെ തുടർന്ന് ബി ജെ പിയിൽ

പാർട്ടിയിൽ ഒതുക്കപ്പെടുന്നതിനെ തുടർന്ന് ബി ജെ പിയിൽ ചേരാൻ പദ്ധതിയിടുന്നതെന്നുമായ വാർത്തകള്‍ തള്ളിക്കളഞ്ഞ മുൻ ഉപമുഖ്യമന്ത്രി കോണ്‍ഗ്രസ് എല്ലാ തലത്തിലും ഒറ്റക്കെട്ടായാണ് മുന്നോട്ട് പോവുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലും ഇത് പ്രകടമായിരിക്കും. അതിലൂടെ പാർട്ടിക്ക് വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നും ഒരു പോലെയല്ല, വെറൈറ്റി , വെറൈറ്റി പിടിക്കണം: കിടുക്കന്‍ ചിത്രങ്ങളുമായി അനുശ്രി

മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോള്‍

മുഖ്യമന്ത്രി സ്ഥാനത്തേക്കുറിച്ചുള്ള ചോദ്യം ഉയർന്നപ്പോള്‍ കർണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും മുഖ്യമന്ത്രിയെ എ ഐ സി സി നേതൃത്വം ആലോചിച്ച് തീരുമാനമെടുക്കുമെന്നുമായിരുന്നു ജി പരമേശ്വര പ്രതികരിച്ചത്. "ഞങ്ങളുടെ പ്രസിഡന്റ് ഡി കെ ശിവകുമാർ പറഞ്ഞിട്ടുണ്ട് നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട് തിരഞ്ഞെടുപ്പിനെ നേരിടുക കൂട്ടായ നേതൃത്വമായിരിക്കും''- പി സി സി സി അധ്യക്ഷന്‍ ഡികെ ശിവകുമാറിന് കീഴില്‍ തിരഞ്ഞെടുപ്പിന് നേരിടമോ സിദ്ധരാമയ്യക്ക് കീഴില്‍ തിരഞ്ഞെടുപ്പിനെ നേരിടുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മുന്‍മുഖ്യമന്ത്രി മറുപടി നല്‍കി.

പാർട്ടിയിൽ ഉചിതമായ സ്ഥാനം ലഭിക്കാത്തതിൽ

പാർട്ടിയിൽ ഉചിതമായ സ്ഥാനം ലഭിക്കാത്തതിൽ അസ്വസ്ഥനാണോ എന്ന ചോദ്യത്തിന്, "ഇല്ല, എനിക്ക് വിഷമമില്ല. ഞാൻ എട്ട് വർഷം തുടർച്ചയായി പാർട്ടി അധ്യക്ഷനായും സർക്കാരിൽ ഉപമുഖ്യമന്ത്രിയായും പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ അസന്തുഷ്ടനോ അസ്വസ്ഥനോ അല്ല." എന്നും ബി.ജെ.പിയിൽ ചേർന്നേക്കുമെന്ന് രാഷ്ട്രീയ വൃത്തങ്ങളിൽ നടക്കുന്ന ചർച്ചകളെ കുറിച്ചുള്ള ചോദ്യത്തിന്, "അതിനെക്കുറിച്ച് എനിക്കറിയില്ല" എന്നും പരമേശ്വര പ്രതികരിച്ചു.

കോൺഗ്രസിലെ നിരവധി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്കു

കോൺഗ്രസിലെ നിരവധി നേതാക്കൾ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിലുണ്ടെങ്കില്‍ അവർക്ക് അദ്ഭുതപ്പെടാനൊന്നുമില്ലെന്നും പറഞ്ഞ പരമേശ്വര, പതിറ്റാണ്ടുകളായി പാർട്ടിയെ സേവിച്ച നിരവധി മുതിർന്ന നേതാക്കള്‍ കോണ്‍ഗ്രസിനുണ്ടെന്നും അവർക്ക് ആഗ്രഹമുണ്ടാകുന്നത് സ്വാഭാവികമാണെന്നും കൂട്ടിച്ചേർത്തു. ആര് ആഗ്രഹിച്ചാലും അന്തിമ തീരുമാനം എ ഐ സി സി നേതൃത്വത്തിന്റേതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് കോൺഗ്രസ് തരംഗമാണെന്നും 2023ൽ പാർട്ടി

അതേസമയം, സംസ്ഥാനത്ത് കോൺഗ്രസ് തരംഗമാണെന്നും 2023ൽ പാർട്ടി അധികാരത്തിലെത്തുമെന്നും കർണാടക മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യയും കഴിഞ്ഞ ദിവസം അവകാശപ്പെട്ടിരുന്നു. വ്യാഴാഴ്ച മൈസൂരിലെ നവസങ്കൽപ് ചിന്തൻ ശിബിരിൽ കോൺഗ്രസ് പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു നിയമസഭാ പ്രതിപക്ഷ നേതാവ് കൂടിയായ സിദ്ധരാമയ്യ. അടുത്തിടെ നടന്ന എംഎൽസി തെരഞ്ഞെടുപ്പിലെ കോൺഗ്രസ് വിജയം കോൺഗ്രസിന് അധികാരത്തിലെത്താനുള്ള എല്ലാ സാധ്യതകളുമുണ്ടെന്നതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+