'മെട്രോമാനെ' പരിഹസിച്ച് ജി സുധാകരൻ; പഞ്ചായത്ത് അംഗം പോലുമല്ല, ആവശ്യമില്ലാത്ത കാര്യത്തിൽ ഇടപെടുന്നു

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: ഇ ശ്രീധരനെ രൂക്ഷമായി വിമർശിച്ച് കേരള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ. വൈറ്റിലയിൽ മേൽപ്പാലം ഗുണപരമെല്ലെന്ന ഇ ശ്രീധരന്റെ പരാമർശമാണ് മന്ത്രിയെ ചൊടിപ്പിച്ചത്. കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്.

കമലിനെ ഓർത്തു ലജ്ജിക്കുന്നു; ആമി ഓർമ്മിക്കപ്പെടുന്നത് സിനിമയുടെ മേന്മകൊണ്ടല്ല, പിന്നെ...

രു പഞ്ചായത്തംഗം പോലുമായിട്ടില്ലാത്ത ശ്രീധരന്‍ ആവശ്യമില്ലാത്ത കാര്യത്തിലാണ് ഇടപെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീധരനോടുള്ള ബഹുമാനം പോയിട്ടില്ല. എങ്കിലും ആവശ്യമില്ലാതെയാണ് ഇപ്പോള്‍ ശ്രീധരന്‍ ഇടപെടുന്നത്. മെട്രോയൊന്നുമല്ലല്ലോ വൈറ്റിലയില്‍ ഉണ്ടാക്കുന്നതെന്നും ജി സുധാകരന്‍ ചോദിച്ചു.

G Sudhakaran

ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ശ്രീധരന്റെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലാണ് ഫണ്ടുപോലും വകയിരുത്താതെ വിശദമായ പദ്ധതി ഉണ്ടാക്കി തറക്കല്ലിട്ടത്. അന്ന് മിണ്ടാത്തവര്‍ ഇപ്പോള്‍ സംസാരിക്കുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. നിര്‍ദ്ദിഷ്ട വൈറ്റില മേല്‍പ്പാലം അശാസ്ത്രീയമാണെന്ന ഇ ശ്രീധരന്റെ അഭിപ്രായ പ്രകടനത്തിനെതിരെയായിരുന്നു സുധാകരന്റെ പരാമര്‍ശം.

English summary
G Sudhakaran against E Sreedharan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്