ജി സുധാകരന്‍ കാരണം തലയില്‍ മുണ്ടിട്ട് നടക്കുന്ന എസ്എഫ്‌ഐക്കാരന്‍...! അവർ ഊച്ചാളികളും ഭീരുക്കളും...!!

  • By: Anamika
Subscribe to Oneindia Malayalam

മാവേലിക്കര: ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയതിന്റെ പേരില്‍ വിവാദത്തിലായ മന്ത്രി ജി സുധാകരന്‍ വിമര്‍ശകര്‍ക്കുള്ള മറുപടിയുമായി രംഗത്ത്. ഫേസ്ബുക്കിലൂടെ തന്നെ തെറിപറയുന്നവര്‍ ഊച്ചാളികളും ഭീരുക്കളുമാണെന്ന് ജി സുധാകരന്‍ പറഞ്ഞു. തന്നെ തെറി പറയുന്നവര്‍ അത് നിര്‍ത്തിയിട്ട് നേര്‍ക്ക് നേര്‍ക്ക് നേരെ വാദപ്രതിവാദത്തിന് വരാനും സുധാകരന്‍ വെല്ലുവിളിച്ചു. സര്‍ക്കാരിന്റെ അതിഥി ആയത് കൊണ്ടാണ് മഠാധിപതിയെ കാണാന്‍ പോയത് എന്നും മന്ത്രി വിശദീകരിച്ചു.

നാളുകൾ പിറകേ നടന്നിട്ടും തിരിഞ്ഞ് നോക്കിയില്ല.!!കലൂരില്‍ പട്ടാപ്പകല്‍ യുവതിയോട് ചെയ്ത പ്രതികാരം..!!!

minister

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്നും എസ്എഫ്‌ഐക്കാരനാണ് എന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചു. താന്‍ കാരണം തലയില്‍ മുണ്ടിട്ട് നടക്കേണ്ട അവസ്ഥയാണ് എന്നാണ് പരാതി. അവന്‍ എസ്എഫ്‌ഐക്കാരനൊന്നുമല്ലെന്നും സുധാകരന്‍ പറഞ്ഞു. പൂര്‍ണ്ണമായും കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാതെ ചില മാധ്യമങ്ങള്‍ വിവാദമുണ്ടാക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

minister

ശൃംഗേരി മഠാധിപതിയെ കാണാന്‍ പോയില്ലായിരുന്നുവെങ്കില്‍ അതാകുമായിരുന്നു മാധ്യമങ്ങള്‍ അടുത്ത വിവാദമാക്കുകയെന്നും ജി സുധാകരന്‍ ആരോപിച്ചു. തട്ടത്തില്‍ പഴങ്ങള്‍ വെച്ച് നല്‍കിയത് അദ്ദേഹം പൊന്നാട സ്വീകരിക്കാത്തത് കൊണ്ടാണെന്നും താന്‍ ആരുടേയും കാല് പിടിക്കാനല്ല പോയതെന്നും ജി സുധാകരന്‍ വിശദീകരിച്ചു. കമ്മ്യൂണിസമെന്തെന്ന് തന്നെ ആരും പഠിപ്പിക്കേണ്ടെന്നും മന്ത്രി ആലപ്പുഴയില്‍ പറഞ്ഞു.

English summary
G Sudhakaran Explains on his controversial visit to Sringery Matt Head
Please Wait while comments are loading...