'ലിംഗം' പോയ സ്വാമിയുടെ അവസ്ഥ പരിതാപകരം!! ഒന്നും നേരെയാകില്ല!! പൂര്‍ണമായി നീക്കും?
അറ്റുപോയ ഭാഗത്തു നിന്ന് രക്തം വാര്‍ന്നുപോകുകയും ചെയ്തിരുന്നു. ഇത് ഞരമ്പുകളുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്
തിരുവനന്തപുരം: പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഗംഗേശാനന്ദ തീര്‍ഥപാദ സ്വാമിയുടെ അവസ്ഥ പരിതാപകരമെന്ന് റിപ്പോര്‍ട്ടുകള്‍. ജനനേന്ദ്രിയം പൂര്‍വ സ്ഥിതിയിലാകില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗംഗേശാനന്ദ തീര്‍ത്ഥപാദരുടെ ഛേദിക്കപ്പെട്ട ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് മെഡിക്കല്‍ കോളെജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ലൈംഗിക അതിക്രമം തടയുന്നതിനായി യുവതി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയത്.

ഡോക്ടര്‍മാര്‍ പറയുന്നത്
സ്വാമിയുടെ ജനനേന്ദ്രിയം ഒരിക്കലും പഴയത് പോലെയാകില്ലെന്നാണ് മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ പറയുന്നത്. അറ്റുപോയ ജനനേന്ദ്രിയം തുന്നിച്ചേര്‍ത്തുവെങ്കിലും അത് ഫലപ്രദമാകില്ലെന്നാണ് പറയുന്നത്.

ചോര വാര്‍ന്നു പോയി
ആക്രമണം നടന്ന് അരമണിക്കൂര്‍ കഴിഞ്ഞാണ് ഗംഗേശാനന്ദയെ ആശുപത്രിയില്‍ എത്തിക്കുന്നത്.അറ്റുപോയ ജനനേന്ദ്രിയവും കൂടെ കൊണ്ടുവന്നിരുന്നു. അറ്റുപോയ ഭാഗത്തു നിന്ന് രക്തം വാര്‍ന്നുപോകുകയും ചെയ്തിരുന്നു. ഇത് ഞരമ്പുകളുടെ ചലനശേഷി നഷ്ടമാക്കിയെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

സജീവമാകില്ല
സ്വാമിയുടെ അറ്റുപോയ ലിംഗം ഡോക്ടര്‍മാര്‍ തുന്നിച്ചേര്‍ത്തിരുന്നു. എന്നാല്‍ അതിനു ശേഷം നടത്തിയ പരിശോധനകളിലാണ് തുന്നിച്ചേര്‍ത്തഭാഗം സജീവമാകുന്നില്ലെന്ന് കണ്ടെത്തിയത്. ഇനി അതിനുളള സാധ്യത കുറവാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

അണുബാധ ഉണ്ടായാല്‍
തുന്നിച്ചേര്‍ത്ത ഭാഗത്ത് പഴുപ്പോ മറ്റോ ഉണ്ടായാല്‍ ലിംഗം പൂര്‍ണമായി നീക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ജനനേന്ദ്രിയം നഷ്ടമാവുകയും വൃഷണം തുടരുകയും ചെയ്താല്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രോഗംവന്ന ജനനേന്ദ്രിയം നീക്കം ചെയ്താല്‍ വൃഷണ സഞ്ചിയും ശസ്ത്രക്രിയ ചെയ്ത് നീക്കാറുണ്ടെന്നും ഇല്ലെങ്കില്‍ ലൈംഗിക വികാരങ്ങള്‍ ഉണ്ടാകുമ്പോള്‍ മനസിനെയും ശരീരത്തെയും അത് ദോഷകരമായി ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

സ്വാമി പോലീസ് സെല്ലില്‍
ചികിത്സയില്‍ കഴിയുന്ന വ്യക്തിയുടെ പരിപൂര്‍ണ സമ്മതത്തോടെ ആയിരിക്കും പൂര്‍ണമായി നീക്കം ചെയ്യുന്നതിനുളള ശസ്ത്രക്രിയകള്‍ നടത്തുന്നത്. അതേസമയം ജൂണ്‍ മൂന്നുവരെ റിമാന്‍ഡ് ചെയ്തിരിക്കുകയാണ് ഗംഗേശാനന്ദ തീര്‍ഥപാദയെ. സ്വാമിയെ ആശുപത്രിയിലെ പൊലീസ് സെല്ലിലാണ് നിലവില്‍ താമസിപ്പിച്ചിരിക്കുന്നത്.

ആരോപണം
അതിനിടെ പെണ്‍കുട്ടിക്കെതിരെ കേസ് എടുക്കാനുള്ള സാധ്യതകള്‍ ഏറുന്നു. സ്വാമിയെ ക്രൂരമായി മുറിവേല്‍പ്പിച്ചതിന് പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് വിവരാവകാശ പ്രവര്‍ത്തകനായ പായിച്ചിറ നവാസ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുകയാണ്. വര്‍ഷങ്ങളായി സ്വാമി പീഡിപ്പിച്ചിട്ടും എന്തുകൊണ്ട് നിയമവിദ്യാര്‍ത്ഥിനി കൂടിയായ പെണ്‍കുട്ടി ഇക്കാര്യം തുറന്നുപറഞ്ഞില്ലയെന്നും സംഭവത്തില്‍ ദുരൂഹത ഉണ്ടെന്നുമാണ് ഇയാളുടെ ആരോപണം.

ഉന്നത ബന്ധം
പരാതി ഇല്ലെങ്കില്‍ പോലും പെണ്‍കുട്ടിക്കെതിരെ കേസെടുക്കാമെന്ന് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നുണ്ട്. സംഭവ ദിവസം പേട്ട സിഐ പെണ്‍കുട്ടിക്കെതിരെ നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്തിരുന്നു. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായതോടെ ഐജി മനോജ് എബ്രഹാമിന്റെ നിര്‍ദേശപ്രകാരം അത് പിന്‍വലിക്കുകയായിരുന്നു. സംഭവത്തിന് പിന്നിലെ മത-രാഷ്ട്രീയ സംഘടനകളുടെ സാന്നിധ്യവും സാമ്പത്തിക ഇടപാടുകളും പരിശോധിക്കണമെന്നും പരാതിയില്‍ നവാസ് ആവശ്യപ്പെടുന്നുണ്ട്.

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ
'ലിംഗം' മുറിഞ്ഞ സ്വാമി വമ്പന്‍!!!വേറെയും കേസ്!!പരാതി നല്കാന് ആളില്ല!! പുറത്തുവരുന്നത്...!!!!കൂടുതല്‍ വായിക്കാന്‍
ലൈസന്‍സ് കിട്ടാന്‍ പെടാപാട്! എല്ലാവരും എട്ടുനിലയില്‍ പൊട്ടുന്നു...എച്ചിടാന് എളുപ്പമല്ല...കൂടുതല്‍ വായിക്കാന്‍
എടുത്ത് ചാടി ജീവിതം നശിപ്പിക്കരുത്; അഞ്ച് വിവാഹം കഴിച്ച് തകര്‍ന്ന രേഖ രതീഷിന്റെ ഉപദേശം....കൂടുതല്‍ വായിക്കാന്‍
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications