Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് 17കാരിയെ നടുറോഡില്‍ ആക്രമിച്ചു

കൊല്ലം: കൊല്ലം പത്താനപുരത്ത് പട്ടാപ്പകല്‍ പ്‌ളസ് വണ്‍ വിദ്യാര്‍ഥിനിയ്ക്ക് നേരെ ആക്രമണം. ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയെ മര്‍ദ്ദിച്ചശേഷം കത്തി കൊണ്ട് മുറിവേല്‍പ്പിയ്ക്കുകയായിരുന്നു. കുടുംബത്തിന് നേരെ ഭീഷണിയുണ്ടെന്ന പരാതി കൊടുത്തിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പറയുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

രാവിലെ ട്യൂഷനു പോകവെയാണ് മാലൂര്‍ സ്വദേശിയായ പെണ്‍കുട്ടിയ്ക്ക് നേരെ അക്രമം ഉണ്ടായത്. ബൈക്കിലെത്തിയ സംഘം പെണ്‍കുട്ടിയുടെ മുഖത്ത് സ്േ്രപ അടിച്ച ശേഷം ആക്രമിയ്ക്കുകയായിരുന്നു. പത്താനപുരം നഗരത്തില്‍ വച്ചായിരുന്നു സംഭവം. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മുഖത്തടിയ്ക്കുകയും കത്തികൊണ്ട് മുറിവേല്‍പ്പിയ്ക്കുകയുമായിരുന്നു. ഭയന്ന പെണ്‍കുട്ടി നിലത്ത് വീണു. സമീപത്തുള്ള ആശുപത്രിയില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചു.

Kollam

പെണ്‍കുട്ടിയുടെ നാട്ടുകാരായ രണ്ട് ചെറുപ്പക്കാരാണ് അക്രമത്തിന് പിന്നിലെന്ന് സൂചനയുണ്ട്. അടുത്തിടെയാണ് പെണ്‍കുട്ടിയും കുടുംബവും പത്താനാപുരത്ത് താമസമാക്കിയത്. പെണ്‍കുട്ടിയുടെ കുടുംബത്തിന് നേരെ മുന്‍പേ ഭീഷണിയുണ്ടായിരുന്നു. വീടും സ്ഥലവും വിറ്റ് പോയില്ലെങ്കില്‍ മകളെ കൊല്ലുമെന്ന് ചുവരില്‍ പോസ്റ്റര്‍ പതിച്ചിരുന്നു. ഇതേപറ്റി പൊലീസില്‍ അറിയിച്ചിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+