സ്‌കൂളില്‍ പോകുന്നത് ഇനി ഫ്രീ ഹെയറില്‍, ഇരുവശത്തും കെട്ടിവെയ്ക്കണമെന്ന ചട്ടം എടുത്ത് മാറ്റി
തിരുവനന്തപുരം: സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികളുടെ യൂണിഫോമിറ്റിയുടെ ഭാഗമായിരുന്നു പെണ്‍കുട്ടികള്‍ ഇരുവശം കെട്ടിവെയ്ക്കുക എന്നുള്ളത്. കാലങ്ങളായി ശീലിച്ചു വരുന്ന സ്‌കൂള്‍ രീതിയ്ക്ക് മാറ്റം വരുത്തണം എന്ന ആവശ്യവുമായി എത്തിയ കാസര്‍കോട് ചീമേനി ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ ആവശ്യത്തെ പരിഗണിച്ചിരിക്കുകയാണ് കുട്ടികളുടെ അവകാശ സംരക്ഷണ കമ്മീഷന്‍.
വിദ്യാര്‍ത്ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തുകയും മുടി കെട്ടി സ്‌കൂളില്‍ പോകണമെന്ന നിര്‍ബന്ധത്തെ എടുത്ത് കളയാന്‍ ജനറല്‍ എജുക്കേഷന്‍ സെക്രട്ടറിയ്ക്കും, ഹയര്‍ സെക്കന്ററി ഡയറക്ടര്‍ക്കും ഉത്തരവ് നല്‍കിയിരിക്കുകയാണ് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ശോഭാ കോശി.

വിദ്യാര്‍ത്ഥികള്‍ വൃത്തിയായി മുടി ചീക്കി സ്‌കൂളിലേക്ക് വരണം എന്ന് മാത്രമാണ് ഇനിയുള്ള നിര്‍ബന്ധം. ഇരുവശത്തും കെട്ടിവെയ്ക്കുന്ന രീതി ഇനിയില്ല. മുടി കെട്ടിവെച്ച് വരുന്നതില്‍ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന പ്രശ്‌നങ്ങളായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. രാവിലെ കുളികഴിഞ്ഞ ഉടന്‍ മുടി കെട്ടി വെയ്ക്കുന്നത് മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കുന്നു എന്നും മുടിയുടെ ദുര്‍ഗന്ധത്തിന് ഇത് കാരണമാകുന്നു എന്നും പറഞ്ഞിരുന്നു.
വിദ്യാര്‍ത്ഥികള്‍ സ്‌കൂളിലേക്ക് വരുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ നിര്‍ബന്ധപ്പൂര്‍വ്വം ചെയ്യുന്നതിന് അനാവശ്യമായി സമയം ചിലവളിക്കുന്നു എന്നും, ഇനി മുതല്‍ മുടി അഴിച്ചിട്ട് സ്‌കൂളിലേക്ക് വരാമെന്നും ഉത്തരവില്‍ പറയുന്നു. ഒരു മാസത്തിനകം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എടുത്ത മാറ്റത്തെ കമ്മീഷനെ അറിയിക്കണമെന്നും കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications