തൂക്കിലേറുന്നതിന് മുമ്പ് ആലി മുസ്ലിയാർ പറഞ്ഞു 'തന്റെ പണം പാവങ്ങള്‍ക്ക് നല്‍കണം': രേഖ സര്‍വകലാശാലക്ക്
മലപ്പുറം: മലബാർ കലാപ പോരാളിയും ബ്രിട്ടീഷുകാർ പിടികൂടി തുക്കിലേറ്റപ്പെട്ട ആലി മുസ്ലിയാർ ഇംഗ്ലീഷ് പത്രത്തിന്റെ പ്രതിനിധിക്ക് അഭിമുഖം നല്‍കിയതിന്റെ രേഖ കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് ലഭിച്ചു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കോയമ്പത്തൂര്‍ ജയിലില്‍ കഴിയുന്ന കാലത്ത് നല്‍കിയ അഭിമുഖത്തിന്റെ രേഖകളാണ് സർവ്വകലാശാല ചരിത്ര വിഭാഗത്തിന് ലഭിച്ചിരിക്കുന്നത്.
ആലി മുസ്ലിയാർ ജയിലില്‍ വെച്ച് നല്‍കിയ ഈ അഭിമുഖത്തെ ബ്രിട്ടീഷുകാർ വലിയ സുരക്ഷാവീഴ്ചയായി കാണുകയും ഇക്കാര്യത്തില്‍ പലതട്ടിലുള്ള അന്വേഷണം നടത്തുകയും ചെയ്തതിന്റെ രേഖയും ലഭിച്ചിട്ടുണ്ടെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്.

ചെന്നൈയിലെ ആർക്കൈവ്സില്‍ സൂക്ഷിച്ചിരുന്ന ഈ രേഖകളുടെ പകർപ്പ് കഴിഞ്ഞ ദിവസമാണ് സർവ്വകലാശാലയിലേക്ക് എത്തിയത്. തന്റെ പണം പാവങ്ങള്‍ക്ക് വീതിച്ച് നല്‍കണമെന്നതടക്കമുള്ള കാര്യങ്ങളാണ് അഭിമുഖത്തില്‍ ആലി മുസ്ലിയാർ പറയുന്നത്. സമരകേന്ദ്രമായിരുന്ന തിരൂരങ്ങാടി പള്ളിയില്‍ താന്‍ സൂക്ഷിച്ചിരുന്ന പണം കണ്ടെത്തുകയാണെങ്കില്‍ അത് പാവങ്ങള്‍ക്ക് കൈമാറണമെന്നാണ് അഭിമുഖത്തിന് എത്തിയ വ്യക്തിയോട് ആലി മുസ്ലിയാർ ആവശ്യപ്പെടുന്നത്.

തന്നോടൊപ്പം സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സമര പ്രവർത്തകർക്ക് തുണി എത്തിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസിനോടും ഖിലാഫത്ത് പ്രവര്‍ത്തകരോടും പറയണമെന്നും അഭിമുഖകാരനോട് ആലി മുസ്ലിയാര്‍ അഭ്യര്‍ഥിക്കുന്നുണ്ട്. തന്നോടൊപ്പം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മറ്റ് 12 ആളുകളുടെ പേരുകള്‍ പ്രസിദ്ധപ്പെടുത്തണമെന്നും അഭ്യര്‍ഥിച്ചു. ഇവരുടെ യാതൊരു വിവരവും ഇല്ലാതെ അവരുടെ ബന്ധുക്കള്‍ വിഷമിക്കുകയാണ്. ജയിലിലുണ്ടെന്ന വിവരം അവർക്ക് സഹായകമാവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഈ ലുക്കില്‍ അമ്മയെ പോലുണ്ട് ഞാന്‍: വൈറലായി അനുപമ പരമേശ്വരന്റെ പുതിയ സാരി ചിത്രങ്ങള്‍

ആലി മുസ്ലിയാര്‍ പറഞ്ഞുകൊടുത്തത് പ്രകാരമുള്ള പേരുകള്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 1921 ഡിസംബര്‍ ഏഴിന് ജയില്‍ സൂപ്രണ്ടിന്റെ അനുമതിയോടെ സി.കെ. മുഹമ്മദ് യാക്കൂബ് എന്ന മാധ്യമപ്രവര്‍ത്തകനായിരുന്നു ആലി മുസ്ലിയാരുടെ അഭിമുഖം തയ്യാറാക്കിയത്. അഭിമുഖം ലേഖനരൂപത്തില്‍ ഡിസംബര്‍ 10-നാണ് പ്രസിദ്ധീകരിക്കുകയും ചെയ്തു.

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണെങ്കിലും ഞങ്ങളെല്ലാവരും സന്തോഷവാന്മാരാണ്. നാളെ എന്താണ് നേരിടാന്‍ പോകുന്നത് എന്നതിനെ കുറിച്ച് ഞങ്ങള്‍ ആശങ്കപ്പെടുന്നില്ല. നിരപരാധികളായ ഞങ്ങളെപ്പോലുള്ളവര്‍ അനുഭവിക്കുന്ന വേദനയും കഷ്ടപ്പാടുകളും വൃഥാവിലാകില്ലെന്ന ചിന്ത ആശ്വാസംപകരുകയാണ് ചെയ്യുന്നത്. ഖുര്‍ആന്‍ അടക്കമുള്ള വിശുദ്ധഗ്രന്ഥങ്ങള്‍ ഞാന്‍ തിരൂരങ്ങാടി പള്ളിയില്‍ ഒരു പെട്ടിയില്‍ സൂക്ഷിച്ചിരുന്നു. വെള്ളി, ചെമ്പ് നാണയങ്ങളും കറന്‍സികളും അടക്കം 350 രൂപയും ആ പെട്ടിയില്‍ ഉണ്ടായിരുന്നുവെന്നും അഭിമുഖത്തില്‍ ആലി മുസ്ലിയാർ പറയുന്നു

ഈ ചിത്രം എങ്ങനെയുണ്ട്.. പൊളിയല്ലേ, അല്ലേല്‍ ഇതോ: വ്യത്യസ്ത ലുക്കില്‍ പൊളിച്ചടുക്കി രഞ്ജിനി ജോസ്
വിചാരണ വേളയില്‍ പൊലീസ് എന്റെതെന്ന് പറഞ്ഞ് ഹാജരാക്കിയ പൊതിയില്‍ 17 രൂപ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ബാക്കി എന്തുചെയ്തുവെന്ന് എനിക്കറിയില്ല. കണ്ടുകിട്ടുകയാണെങ്കില്‍ പാവങ്ങള്‍ക്ക് വിതരണംചെയ്യണമെന്ന് പറയുന്ന ആലി മുസ്ലിയാർ ദലാല്‍ ഇല്‍ ഖൈറാത്തെന്ന മതഗ്രന്ഥം എത്തിച്ച് തന്നാല്‍ ഉപകാരപ്പെടുമെന്നും അഭിമുഖത്തിന് എത്തിയ ആളോട് ആവശ്യപ്പെടുന്നത്. 1922 ഫെബ്രുവരി 18-ന് പുലര്‍ച്ചെ അഞ്ചിനാണ് ആലി മുസ്ലിയാര്‍, ഹുസൈന്‍കുട്ടി, അഹമ്മദ് എന്നിവരെ തൂക്കിലേറ്റുന്നത്. ഖാന്‍ ബഹാദൂര്‍ ഗുലാം ഹുസൈന്‍ സാഹിബ് എന്നയാളിന് കൈമാറിയ മൃതദേഹം തുടിയാലൂര്‍ റോഡിലെ ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തതിന്റെ രേഖയും സര്‍വകലാശാലയില്‍ ലഭിച്ചിട്ടുണ്ട്.












Click it and Unblock the Notifications