കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീ സുരക്ഷയിൽ ഗോവയും കേരളവും മുന്നിൽ, പിന്നിൽ ബീഹാർ, ദില്ലിയിൽ സ്ത്രീകൾ സുരക്ഷിതരല്ല...

രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ കേരളത്തിന് രണ്ടാംസ്ഥാനമാണുള്ളത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: സ്ത്രീ സുരക്ഷയിൽ കേരളത്തിന് രണ്ടാംസ്ഥാനം.രാജ്യത്ത് സ്ത്രീകൾക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളിൽ കേരളത്തിന് രണ്ടാംസ്ഥാനമാണുള്ളത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ മുൻ പന്തിയിൽ നിൽക്കുന്നത് ഗോവയാണ്. മിസോറാം, സിക്കിം, മണിപ്പൂർ, എന്നീ സംസ്ഥാനങ്ങൾ മൂന്നും നാലും സ്ഥാനത്തുണ്ട്. ഏറ്റവും അവസാന സ്ഥാനം ബീഹാറിനാണ് . ഉത്തർപ്രദേശ്, ദില്ലി, ജാർഖണ്ഡ് എന്നി സംസ്ഥാനങ്ങളും സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഏറെ പിന്നിലാണ്.

goa

ബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെബിഎസ്എൻഎൽ കണക്ഷൻ റദ്ദായി, പണികിട്ടിയത് പാവം വില്ലേജ് ഓഫീസറിന്റെ തലയ്ക്ക്.... സംഭവം ഇങ്ങനെ

ജിവിഐ ഇൻഡക്സിന്റെ അടിസ്ഥാനത്തിൽ പ്ലാൻ ഇന്ത്യയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. കേന്ദ്ര വനിത ശിശുഷേമ വകുപ്പാണ് റിപ്പോർട്ട് പുറത്തു വിട്ടത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം, സുരക്ഷ എന്നീ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് ജിവിഐ തയ്യാറാക്കിയിരിക്കുന്നത്.

 ലാദൻ ഇന്ത്യയെ നോട്ടമിട്ടിരുന്നു, കശ്മീർ പ്രശ്നത്തിൽ പ്രത്യേക താൽപര്യം ,നിർണ്ണായക വെളിപ്പെടുത്തൽ ലാദൻ ഇന്ത്യയെ നോട്ടമിട്ടിരുന്നു, കശ്മീർ പ്രശ്നത്തിൽ പ്രത്യേക താൽപര്യം ,നിർണ്ണായക വെളിപ്പെടുത്തൽ

ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ജിവിഐ 0.656 ആണ്. എന്നാൽ കേരളത്തിന്റെ ജിവിഐ 0.634 ആണ്. സുരക്ഷയിൽ ഒന്നാമതും, വിദ്യാഭ്യാസത്തിൽ അഞ്ചാം സ്ഥാനവും, ദരിദ്രത്തിൽ എട്ടാസ്ഥാനവും, ആരോഗ്യത്തിൽ ആറാം സ്ഥാനവുമാണ് ഗേവയ്ക്കുള്ളത്. 0.436 ജിവിഐയുമായി 28 സ്ഥാനമാണ് ദില്ലിയ്ക്ക്. സംരക്ഷണത്തിൽ മോശം പോയിന്റ് നേടിയതാണ് ദില്ലിയ്ക്ക് തിരിച്ചടിയായത്. പിന്നിലായ ബീഹാറിന് 0.410 പോയിന്റാണ് ലഭിച്ചത്. ഉത്തർപ്രദേശിനെ 29ാം സ്ഥാനമാണ്.

English summary
Goa has been ranked at the top spot by Plan India when it comes to safety of women. The reason for Goa being ranked as safest for women is its top spot in the Gender Vulnerability Index (GVI) in which it has scored 0.656. The national average, on the other hand, is 0.5314. The tourist destination has also been ranked first in the protection of its people, fifth in the education sector, sixth in health, and eighth in poverty.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X