Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗോകുൽ ജിത്തിന് ആധുനിക സൗകര്യമുള്ള ചക്ര കസേരക്കായി നാടൊന്നിച്ചു

നാദാപുരം: ആവോലം സൗഹൃദ കൂട്ടായ്മയിലൂടെ ഗോകുൽ ജിത്തിന് ആധുനിക സൗകര്യമുള്ള ചക്ര കസേര ലഭിച്ചു.ആവോലം പുളിയുള്ളതിൽ കുഞ്ഞിരാമന്റെ മകൻ ഗോകുൽ ജിത്ത് ഏഴാം ക്ലാസ് വരെ നടന്ന് സ്കൂളിൽ പോയിരുന്നെങ്കിലും പിന്നീട് ഇരുകാലുകൾക്കും ബലക്ഷയം അനുഭവപ്പെട്ടതോടെ സ്കൂൾ മുറ്റം വരെ ഓട്ടോറിക്ഷയിലാണ് പോയിരുന്നത്. പഠിത്തത്തിൽ മിടുക്കനായ ഗോകുൽ പത്താംതരം നല്ല മാർക്കോടെ പാസാവുകയും പ്ലസ് ടുവിനും ചേർന്നു.

മകനെ സ്കൂളിൽ കൊണ്ടുവിടാനായി ഓട്ടോറിക്ഷയും ഏർപ്പാടാക്കിയിരുന്നു. ബി എസ് എൻ എല്ലിലെ കരാർ ജീവനക്കാരനായ കുഞ്ഞിരാമന് ജോലി ഒഴിവാക്കി എല്ലാ ദിവസവും ഗോകുലിനെ കോളേജിൽ എത്തിക്കാനുള്ള പ്രയാസം കാരണം പഠിത്തം അവസാനിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ഹൃസ്വകാല കമ്പ്യൂട്ടർ കോഴ്സ് പൂർത്തിയാക്കിയ ഗോകുൽ വീട്ടിലിരുന്ന് കമ്പ്യൂട്ടർ ജോലികൾ ചെയ്തിരുന്നു.ഇതിനിടയിൽ പ്രവാസി വ്യവസായി ചക്ര കസേര നൽകിയെങ്കിലും അത് തള്ളികൊണ്ടു പോകാൻ ബുദ്ധിമുട്ടായതോടെയാണ് ഇലക്ട്രോണിക്സ് കസേരയെ പറ്റി ഗോകുൽ ചിന്തിച്ചത്.

whl

പിന്നിട് ഇലക്ട്രോണിക്സ് കസേര സ്വന്തമാക്കാൻ വിട്ടിൽ വരുന്ന പിതാവിന്റെ സുഹൃത്തുക്കളോട് പറയുകയുണ്ടായി. സുഹൃത്താക്കൾ മുൻകൈയ്യെടുത്താണ് സൗഹൃദ കൂട്ടായ്മ രണ്ട് ലക്ഷത്തോളം വില വരുന്ന ഇലക്ട്രോണിക്സ് ചക്ര കസേര വാങ്ങിച്ചത് .നാട്ടുകാരും, പ്രവാസികളുമടങ്ങുന്ന സൗഹൃദ കൂട്ടായ്മയിൽ കസേര കിട്ടിയതോടെ വിട്ടിൽ നിന്ന് പുറത്തിറങ്ങണമെന്ന ആഗ്രഹത്തിൽ ഞായറാഴ്ച്ച ഉച്ചയോടെ പുറത്തിറങ്ങി.

സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ച ചക്ര കസേര ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വളപ്പിൽ കുഞ്ഞമ്മത് ഗോകുലിന് കൈമാറി. വീട്ടിൽ വെച്ച് നടന്ന ചടങ്ങിൽ വാർഡ് മെമ്പർ സുജിത പ്രമോദ് അധ്യക്ഷത വഹിച്ചു.ആവോലം രാധാകൃഷ്ണൻ ,കളത്തിൽ മൊയ്തു ഹാജി, കെ ഹേമചന്ദ്രൻ ,അനുപാട്യം സ്, പ്രഭാകരൻ അനാമിക, നന്തോത്ത് ദാമോദരൻ, എ കെ സുകുമാരൻ ,സി കെ ദാമു, എം കെ ജോഷി, കുറ്റിയിൽ സജീവൻ തുടങ്ങിയവർ സംസാരിച്ചു. ഗോകുലിന്റെ ചക്ര കസേര കൊണ്ടുപോകാൻ പാകത്തിൽ വീടിന്റെ മുൻഭാഗത്തെ റോഡ് ടാർ ചെയ്യാൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനോട് ആവശ്യപ്പെട്ടതിനെ തുടർന്ന് റോഡ് കോൺക്രീറ്റ് ചെയ്ത് തരാമെന്ന് പ്രസിഡണ്ട് വേദിയിൽ ഉറപ്പ് നൽകുകയും ഉണ്ടായി. സ്വയം തൊഴിൽ എന്ന നിലക്ക് ഡി ടി പി സെന്റർ തുടങ്ങണമെന്ന ആഗ്രഹവും ഗോകുലിനുണ്ട് ഇതിന് കമ്പ്യൂട്ടറും മറ്റ് സൗകര്യങ്ങളും ഒരുക്കാൻ ആര് സഹായിക്കുമെന്ന ചിന്തയിലാണ് ഇരുപത്തി ഒന്ന് കാരനായ ഗോകുൽ .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+