Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടിതരാതെ സ്വർണ വില; രാജ്യന്തര വിപണിയിൽ കുറഞ്ഞു, പക്ഷെ ഇന്ത്യയിൽ മുകളിലേക്ക് തന്നെ, ഇന്നും വർധനവ്

ഈ വർഷം അവസാനത്തോടെ സ്വർണ വില അറുപതിനായിരം കടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്

gold-rate

തിരുവനന്തപുരം; തുടർച്ചയായ മൂന്നാം ദിവസത്തിലും സംസ്ഥാനത്ത് സ്വർണ വിലയിൽ വർധനവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് എൺപത് രൂപയാണ് വർധിച്ചിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 42200 ആയി. ഗ്രാമിന് 5275 രൂപയുമായി വർധിച്ചിട്ടുണ്ട്. പവന് 200 രൂപ വർധിച്ചതോടെ 42120 രൂപയായിരുന്നു ഇന്നലത്തെ വില.

അതേസമയം രാജ്യാന്തര വിപണിയിൽ വില ഇന്നലത്തേതിൽ നിന്നും കുറയുകയാണുണ്ടായത്. രാജ്യന്താര വിപണിയിൽ ട്രോയി ഔൺസിന് 1877 രൂപയായിരുന്നു ഇന്നലത്തെ വിലയെങ്കിൽ ഇന്ന് അത് മൂന്ന് രൂപ കുറഞ്ഞ് 1873 രുപയായി.

നേരത്തെ അന്താരാഷ്ട്ര വിപണിയിൽ

നേരത്തെ അന്താരാഷ്ട്ര വിപണിയിൽ

നേരത്തെ അന്താരാഷ്ട്ര വിപണിയിൽ വില കുത്തനെ ഇടിഞ്ഞതോടെ സംസ്ഥാനത്തും സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തിയിരുന്നു. എന്നാൽ നിലവിൽ അന്താരാഷ്ട്ര വിപണയിൽ ഇടിവ് തുടരുകയാണെങ്കിലും രാജ്യത്ത് വില മുകളിലേക്ക് തന്നെയാണ്. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ നാലായിരത്തോളം രൂപയുടെ വ്യത്യാസമാണ് സ്വർണ വിലയിൽ ഉണ്ടായിരിക്കുന്നത്.


'പൃഥ്വിരാജ് അടക്കം പറഞ്ഞു'; ദിലീപ് പുറത്തായത് അങ്ങനെ, എങ്കിലും വിജയം ദിലീപിനെന്നും രാഹുൽ ഈശ്വർ

വെള്ളിയുടെ വില 100 ഗ്രാമിന് ഏകദേശം 7,130

വെള്ളിയുടെ വില 100 ഗ്രാമിന് ഏകദേശം 7,130

രാജ്യത്തെ പ്രധാന വിപണികളിൽ ചൊവ്വാഴ്ച സ്വർണ്ണ വില 10 ഗ്രാമിന് 57,106 രൂപയായി ഉയർന്നു. ഏറ്റവും പുതിയ വിപണി വില പട്ടിക പ്രകാരം 10 ഗ്രാം 22 കാരറ്റ് സ്വർണത്തിന് ഇന്ത്യയിൽ 54,200 രൂപയും 24 കാരറ്റ് സ്വർണത്തിന് 10 ഗ്രാം 59,130 ​​രൂപയുമാണ് വില. അതേസമയം വെള്ളിയുടെ വില 100 ഗ്രാമിന് ഏകദേശം 7,130 രൂപയാണ്. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര വിലയുടെ അടിസ്ഥാനത്തിലാണെങ്കിലും തീരുവയും ഡോളറുമായുള്ള വിനിമയ നിരക്കിലെ വ്യത്യാസവും കാരണവുമാണ് വില വ്യത്യാസപ്പെടാനുള്ള പ്രധാന കാരണം.


പൈസ കൊടുത്തില്ലെന്ന് റോബിൻ പറഞ്ഞു; എന്നാൽ സ്ക്രീൻ ഷോട്ട് ഉൾപ്പടെ ഞാൻ പുറത്തുവിട്ടില്ലേ: അഖിൽ മാരാർ
ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം)

ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം)

ചെന്നൈയിൽ ഇന്ന് 24 കാരറ്റിന് (10 ഗ്രാം) 52,285 രൂപയും 22 കാരറ്റിന് (10 ഗ്രാം) 47,927 രൂപയുമാണ് വില. ദേശീയ തലസ്ഥാനമായ ഡൽഹിയിൽ 24 കാരറ്റിന് (10 ഗ്രാം) 57,590 രൂപയും 22 കാരറ്റിന് (10 ഗ്രാം) 52,800 രൂപയുമാണ്. കൊൽക്കത്തയിൽ 24 കാരറ്റിന് (10 ഗ്രാം) 57,440 രൂപയും 22 കാരറ്റിന് (10 ഗ്രാം) 52,650 രൂപ, മുംബൈയിൽ 24 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 57,440 രൂപയും 22 കാരറ്റ് സ്വർണത്തിന് (10 ഗ്രാം) 52,650 രൂപയുമാണ് നിരക്ക്

anar; കഴിച്ചാൽ പലതുണ്ട് ഗുണം; നീര് തലമുടിയിലും പുരട്ടാം

ഒരു കിലോ വെള്ളിയുടെ വില

ഒരു കിലോ വെള്ളിയുടെ വില

ഡൽഹി – ഇന്നലത്തെ 71,200 രൂപയിൽ നിന്ന് 71,300 രൂപയായി വർധിച്ചു

മുംബൈ - ഇന്നലത്തെ 71,200 രൂപയിൽ നിന്ന് 71,300 രൂപയായി വർധിച്ചു

ചെന്നൈ – ഇന്നലത്തെ 74,000 രൂപയിൽ നിന്ന് 74,000 രൂപയായി വർധിച്ചു

കൊൽക്കത്ത – ഇന്നലത്തെ 71,200 രൂപയിൽ നിന്ന് 71,300 രൂപയായി വർധിച്ചു

ബെംഗളൂരു -ഇന്നലെ 74,000 രൂപയിൽ നിന്ന് 74,000 രൂപയായി വർധിച്ചു

അഹമ്മദാബാദ് – ഇന്നലത്തെ 71,200 രൂപയിൽ നിന്ന് 71,300 രൂപയായി വർധിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+