സ്വര്‍ണവില ഉച്ചയ്ക്ക് വീണ്ടും കുറഞ്ഞു; ആഭരണം വാങ്ങാന്‍ നല്ല സമയം, ആടിയുലഞ്ഞ് സ്വര്‍ണ വിപണി

കൊച്ചി: കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. രാവിലെ 2360 രൂപ കുറഞ്ഞ പിന്നാലെ ഉച്ചയ്ക്ക് ശേഷം 960 രൂപ കൂടി കുറഞ്ഞു. ഇതോടെ ഏറെ കാലത്തിന് ശേഷം സ്വര്‍ണം പവന്‍ വില 90000ത്തിലെത്തി. സ്വര്‍ണവില കുത്തനെ കുറയുമെന്നാണ് ചില വിപണി വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ തിരിച്ചുകയറാന്‍ സാധ്യതയുണ്ടെന്നുള്ള അഭിപ്രായവുമുണ്ട്.

രാഹുല്‍ ഗാന്ധിയുടെ ആസ്തി; ഇഡി, സിബിഐ അന്വേഷണം തടഞ്ഞു, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
രാഹുല്‍ ഗാന്ധിയുടെ ആസ്തി; ഇഡി, സിബിഐ അന്വേഷണം തടഞ്ഞു, ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി

ഡോളര്‍ മൂല്യം കുത്തനെ വര്‍ധിക്കുകയാണ്. ഇതോടെ ഡോളറിലാണ് കൂടുതല്‍ നിക്ഷേപം വരുന്നത്. മാത്രമല്ല, രൂപയുടെ കരുത്ത് വര്‍ധിക്കുകയും ചെയ്യുന്നുണ്ട്. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് വൈകാതെ പലിശ നിരക്ക് ഉയര്‍ത്തുമെന്ന വിവരം വന്നതും സ്വര്‍ണത്തിന് ആവശ്യക്കാരെ കുറച്ചു. പണപ്പെരുപ്പം കുറഞ്ഞാല്‍ മാത്രമാണ് ഇനി ബാങ്ക് പലിശ നിരക്ക് കുറയ്ക്കുന്നത് ആലോചിക്കൂ.

gold price kerala changed today

കേരളത്തില്‍ ഇന്ന് രാവിലെ രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 11420, പവന്‍ വില 91360
18 കാരറ്റ് ഗ്രാം വില 9345, പവന്‍ വില 74760
14 കാരറ്റ് ഗ്രാം വില 7315, പവന്‍ വില 58520
9 കാരറ്റ് ഗ്രാം വില 4720, പവന്‍ വില 37760

ജപ്പാനില്‍ എണ്ണ നിറയ്ക്കാന്‍ സൗദി അറേബ്യ; വീണു കിടക്കുമ്പോള്‍ പുതിയ നേട്ടം, യുഎഇ തൊട്ടുപിന്നില്‍
ജപ്പാനില്‍ എണ്ണ നിറയ്ക്കാന്‍ സൗദി അറേബ്യ; വീണു കിടക്കുമ്പോള്‍ പുതിയ നേട്ടം, യുഎഇ തൊട്ടുപിന്നില്‍

ഉച്ചയ്ക്ക് ശേഷം രേഖപ്പെടുത്തിയ സ്വര്‍ണവില

22 കാരറ്റ് ഗ്രാം വില 11300, പവന്‍ വില 90400
18 കാരറ്റ് ഗ്രാം വില 9245, പവന്‍ വില 73960
14 കാരറ്റ് ഗ്രാം വില 7240, പവന്‍ വില 57920
9 കാരറ്റ് ഗ്രാം വില 4675, പവന്‍ വില 37400.

ഇന്ന് രാവിലെ 22 കാരറ്റ് ഒരു ഗ്രാമിന് 295 രൂപയും പവന് 2360 രൂപയുമാണ് കുറഞ്ഞത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 120 രൂപയും പവന് 960 രൂപയും കുറഞ്ഞു. ആഗോള വിപണിയില്‍ സ്വര്‍ണവില 3535 ഡോളര്‍ എന്ന നിരക്കിലേക്ക് കൂപ്പുകുത്തി. ക്രൂഡ് ഓയില്‍ വില 90 ഡോളറിലെത്തിയതിനാല്‍ ആശങ്കയില്ല. അതേസമയം, രൂപയുടെ മൂല്യം 92.30 എന്ന നിരക്കില്‍ ശക്തമായി നില്‍ക്കുകയാണ്. ഇതെല്ലാം സ്വര്‍ണവില കുറയാന്‍ കാരണമാണ്. ഇന്ന് മാത്രം ഒരു പവന്‍ സ്വര്‍ണത്തിന് 3300 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma