Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്നലെ കുതിച്ചുകയറി, ഇന്ന് ഇറങ്ങാൻ മടി; സ്വർണവിലയിൽ നേരിയ ആശ്വാസം മാത്രം, 65000ത്തിന് താഴെ എത്തിയോ?

കൊച്ചി: കഴിഞ്ഞ ദിവസത്തെ വൻ വിലവർധനയിൽ നിന്ന് ഉപഭോക്താക്കൾ നേരിയ ആശ്വാസം പകർന്ന് ഇന്ന് സ്വർണവിലയിൽ കുറവ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ സ്വർണവിപണിയിൽ വില ഉയരുന്നത് ഉപഭോക്താക്കളെ സംബന്ധിച്ച് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ വില കുത്തനെ കുതിച്ചുയർന്നിട്ടും അതുപോലെ തിരിച്ചിറങ്ങാൻ സ്വർണവിലയ്ക്ക് കഴിഞ്ഞിട്ടില്ലെന്നതാണ് ശ്രദ്ധേയമായ കാര്യം.

കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ വില ശരിക്കും ജ്വല്ലറി ഉടമകളെയും ആഭരണ പ്രേമികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തുന്നതാണ്. ലോകമെമ്പാടും രാഷ്ട്രീയ അസ്ഥിരത തുടരുമ്പോൾ വലിയ മാറ്റമാണ് സ്വർണവിലയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മാത്രമല്ല സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ആളുകൾ സ്വർണത്തിലേക്ക് കൂടുതലായി ആകൃഷ്ട്ടരാവുന്നു എന്നതും എടുത്തുപറയേണ്ട കാര്യമാണ്.

goldrate

സംസ്ഥാനത്ത് ഇന്ന് ഒരു പവൻ സ്വർണത്തിന് കുറഞ്ഞത് 80 രൂപ മാത്രമാണ്. കഴിഞ്ഞ ദിവസങ്ങളിൽ വർധനയെ വച്ച് നോക്കുമ്പോൾ ഇത് ഒട്ടും ആശ്വാസകരമല്ല. 22 കാരറ്റ് സ്വർണത്തിന്റെ വിലയാണ് മേൽപറഞ്ഞത്. ഗ്രാമിന് 10 രൂപയുടെ കുറവ് മാത്രമാണ് ഉണ്ടായിരിക്കുന്നതെന്ന് സാരം. 65000 എന്ന ബെഞ്ച്മാർക്കിൽ തന്നെ ഇപ്പോഴും സ്വർണവില തുടരുന്നു.

ഒരു ഗ്രാമിന് 8220 രൂപയാണ് ഇന്നത്തെ വില. ഒരു പവന്‍ സ്വര്‍ണത്തിന് 65,760 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ ഒറ്റയടിക്ക് പവന് 900 രൂപ കൂടിയ സ്ഥാനത്താണ് ഇന്ന് കുറവുണ്ടായിരിക്കുന്നത്. എന്നാൽ ഇതൊരു നല്ല കുറവാണെന്ന് ഒട്ട് നമുക്ക് പറയാനും കഴിയില്ല. ഒരു പവന്‍ സ്വര്‍ണത്തിന് 65840 രൂപയായിരുന്നു ഇന്നലെ രേഖപ്പെടുത്തിയ വില. കൂടിയ ഒറ്റ ദിവസത്തെ വർധനവ്‌ എന്ന പേരെടുത്ത ദിവസം കൂടിയായിരുന്നു മാർച്ച് 14.

വെള്ളി വിലയിലും കഴിഞ്ഞ ദിവസം വൻ വർധനവാണ് രേഖപ്പെടുത്തിയത്. 112.10 രൂപയാണ് ഒരു ഗ്രാം വെള്ളിക്ക് നിലവിൽ നൽകേണ്ടത്. 1,12,100 രൂപയാണ് ഒരു കിലോ വെള്ളിയുടെ ഇപ്പോഴത്തെ വില. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും ഒക്കെ സ്വർണവിലയെ സ്വാധീനിക്കുന്ന സുപ്രധാന ഘടകങ്ങളാണ്.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുവ യുദ്ധം കാര്യമായ ആശങ്കകളാണ് നിക്ഷേപകർക്ക് ഇടയിൽ പരത്തുന്നത്. ഒരു സാമ്പത്തിക മാന്ദ്യ സാധ്യത കൂടി പലരും മുന്നിൽ കാണുന്നുണ്ട്. ഇതോടെയാണ് സ്വർണത്തിന് കൂടുതൽ ഡിമാൻഡ് ഏറുന്നത്. ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ചയും വില വർധനയ്ക്ക് ഇന്ധനം പകർന്നിട്ടുണ്ട്.

Take a Poll

ഹോളിക്ക് മുൻപും സ്വർണ വിപണിയിൽ മന്ദഗതി തുടരുകയാണ്, വിൽപ്പനയ്ക്ക് കാര്യമായ ഉണർവില്ലെന്നാണ് കടയുടമകൾ സാക്ഷ്യപ്പെടുത്തുന്നത്. മാത്രമല്ല ഉയരുന്ന ജീവിത ചിലവും മറ്റും ആളുകളെ കൂടുതൽ സാമ്പത്തിക അച്ചടക്കത്തിലേക്ക് നയിക്കുന്നുമുണ്ട്. കൂടാതെ റംസാൻ കാലമായതിനാൽ വിവാഹങ്ങളും കേരളത്തിൽ നന്നേ കുറവാണ്.

'സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധം കാണിക്കുന്ന ആ സിനിമ ബാൻ ചെയ്യാത്തത് എന്തുകൊണ്ട്..?'; ഫിറോസ് ഖാൻ

നിലവിൽ ഒരു പവൻ 22 കാരറ്റ് സ്വർണത്തിന് കേരളത്തിൽ നൽകേണ്ട തുക 65,760 രൂപയാണെങ്കിൽ നിങ്ങൾ ആഭരണം വാങ്ങാൻ പോവുമ്പോൾ ഇതിൽ തീരില്ല. കാരണം ഇത് ശുദ്ധ സ്വർണത്തിന്റെ വില മാത്രമാണ്. ഇതിനി ആഭരണമാക്കാൻ പണിക്കൂലി, വിവിധ നികുതികൾ എന്നിവ കൂടി ചേർത്തുള്ള വില നാം നൽകേണ്ടി വരും. അങ്ങനെ നോക്കുമ്പോൾ ഒരു പവൻ ആഭരണമാക്കി മാറ്റാൻ 70000 രൂപ വരെ ആയിരിക്കും ചിലവായി കണക്കാക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+