സ്വര്‍ണവില വീണ്ടും കൂടി; 2640 രൂപയുടെ മാറ്റം, ട്രെന്‍ഡ് മാറി സ്വര്‍ണവിപണി, പുതിയ വില അറിയാം
കൊച്ചി: കേരളത്തില്‍ ഉച്ചയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്നലെ രാവിലെ ഉയരുകയും ഉച്ചയ്ക്ക് താഴുകയുമാണ് ചെയ്തത് എങ്കില്‍ ഇന്ന് രണ്ട് തവണയും സ്വര്‍ണവില കൂടുകയാണ് ചെയ്തിരിക്കുന്നത്. ഇനിയും വില ഉയരുമെന്നാണ് സ്വര്‍ണ വ്യാപാരികള്‍ നല്‍കുന്ന സൂചന. ആഗോള വിപണിയില്‍ സ്വര്‍ണവില വര്‍ധിക്കുന്ന ട്രെന്‍ഡിലാണുള്ളത്.
ഈ മാസം 16000 രൂപയില്‍ അധികം ഒരു പവന് കുറഞ്ഞ ശേഷമാണ് ഈ മുന്നേറ്റം. ഒരു പവന്‍ സ്വര്‍ണത്തിന് 90400 രൂപ വരെ ഇടിഞ്ഞിരുന്നു. ഈ വേളയില്‍ സ്വര്‍ണം വാങ്ങുകയോ അഡ്വാന്‍സ് ബുക്കിങ് നടത്തുകയോ ചെയ്തവര്‍ക്ക് നേട്ടമായി. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാന്‍ കാത്തിരുന്നവര്‍ക്ക് പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വില മാറ്റം. ഇതേ ട്രെന്‍ഡ് തുടര്‍ന്നാല്‍ അല്‍പ്പം കൂടി കാത്തിരുന്ന് ഇവര്‍ക്ക് ലാഭം കൊയ്യാം.

കേരളത്തിലെ സ്വര്‍ണവില- ഇന്ന് രാവിലെ
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 11600, പവന്‍ വില 92800
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 9495, പവന്‍ വില 75960
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 7430, പവന്‍ വില 59440
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 4795, പവന്‍ വില 38360.
ഉച്ചയ്ക്ക് ശേഷമുള്ള സ്വര്‍ണവില
22 കാരറ്റ് സ്വര്‍ണം ഗ്രാം വില 11770, പവന്‍ വില 94160
18 കാരറ്റ് സ്വര്‍ണം ഗ്രാം വില 9630, പവന്‍ വില 77040
14 കാരറ്റ് സ്വര്‍ണം ഗ്രാം വില 7540, പവന്‍ വില 60320
9 കാരറ്റ് സ്വര്‍ണം ഗ്രാം വില 4865, പവന്‍ വില 38920.
ഇന്ന് രാവിലെ ഒരു ഗ്രാമിന് 160 രൂപയും ഒരു പവന് 1280 രൂപയുമാണ് വര്‍ധിച്ചത്. ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 170 രൂപയും പവന് 1360 രൂപയും വര്‍ധിച്ചു. അതായത്, ഇന്ന് മാത്രംസ 2640 രൂപയുടെ വര്‍ധനവുണ്ടായി. ആഗോള വിപണിയില്‍ വില 3700 ഡോളര്‍ കടക്കുമെന്നാണ് പുതിയ വിവരം. ഇത് ശരിയാണെങ്കില്‍ നാളെ രാവിലെ ഇനിയും വില ഉയരും. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാകും. യുഎഇ വിപണിയിലും സ്വര്‍ണവില വര്‍ധിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വിലയില്‍ സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് പവന് 1.02 ലക്ഷം രൂപ ചെലവ് വന്നേക്കും. സാധാരണ ആഭരണങ്ങള്‍ക്ക് ജ്വല്ലറികളില്‍ അഞ്ച് ശതമാനമാണ് പണിക്കൂലി ഈടാക്കുക. സ്വര്‍ണം പവന് 50,000 രൂപ വിലയുണ്ടായിരുന്ന വേളയില്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 2500 രൂപയായിരുന്നു. പവന്‍ വില ഒരു ലക്ഷം രൂപ ആയാല്‍ അഞ്ച് ശതമാനം പണിക്കൂലി എന്നത് 5000 രൂപയാകും. ഇത്രയും ഉയര്‍ന്ന പണിക്കൂലിയുള്ള മേഖല മറ്റൊന്നില്ല എന്ന വിമര്‍ശനവുമുണ്ട്.




Click it and Unblock the Notifications
