രാവിലെ ഉയര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് താഴ്ന്നു; വിപണിയില്‍ ചാഞ്ചാട്ടം, പുതിയ പവന്‍-ഗ്രാം നിരക്ക്
കൊച്ചി: സ്വര്‍ണവില ഇന്നലെ വലിയ തോതില്‍ കുറഞ്ഞതായിരുന്നു വാര്‍ത്ത. ഇന്ന് രാവിലെ പവന് 2000 രൂപയോളം വര്‍ധിച്ചു. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും ചിത്രം മാറി. ഉച്ചയ്ക്ക് വില 800 രൂപ കുറഞ്ഞു. സ്വര്‍ണ വിപണിയില്‍ ചാഞ്ചാട്ടമാണ് കാണുന്നത്. ആഗോള വിപണിയില്‍ നേരിയ വില ഇടിവുണ്ടായതാണ് കേരളത്തിലും ഉച്ചയ്ക്ക് വില താഴാന്‍ കാരണം.
ക്രൂഡ് ഓയില്‍ വിലയിലുണ്ടായ മാറ്റമാണ് വിപണിയെ ഇന്നലെ വൈകീട്ട് താളംതെറ്റിച്ചത്. ഇന്ന് രാവിലെ ഡോളര്‍ കയറിയതും രൂപ ഇടിഞ്ഞതും ഓഹരി വിപണിയിലെ മാറ്റവുമെല്ലാം ഇതിന്റെ പ്രതിഫലനമായിരുന്നു. സ്വര്‍ണവില കുറയാനുള്ള സാധ്യതകളാണ് വിപണിയില്‍ കൂടുതല്‍ കാണുന്നത്. അമേരിക്ക പലിശ നിരക്ക് ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ചാണ് കൂടുതല്‍ സാമ്പത്തിക വിദഗ്ധര്‍ പ്രതികരിച്ചത്. അങ്ങനെ സംഭവിച്ചാല്‍ സ്വര്‍ണവില കുറയും.

സ്വര്‍ണവില ഇന്ന് രാവിലെ
22 കാരറ്റ് ഗ്രാം വില 11540, പവന്‍ വില 92320
18 കാരറ്റ് ഗ്രാം വില 9440, പവന്‍ വില 75520
14 കാരറ്റ് ഗ്രാം വില 7395, പവന്‍ വില 59160
9 കാരറ്റ് ഗ്രാം വില 4770, പവന്‍ വില 38160
സ്വര്‍ണവില ഇന്ന് ഉച്ചയ്ക്ക്
22 കാരറ്റ് ഗ്രാം വില 11440, പവന്‍ വില 91520
18 കാരറ്റ് ഗ്രാം വില 9360, പവന്‍ വില 74880
14 കാരറ്റ് ഗ്രാം വില 7330, പവന്‍ വില 58640
9 കാരറ്റ് ഗ്രാം വില 4730, പവന്‍ വില 37840.
ഇന്ന് രാവിലെ ഒരു ഗ്രാമിന് 240 രൂപയും പവന് 1920 രൂപയുമാണ് വര്‍ധിച്ചിരുന്നത്. ഉച്ചയ്ക്ക് ഗ്രാമിന് 100 രൂപയും പവന് 800 രൂപയും കുറഞ്ഞു. ഈ വിലയ്ക്ക് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് 98000 രൂപ ചെലവ് പ്രതീക്ഷിക്കാം. അതേസമയം, ഡിസൈന്‍ കൂടിയ ആഭരണങ്ങളാണ് വാങ്ങുന്നതെങ്കില്‍ അല്‍പ്പം പണിക്കൂലി വര്‍ധിക്കും. നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവര്‍ കോയിന്‍ അല്ലെങ്കില്‍ ബാര്‍ വാങ്ങിയാല്‍ മതിയാകും. ഡിജിറ്റല്‍ സ്വര്‍ണം വാങ്ങുന്നതും നിക്ഷേപ ലക്ഷ്യത്തോടെയാണ്.




Click it and Unblock the Notifications
