ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ലോട്ടറി; രണ്ടാഴ്ച്ചയ്ക്കകം 480 കോടി ലഭിക്കും, പിഎഫ്, ഗ്രാറ്റുവിറ്റി

ജെറ്റ് എയര്‍വേയ്‌സ് ജീവനക്കാര്‍ക്ക് ആശ്വാസമായി ദേശീയ കമ്പനി നിയമ അപ്പലറ്റ് ട്രൈബ്യൂണലിന്റെ (എന്‍സിഎല്‍എടി) വിധി. രണ്ടാഴ്ച്ചയ്ക്കകം ജീവനക്കാര്‍ക്ക് നല്‍കേണ്ട ആനുകൂല്യം വിതരണം ചെയ്യാനാണ് നിര്‍ദേശം. പ്രൊവിഡന്റ് ഫണ്ട്, ഗ്രാറ്റുവിറ്റി എന്നിവയാണ് പലിശ സഹിതം നല്‍കേണ്ടത്. ഏഴ് വര്‍ഷമായി തുടരുന്ന നിയമപോരാട്ടത്തില്‍ ജീവനക്കാര്‍ക്ക് ആശ്വാസം നല്‍കുന്ന വിധിയാണ് വന്നിരിക്കുന്നത്.

സ്വര്‍ണം കുതിച്ചുകയറി; ഇന്നലെ വാങ്ങിയവര്‍ക്ക് വന്‍ ലാഭം, ക്രൂഡിലും മുന്നേറ്റം, ഇന്നത്തെ പവന്‍ വില
സ്വര്‍ണം കുതിച്ചുകയറി; ഇന്നലെ വാങ്ങിയവര്‍ക്ക് വന്‍ ലാഭം, ക്രൂഡിലും മുന്നേറ്റം, ഇന്നത്തെ പവന്‍ വില

ജീവനക്കാര്‍ക്കുള്ള ആനുകൂല്യമായി മൊത്തം 480 കോടി രൂപ നല്‍കേണ്ടി വരും. ഈ തുകയാണ് രണ്ടാഴ്ച്ചയ്ക്കകം വിതരണം ചെയ്യേണ്ടത്. ഗ്രാറ്റുവിറ്റി അവരുടെ ബാങ്ക് അക്കൗണ്ടിലേക്കും പിഎഫ് തുക ജീവനക്കാരുടെ പിഎഫ് അക്കൗണ്ടിലേക്കുമാണ് നല്‍കേണ്ടത്. തൊഴിലുടമ ഓരോ മാസവും അടിസ്ഥാന ശമ്പളത്തിന്റെ 12 ശതമാനമാണ് പിഎഫിലേക്ക് അടയ്‌ക്കേണ്ടത്.

Jet Airways employees gets pf gratuity

തുടര്‍ച്ചയായ അഞ്ച് വര്‍ഷം ജോലി ചെയ്ത വ്യക്തിക്ക് കമ്പനി ഗ്രാറ്റുവിറ്റി നല്‍കണം. അതേസമയം, പിഎഫ് ജോലിയില്‍ ചേര്‍ന്ന മാസം മുതല്‍ അനുവദിക്കണം. ഏറ്റവും അവസാനം വാങ്ങിയ ശമ്പളം അടിസ്ഥാനമാക്കിയാണ് ഗ്രാറ്റുവിറ്റി നിശ്ചയിക്കുക. പിഎഫില്‍ ലഭിക്കുന്ന തുകയ്ക്ക് നികുതി നല്‍കേണ്ടതില്ല എന്ന നേട്ടവുമുണ്ട്. ജീവനക്കാര്‍ ഏറെ കാലമായി നടത്തുന്ന നിയമ പോരാട്ടം ഇതോടെ വിജയം കണ്ടിരിക്കുകയാണ്.

പാലക്കാട് സ്‌കൂളിലെ വെടിവെപ്പ്; വിദ്യാര്‍ഥിയുടെ അമ്മയ്‌ക്കെതിരെ കേസ്, ഉദ്യോഗസ്ഥര്‍ക്കും വീഴ്ച
പാലക്കാട് സ്‌കൂളിലെ വെടിവെപ്പ്; വിദ്യാര്‍ഥിയുടെ അമ്മയ്‌ക്കെതിരെ കേസ്, ഉദ്യോഗസ്ഥര്‍ക്കും വീഴ്ച

1993ല്‍ ആരംഭിച്ച ജെറ്റ് എയര്‍വേയ്‌സ് 2019ലാണ് കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിയത്. സുപ്രീംകോടതി നിര്‍ദേശ പ്രകാരമാണ് ആസ്തികള്‍ വിറ്റഴിച്ച് ബന്ധപ്പെട്ടവര്‍ക്ക് കുടിശ്ശിക വിതരണം ചെയ്യാന്‍ 2024ല്‍ നടപടികള്‍ തുടങ്ങിയത്. ഇടക്കാലത്ത് കമ്പനിയെ പുനരുജ്ജീവിപ്പിക്കാന്‍ ജെകെസി എന്ന കണ്‍സോര്‍ഷ്യം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു.

ആസ്തികള്‍ വിറ്റഴിച്ച് ലഭിക്കുന്ന തുകയില്‍ നിന്ന് ആദ്യം ലിക്വിഡേഷന്‍ നടപടികളുടെ ചെലവ് ഈടാക്കും. ജീവനക്കാരുടെ പിഎഫ്, ഗ്രാറ്റുവിറ്റി എന്നിവ നല്‍കുന്നതിനാകും രണ്ടാമത്തെ പരിഗണന, വായ്പ നല്‍കിയ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും തുക നല്‍കുക മൂന്നാമതാകും. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള കുടിശ്ശികയ്ക്ക് നാലാമതാകും പരിഗണന.

റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക
റാസ് തനുറ 'ചെറിയ മീനല്ല', തൊട്ടാല്‍ ലോകം മൊത്തം ചൂടറിയും; സൗദി അറേബ്യ മാത്രമല്ല കുടുങ്ങുക

ബാങ്കുകളുടെ കുടിശ്ശിക തീര്‍ക്കുന്നതിന് മുന്‍ഗണന നല്‍കണമെന്ന് എസ്ബിഐ അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങള്‍ വാദിച്ചെങ്കിലും ട്രൈബ്യൂണര്‍ തള്ളി. ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ എടുത്ത് മറ്റു കുടിശ്ശിക തീര്‍ക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല എന്ന നിലപാടാണ് ട്രൈബ്യൂണല്‍ സ്വീകരിച്ചത്. 14 ദിവസത്തിനകം ആനുകൂല്യം ജീവനക്കാര്‍ക്ക് ലഭിക്കുമെന്നതാണ് ട്രൈബ്യുണലിന്റെ പുതിയ ഉത്തരവിന്റെ നേട്ടം. വിമാനങ്ങള്‍, പാട്‌സുകള്‍, ഓഫീസുകള്‍, വാഹനങ്ങള്‍ എന്നിവയെല്ലാം വില്‍പ്പന നടത്തിയാണ് പണം കണ്ടെത്തുക. മുംബൈ കേന്ദ്രമായിട്ടായിരുന്നു ജെറ്റ് എയര്‍വേയ്‌സ് പ്രവര്‍ത്തിച്ചിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma