• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുന്നു, വര്‍ഗീയകാർഡ് ഇറക്കി ജലീൽ രക്ഷപ്പെടാൻശ്രമിക്കുന്നു: സുരേന്ദ്രൻ

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെടി ജലീലിനും എതിരെയാണ് എറണാകുളത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സുരേന്ദ്രന്‍ രംഗത്തെത്തിയത്.

കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് തെളിഞ്ഞുവരികയാണ് എന്നതായിരുന്നു ഒരു ആരോപണം. അറ്റാഷെയ്ക്ക് ഗണ്‍മാനെ നിയോഗച്ചതിനെ കുറിച്ചും സുരേന്ദ്രന്‍ ആക്ഷേപം ഉന്നയിച്ചു. സക്കാത്തിന്റെ പേരില്‍ ജലീല്‍ നടത്തുന്ന രക്ഷാശ്രമങ്ങള്‍ വിലപ്പോവില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിന്റെ വിശദാംശങ്ങള്‍...

മുഖ്യമന്ത്രിയും ഓഫീസും

മുഖ്യമന്ത്രിയും ഓഫീസും

സ്വപ്‌ന സുരേഷും സംഘവും നടത്തിയ സ്വര്‍ണക്കള്ളക്കടത്തിന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നാണ് കെ സുരേന്ദ്രന്റെ പ്രധാന ആരോപണം. കേസില്‍ മുഖ്യമന്ത്രിയുടെ പങ്കും അഅദ്ദേഹത്തിന്റെ ഓഫീസിന്റെ പങ്കും പുറത്ത് വന്നുകൊണ്ടിരിക്കുകയാണ് എന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ എന്തെങ്കിലും വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല.

ജലീലും വര്‍ഗീയ കാര്‍ഡും

ജലീലും വര്‍ഗീയ കാര്‍ഡും

മന്ത്രി കെടി ജലീല്‍ കോണ്‍സുലേറ്റുമായും സ്വപ്‌നയുമായും ഫോണില്‍ ബന്ധപ്പെട്ട വിഷയവും കെ സുരേന്ദ്രന്‍ ഉയര്‍ത്തിക്കൊണ്ടുവന്നു. സംസ്ഥാന മന്ത്രിയ്ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെടേണ്ട കാര്യമില്ലെന്നതാണ് ആരോപണം. ജലീല്‍ ഇപ്പോള്‍ ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ഗീയ കാര്‍ഡ് ഇറക്കുകയാണ് എന്നതാണ് സുരേന്ദ്രന്റെ അടുത്ത ആരോപണം.

cmsvideo
  Who Is Faizal Fareed Third Accused In Gold Smuggling Case ? | Oneindia Malayalam
  സക്കാത്തിന്റെ പേര് പറഞ്ഞ്

  സക്കാത്തിന്റെ പേര് പറഞ്ഞ്

  സക്കാത്തിന്റെ പേര് പറഞ്ഞാണ് കെടി ജലീല്‍ ഇപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് എന്നാണ് സുരേന്ദ്രന്‍ പറയുന്നത്. വിശ്വാസികളും ഇക്കാര്യം തിരിച്ചറിയും. ജലീല്‍ പുറത്ത് വിട്ട കോണ്‍സുലാര്‍ ജനറലുമായുള്ള വാട്‌സ് ആപ്പ് ചാറ്റും വിശ്വാസ്യയോഗ്യമല്ലെന്നാണ് സുരേന്ദ്രന്റെ വാദം.

  ഗണ്‍മാന്‍ നിയമനം

  ഗണ്‍മാന്‍ നിയമനം

  യുഎഇ കോണ്‍സുലേറ്റിലെ അറ്റാഷേയ്ക്കായി ഗണ്‍മാനെ നിയോഗിച്ചതില്‍ ദുരൂഹതയുണ്ട് എന്നാണ് സുരേന്ദ്രന്റെ മറ്റൊരു ആരോപണം. സര്‍ക്കാര്‍ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഗണ്‍മാനെ നിയമിച്ചത് എന്നാണ് ആക്ഷേപം. ഗണ്‍മാന്‍ ആയിരുന്ന ജയഘോഷ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.

  വസ്തുതാവിരുദ്ധം

  വസ്തുതാവിരുദ്ധം

  അറ്റാഷെയ്ക്ക് ഗണ്‍മാനെ നല്‍കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ വിശദാകരണം വസ്തുതയ്ക്ക് നിരക്കുന്നതല്ലെന്നാണ് അടുത്ത ആരോപണം. യുഎഇ കോണ്‍സുലേറ്റിന് സുരക്ഷയൊരുക്കണം എന്നല്ലാതെ അറ്റാഷേയ്ക്ക് ഗണ്‍മാനെ അനുവദിക്കാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയം പറഞ്ഞിട്ടില്ലെന്നും സുരേന്ദ്രന്‍ പറയുന്നു.

  ആരുടെ കാര്യങ്ങള്‍ നടത്താന്‍

  ആരുടെ കാര്യങ്ങള്‍ നടത്താന്‍

  ജയഘോഷ് നേരത്തേ വിമാനത്താവളത്തില്‍ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഇമിഗ്രേഷന്‍, കസ്റ്റംസ് എന്നിവയുമായും വിമാനത്താവളവമായും ജയഘോഷിനുള്ള പരിചയം കണക്കിലെടുത്ത് സര്‍ക്കാരിനെ ഉന്നതന്‍മാര്‍ക്ക് വേണ്ടിയാണ് കോണ്‍സുലേറ്റില്‍ നിയമിച്ചത് എന്നാണ് അടുത്ത ആക്ഷേപം.

  മുഖ്യമന്ത്രി ഇനിയെങ്കിലും മൂഢസ്വർഗത്തിൽ നിന്ന് ഇറങ്ങി അവസരത്തിനൊത്തുയരണം; വിമർശനവുമായി ചെന്നിത്തല

  സ്വപ്‌ന സുരേഷിന്റേയും സന്ദീപിന്റേയും എന്‍ഐഎ കസ്റ്റഡി നീട്ടി; ചോദ്യം ചെയ്യല്‍ തുടരും

  English summary
  Gold Smuggling Casr: K Surendran alleges that, KT Jaleel is trying to escape using Communal Card
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X