കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫൈസല്‍ ഫരീദ് കുടുങ്ങും; ഇന്ത്യയുടെ മിന്നല്‍ നീക്കം, ഏത് വിമാനത്താവളം വഴി കടന്നാലും പിടിക്കും..!!

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം സംഘം തിരയുന്ന മുഖ്യപ്രതിയാണ് ഫൈസല്‍ ഫരീദ്. ഇപ്പോള്‍ ദുബായിലുള്ള ഫൈസല്‍ കുറച്ച് ദിവസങ്ങള്‍ക്ക് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രത്യക്ഷപ്പട്ടെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന് ഒരു വിവരവുമില്ല. ഇയാള്‍ അന്വേഷണ സംഘവുമായി സഹകരിക്കുന്നില്ലെന്നാണ് കസ്റ്റംസ് പറയുന്നത്. ഇയാളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടെങ്കിലും ഇപ്പോള്‍ എവിടെയാണെന്ന കാര്യം ആര്‍ക്കും അറിയില്ല.

റാഷിദിയിലെ വില്ലയിലും ഇയാള്‍ ഇല്ലെന്ന വിവരമാണ് പുറത്തുവരുന്നത്. എന്നാല്‍ ഇയാളെ പിടികൂടുന്നതിനായി രണ്ടും കല്‍പ്പിച്ചുള്ള നീക്കം നടത്തുകയാണ് ഇന്ത്യ. ഇതിനായി ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ് ഇന്ത്യ. ഇതിനിടെ ഇയാളുടെ കയ്പ്പമംഗലത്തെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് നിര്‍ണായക രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.

നാല് മണിക്കൂര്‍

നാല് മണിക്കൂര്‍

നാല് മണിക്കൂറോളമാണ് ഫൈസലിന്റെ കയ്പമംഗലത്തെ വീട്ടില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്ന് കമ്പ്യൂട്ടര്‍ അടക്കമുള്ള നിര്‍ണായക രേഖകളാണ് പിടിച്ചെടുത്തത്. മൂന്ന് കവറുകളിലായിട്ടാണ് രേഖകള്‍ പിടിച്ചെടുത്തത്. കൊച്ചിയില്‍ നിന്ന് രണ്ട് വാഹനങ്ങളിലായിട്ടാണ് കസ്റ്റംസ് സംഘം എത്തിയത്. അഞ്ചംഗ സംഘമാണ് ഫൈസലിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.

തീരുമാനം മാറ്റി

തീരുമാനം മാറ്റി

ഇവര്‍ ഒന്നരയോടെയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഫൈസല്‍ കുടുംബസമേതം ദുബായില്‍ ആയത് കൊണ്ട് ഈ വീട് ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയാണ്. ഫൈസലിന്റെ ബന്ധുവിന്റെ കൈയ്യിലായിരുന്നു ഈ വീട്ടിന്റെ താക്കോല്‍, ഇവരെ വിളിച്ച് വരുത്തിയാണ് വീട് തുറന്നത്. നേരത്തെ വീട് സീല്‍ ചെയ്ത് മടങ്ങാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ താക്കോല്‍ ഇവരുടെ കൈവശമുണ്ടെന്ന് അറിഞ്ഞതോടെയാണ് തീരുമാനം മാറ്റിയത്.

 വലിയ അടുപ്പമില്ല

വലിയ അടുപ്പമില്ല

അടച്ചിട്ട വീടിനകത്ത് വില്ലേജ് ഓഫീസറുടെ സാന്നിധ്യത്തിലാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. പൂട്ടിയിട്ടിരുന്ന അലമാരകള്‍ പുറത്ത് നിന്ന് ആളെ എത്തിച്ചാണ് തുറന്നതും പിന്നീട് പരിശോധിച്ചതും. രഹസ്യ അറകള്‍ ഉണ്ടോ എന്നായിരുന്നു പരിശോധന. ഫൈസലിന്റെ ബന്ധുക്കളില്‍ നിന്നും ഇവര്‍ വിവരങ്ങള്‍ ശേഖരിച്ചു. ദുബായില്‍ പഠിച്ച് വളര്‍ന്ന ഫൈസലിന് നാടുമായി വലിയ അടുപ്പമില്ല എന്നാണ് ബന്ധുക്കള്‍ നല്‍കിയ മൊഴി. അതുകൊണ്ട് ഇയാളെ ദുബായില്‍ നിന്ന് നാട്ടിലെത്തിച്ചാല്‍ മാത്രമേ കേസില്‍ വഴിത്തിരിവുണ്ടാകൂ.

Recommended Video

cmsvideo
NIA issues non bailable warrant against faisal fareed | Oneindia Malayalam
ഇന്റര്‍പോളിന്റെ സഹായം

ഇന്റര്‍പോളിന്റെ സഹായം

ഈ സാഹചര്യത്തില്‍ ഫൈസലിനെ നാട്ടിലെത്തിക്കുന്നതിനായി കസ്റ്റംസ് ഇന്റര്‍പോളിന്റെ സഹായം തേടിയിരിക്കുകയാണ്. ഇന്ത്യയുടെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ ഫൈസല്‍ ഫരീദിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. നേരത്തെ ഫൈസലിന്റെ പാസ്‌പോര്‍ട്ട് ഇന്ത്യ റദ്ദാക്കിയിരുന്നു. ഇന്റര്‍ പോളിന്റെ സഹായത്തോടെ ഫൈസലിനെ നാട്ടിലെത്തിക്കുന്നതിന്റെ നടപടികളുടെ ഭാഗമായിട്ടാണ് ഇപ്പോള്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

ഏത് വിമാനത്താവളം വഴി

ഏത് വിമാനത്താവളം വഴി

ഇപ്പോള്‍ ദുബായിലുള്ള ഫൈസല്‍ ഫരീദ് ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നടപടി. സ്വര്‍ണക്കടത്തിന്റെ പ്രധാന കണ്ണി ഫൈസല്‍ ഫരീദാണെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍ സ്വര്‍ണക്കടത്ത് കേസുമായി തനിക്ക് ബന്ധമില്ലെന്നും തന്റെ ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുകയാണെന്ന് പറഞ്ഞ് ഇയാള്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വന്നിരുന്നു.

നാടുകടത്തണം

നാടുകടത്തണം

എന്നാല്‍ ഇയാളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് വിദേശകാര്യമന്ത്രാലയം യുഎഇ ഭരണകൂടത്തിന് ഔദ്യോഗികമായി കത്ത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇയാള്‍ ഒളിവില്‍ പോയത്. കേസില്‍ ഇയാളെ പിടികൂടിയാല്‍ മാത്രമേ പല നിര്‍ണായക വിവരങ്ങളും പുറത്തുവരുകയുള്ളൂ.

നിര്‍ണായമായ മറ്റൊരു വിവരം

നിര്‍ണായമായ മറ്റൊരു വിവരം

അതേസമയം, കേസില്‍ നിര്‍ണായമായ മറ്റൊരു വിവരം ലഭിച്ചിട്ടുണ്ട്. വ്യാജരേഖകള്‍ ചമയ്ക്കാന്‍ ഉപയോഗിച്ച ലാപ്പ്ടോപ്പും സീലുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ച യന്ത്രവുമാണ് പിടിച്ചെടുത്തത്. സരിത്തിന്റെ സുഹൃത്ത് അഖിലില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. ഇയാളെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുകയാണ് കസ്റ്റംസ്. ക്ലിയറന്‍സ് കസ്റ്റംസില്‍ നിന്ന് ലഭിക്കുന്നതിനായി സംസ്ഥാന സര്‍ക്കാരിന്റെ വ്യാജരേഖയുണ്ടാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ കോഴിക്കോട്ടെ ജ്വല്ലറിയിലും റെയ്ഡ് നടന്നു. അവിടെ നിന്നും രേഖയില്ലാത്ത സ്വര്‍ണം പിടിച്ചു.

ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റംസ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു, 4 മണിക്കൂര്‍ റെയ്ഡ്!!ഫൈസല്‍ ഫരീദീനെ പൂട്ടാന്‍ കസ്റ്റംസ്, കമ്പ്യൂട്ടര്‍ പിടിച്ചെടുത്തു, 4 മണിക്കൂര്‍ റെയ്ഡ്!!

ജയ്‌ഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമാണോ എന്ന് സംശയിച്ച് അന്വേഷണ സംഘം, ചോദ്യം ചെയ്യുംജയ്‌ഘോഷിന്റെ ആത്മഹത്യാ ശ്രമം നാടകമാണോ എന്ന് സംശയിച്ച് അന്വേഷണ സംഘം, ചോദ്യം ചെയ്യും

English summary
Kerala Gold Smuggling Case; Interpol has issued a lookout notice against Faisal Fareed After Passport Suspended
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X