വിവാഹതലേന്ന് മോഷണം പോയ 30 പവൻ കണ്ടെത്തിയത് ശുചിമുറിയിൽ; അമ്പരപ്പ്, ആശ്വാസം
കോഴിക്കോട്: വിവാഹ തലേന്ന് വീട്ടിൽ നിന്നും മോഷണം പോയ സ്വർണം അതേ വീട്ടിൽ നിന്നും കണ്ടെത്തി. വീട്ടിലെ ശുചിമുറിക്കുള്ളിലെ ഫ്ലഷ് ടാങ്കിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 30 പവൻ സ്വർണമായിരുന്നു മോഷണം പോയത്.
വളയത്തിന് സമീപം വാണിമേൽ വെളളിയോട് ഹാഷിം കോയ തങ്ങളുടെ വീട്ടിലായിരുന്നു മോഷണം നടന്നത്. മകളുടെ വിവാഹത്തിനായി കരുതിയിരുന്ന സ്വർണമാണ് കളവ് പോയത്.വിവാഹത്തലേന്നുളള സൽക്കാരത്തിന് ശേഷം മുറിയിലെത്തിയപ്പോഴായിരുന്നു സ്വർണം മോഷണം പോയത് വീട്ടുാകർ അറിഞ്ഞത്. അത്യാവശ്യം അയൽക്കാരും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്. മോഷണം നടന്നെങ്കിലും നേരത്തേ നിശ്ചയിച്ച പ്രകാരം വിവാഹ ചടങ്ങുകളെല്ലാം നടന്നിരുന്നു. വളയം പോലീസായിരുന്നു കേസ് അന്വേഷിച്ചത്.

ഇന്ന് ശുചിമുറിയിലെ ഫ്ളാഷ് ടാങ്ക് തകരാറിലായതിനെ തുടർന്ന് തുറന്ന് നോക്കിയപ്പോഴായിരുന്നു നഷ്ടപ്പെട്ട സ്വർണം ഒരു കവറിനുള്ളിലാക്കി അതിനുള്ളിൽ ഇട്ടിരിക്കുന്നതായി കണ്ടെത്തിയത്. ഉടൻ തന്നെ വീട്ടുകാർ പോലീസിനെ വിവരം അറിയിച്ചു. മോഷ്ടിച്ച സ്വർണം പിന്നീട് എടുക്കാമെന്ന് കരുതിയാകും മോഷ്ടാവ് ഫ്ളാഷ് ടാങ്കിൽ സൂക്ഷിച്ചതെന്നാണ് പോലീസ് നിഗമനം.
ദിലീപിനൊപ്പം തമന്ന മലയാളത്തിലേക്ക് ; പൂജാ ചടങ്ങിൽ കിടിലൻ ലുക്കിൽ താരങ്ങൾ, ചിത്രങ്ങൾ വൈറൽ
കല്യാണ വിട്ടിലെത്തിയ ബന്ധുക്കളോ അയൽക്കാരോ ആയിരിക്കാം മോഷണത്തിന് പിന്നിലെന്നും പോലീസ് കരുതുന്നു. വീട്ടുകാരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മോഷ്ടാവിനായുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി.
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ












Click it and Unblock the Notifications