യുഎഇ പ്രവാസികള്‍ക്കൊരു സന്തോഷ വാർത്ത: ഇനി മുതല്‍ പാസ്പോര്‍ട്ടില്‍ റസിഡന്‍സി വിസ സ്റ്റാമ്പിങ് വേണ്ട
ദുബായ്: മലയാളികള്‍ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന നടപടിയുമായി യുഎഇ സർക്കാർ. ഇതു വരെ പ്രവാസി പാസ്പോർട്ടില്‍ റിസഡന്സി വിസ സ്റ്റാപ്പ് ചെയ്യേണ്ടതായിട്ടുണ്ടായിരുന്നെങ്കില്‍ ഇനി മുതല്‍ അത് വേണ്ടെന്നാണ് യു എ ഇ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. തീരുമാനം അടുത്ത തിങ്കളാഴ്ച ഏപ്രിൽ 11 മുതൽ പ്രാബല്യത്തിൽ വരും.
റസിഡൻസി നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ഉടമയുടെ പാസ്‌പോർട്ടിൽ റസിഡൻസ് വിസ സ്റ്റാമ്പ് ഒരു സ്റ്റിക്കറായി പ്രയോഗിക്കുകുന്ന രീതിയിലാണ് പുതിയ പരിഷ്കരണം. സ്‌പോൺസർ വിശദാംശങ്ങൾ, ഇഷ്യൂ ചെയ്ത തീയതി, കാലഹരണപ്പെടുന്ന തീയതി, റസിഡൻസി ഫയൽ നമ്പർ എന്നിവ പോലുള്ള വിവരങ്ങളാണ് സ്റ്റാമ്പിലുണ്ടാവുക.

ഇതോടൊപ്പം തന്നെ റെസിഡൻസി വിസകളുടെയും എമിറേറ്റ്‌സ് ഐഡികളുടെയും ഇഷ്യൂവും പുതുക്കലുമൊക്കെ ഒരു അപേക്ഷയിലൂടെയായി മാറും. പുതിയ പരിഷ്കരണം വിദേശികള്‍ക്ക് ഏറെ ഗുണകരമായിരിക്കുമെന്നാണ് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അഭിപ്രായപ്പെട്ടുന്നത്.
റെസിഡൻസി വിസകൾ നൽകുന്നതിനും പുതുക്കുന്നതിനുമുള്ള പ്രക്രിയയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാണ് കാബിനറ്റ് പ്രധാനമായും ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇത് ഡാന്‍സ് മാസ്റ്റർ വിക്രം.. സോറി പ്രഭുദേവേ സ്റ്റാർ; 'സാറി'നൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

താമസക്കാരുടെ എമിറേറ്റ്സ് ഐഡി അവരുടെ താമസസ്ഥലമായി കണക്കാക്കുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി പുറപ്പെടുവിട്ട സർക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്. റസിഡന്‍സിയുമായി ബന്ധപ്പെട്ട എല്ലാ പ്രസക്തമായ വിവരങ്ങളും പുതുതായി അനുവദിക്കുന്ന ഐഡിയില്‍ ഉള്‍പ്പെടുത്തുമെന്നും സർക്കാർ കേന്ദ്രങ്ങളെ ഉദ്ധരിച്ച് യുഎഇ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

പുതിയതിനോ അല്ലെങ്കിൽ പുതുക്കൽ അപേക്ഷ സമർപ്പിക്കുമ്പോഴിയും ഐഡിയുടെ ഇലക്ട്രോണിക് പകർപ്പ് ലഭിക്കാനുള്ള അവസരം ഐസിഎ സ്മാർട്ട് ആപ്ലിക്കേഷൻ നൽകുന്നുണ്ടെന്ന് അതോറിറ്റി അറിയിക്കുന്നുണ്ട്. രാജ്യത്ത് താമസിക്കുന്ന വിദേശികൾക്ക് നൽകുന്ന എമിറേറ്റ്സ് ഐഡി കാർഡിന്റെ പുതിയ രൂപത്തില്‍ മുമ്പ് സൂചിപ്പിച്ച എല്ലാ വിശദാംശങ്ങളും ഉൾപ്പെടുത്തിയിരിക്കും. റസിഡൻസി സ്റ്റാമ്പിൽ, വ്യക്തിപരവും തൊഴിൽപരവുമായ ഡാറ്റ, ഇഷ്യൂവർ തുടങ്ങിയ എല്ലാ വിവരങ്ങളും കാർഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടാകും.

മുൻകാല റെസിഡൻസി സ്റ്റാമ്പുകൾ അതോറിറ്റിയുടെ സ്മാർട്ട് ആപ്ലിക്കേഷൻ വഴി മാത്രമേ ഓൺലൈനിൽ ലഭ്യമായിരുന്നുള്ളു, ഇതിന് ബദലായി പുതിയ നിയമം തിരിച്ചറിയൽ കാർഡ് ഉപയോഗിക്കുന്നതിനുള്ള ട്രാൻസിഷണൽ ഫ്ലെക്സിബിലിറ്റി വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് രൂപീകരിച്ചിട്ടുള്ളതെന്നും ഐസിഎയിലെ ഫോറിനേഴ്‌സ് അഫയേഴ്‌സ് ആന്റ് പോർട്ട്‌സ് ആക്ടിംഗ് ഡയറക്ടർ ജനറൽ മേജർ ജനറൽ സയീദ് റകാൻ അൽ റാഷിദി വ്യക്തമാക്കി.

രാജ്യത്തിന് പുറത്തുള്ള സാധുവായ റസിഡൻസി വിസയുള്ളവർക്കും, വിമാനക്കമ്പനികളുടെ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ പാസ്‌പോർട്ട് റീഡർ വഴി ഐഡന്റിറ്റി പരിശോധിച്ച് വിദേശ സന്ദർശകർക്ക് രാജ്യത്തേക്ക് പ്രവേശിക്കാൻ പ്രാപ്‌തമാക്കുന്നതിന് വ്യോമയാന മേഖലയിലെ പങ്കാളികളുമായി അതോറിറ്റി ഇതിനകം ഈ പദ്ധതി ഏകോപിപ്പിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

താമസക്കാരുടെ എമിറേറ്റ്സ് ഐഡി, പാസ്പോര്‍ട്ട് നമ്പര്‍ എന്നിവ വഴി വിമാനക്കമ്പനികള്‍ക്ക് താമസസ്ഥലം പരിശോധിക്കാന്‍ കഴിയും എന്നതും പുതിയ പരിഷ്കരണത്തിന്റെ പ്രത്യേകതയാണ്. ഈ വര്‍ഷം ആദ്യം പുറത്തിറക്കിയ ക്യാബിനറ്റ് പ്രമേയത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശികള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍ നവീകരിക്കാന്‍ യുഎഇ തീരുമാനിച്ചത്.
ഇത് നമ്മുടെ മീരാ ജാസ്മിന്‍ തന്നെയാണോ..: ഞെട്ടിച്ച് പുതിയ മേക്കാവർ












Click it and Unblock the Notifications