ബസിന് സൈഡ് കൊടുത്തില്ലെന്ന്, കാർ അടിച്ചുതകർത്ത് സ്ത്രീയടക്കമുള്ളവരെ ആക്രമിച്ചു;സംഭവം കണ്ണൂരിൽ...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കണ്ണൂർ: അമിതവേഗതയിൽ വന്ന സ്വകാര്യ ബസിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച് കാർ തടഞ്ഞുനിർത്തി സ്ത്രീകളടക്കമുള്ളവരെ ആക്രമിച്ച് കൊള്ളയടിച്ചതായി പരാതി. കണ്ണൂർ പരിയാരം ചുടലയിലാണ് സംഭവം. മാഹി സ്വദേശി ഇകെ സോജിത്തും അമ്മയും സുഹൃത്തും കാറിൽ സഞ്ചരിച്ച കാറിന് നേരെയാണ് ആക്രമണമുണ്ടായത്.

ഫസലിനെ കൊന്നത് സിപിഎമ്മുകാർ തന്നെയെന്ന് ഭാര്യ മറിയം!സുബീഷിനെ വിശ്വാസം,ആർഎസ്എസുകാർക്ക് ശത്രുതയില്ല...

കേരളത്തെ കണ്ടുപഠിക്കാൻ ഗുജറാത്തിനോട് കേന്ദ്രസർക്കാരിന്റെ നിർദേശം! ഗുജറാത്ത് സംഘം കേരളത്തിലേക്ക്...

ആക്രമണത്തിൽ സോജിത്തിനും അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇന്നോവ കാറിലെത്തിയ ഗുണ്ടാ സംഘമാണ് കാർ തകർത്ത് കൊള്ളയടിച്ചതെന്നാണ് പരാതി. മാഹിയിൽ നിന്ന് മംഗലാപുരത്തേക്ക് പോകുന്നതിനിടെ പിന്നിലുണ്ടായിരുന്ന സ്വകാര്യ ബസ് നിരന്തരം ഹോണടിച്ചിരുന്നു.

car

എന്നാൽ മുന്നിലും എതിരെയും മറ്റു വാഹനങ്ങളുണ്ടായിരുന്നതിനാൽ സൈഡ് കൊടുക്കാനായില്ല. പിന്നീടും ബസ് ഹോൺ അടിക്കുന്നത് തുടർന്നതോടെ കാറിലുണ്ടായിരുന്ന സോജിത്തും സുഹൃത്തും ഇത് ചോദ്യം ചെയ്തു.ഇതിന്റെ പ്രതികാരമായാണ് ബസ് ജീവനക്കാർ വിളിച്ചറിയിച്ചത് പ്രകാരം ഇന്നോവ കാറിലെത്തിയ ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടത്. കാർ തകർത്ത അക്രമികൾ സോജിത്തിന്റെ സ്വർണ്ണ മാലയും കവർന്നും.

സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാരായ മൂന്നു പേരടക്കം പത്തുപേരെ പരിയാരം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അമിത വേഗതയിൽ സഞ്ചരിച്ച സ്വകാര്യ ബസും, അക്രമികൾ സഞ്ചരിച്ച ഇന്നോവ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
goonda attack against car passengers in kannur.
Please Wait while comments are loading...