'ബാലയുടെ മോൾ പാവം വേറെ ഒരാളെ അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേട്';വായടപ്പിച്ച മറുപടിയുമായി ഗോപി സുന്ദർ
കൊച്ചി: തങ്ങൾ പ്രണയത്തിലാണെന്ന് തുറന്ന് പറഞ്ഞത് മുതൽ കടുത്ത സൈബർ ആക്രമണമാണ് സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും നേരിടുന്നത്. പല അവസരങ്ങളും മോശം കമന്റ് ചെയ്യുന്നവർക്ക് ചുട്ട മറുപടി തന്നെ ഇരുവരും നൽകാറുണ്ട്. ഇപ്പോഴിതാ പുതിയ ഫോട്ടോയോക്ക് മോശം കമന്റുമായെത്തിയ ആൾക്ക് ഗോപി സുന്ദർ നൽകിയ മറുപടിയാണ് വൈറലാകുന്നത്.

അമൃതയും മകളും ഗോപി സുന്ദറും നിൽക്കുന്ന ഓണചിത്രങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പങ്കിട്ടിരുന്നു. ഈ ചിത്രങ്ങൾക്ക് താഴെയായിരുന്നു മോശം കമന്റെത്തിയത്. 'ബാലയുടെ മോൾ പാവം വേറെ ഒരാളെ അച്ഛൻ എന്ന് വിളിക്കേണ്ട ഗതികേട്.അവൻ ആണെങ്കിലോ കെട്ടിച്ചു കൊടുക്കേണ്ട മോനും ഉണ്ട് .എങ്ങനെ ഹാപ്പി ആയിട്ട് ജീവിക്കാൻ പറ്റുന്നോ എന്തോ',എന്നായിരുന്നു കമന്റ്.
'ഇത് വയലറ്റ് ഡാൻസർ ബട്ടർഫ്ലൈ';വൈറലായി ദിൽഷ പ്രസന്നന്റെ ഫോട്ടോസ്

ഇതിന് ഗോപി സുന്ദർ നൽകിയ മറുപടി ഇങ്ങനെ- 'സുൽത്താനെ താൻ എന്തിനാണ് വിഷമിക്കുന്നേ? ഞങ്ങൾ എല്ലാവരും ഇവിടെ സന്തോഷത്തിലാണ്. പേടിക്കേണ്ട സുൽത്താനെ, എന്തെങ്കിലും ബുദ്ധിമുട്ട് തോന്നുമ്പോ ഞാൻ പറയാം. ഇപ്പോൾ തത്കാലം സുൽത്താൻ പോ', ഗോപി സുന്ദർ കുറിച്ചു.
സോളാർ കേസ്; അഴിയെണ്ണുമോ ഇവർ? ആരോപണം നേരിട്ട കോൺഗ്രസ് നേതാക്കൾ

നിരവധി പേരാണ് ഗോപി സുന്ദറിന്റെ മറുപടിക്ക് കൈയ്യടിച്ചത്. എന്നാൽ എന്തിനാണ് ഇത്തരം കമന്റുകൾക്ക് മറുപടി നൽകുന്നതെന്നും ചിലർ ചോദിച്ചു. 'നിങൾ എന്തിനാ എല്ലാവർക്കും മറുപടി കൊടുക്കുന്നത്. പറയുന്നവർ പറയട്ടെ. നിങൾ നിങ്ങളുടെ ഇഷ്ടത്തിന് ജീവിക്ക് .എല്ലാവർക്കും മറുപടി കൊടുക്കാൻ നിന്നാൽ നിങ്ങൾക്ക് അതിനെ നേരം കാണൂ. ആയിരം കുടത്തിൻ്റെ വായ മൂടി കെട്ടാം പക്ഷേ ഒരു മനുഷ്യൻ്റെ വായ പോലും നമ്മുക്ക് മൂടി കെട്ടാൻ പറ്റില്ല അവർ പറഞ്ഞു കൊണ്ടേ ഇരിക്കും നിങൾ ജീവിതം ആഘോഷിക്കൂ. ഇനി ആർക്കും ഒരു കമൻ്റിനും മറുപടി കൊടുക്കരുത്. കൊടുക്കുന്നത് കൊണ്ടാണ് എല്ലാം ഇവിടെ വന്ന് ചിലക്കുന്നത്. ഇവൻ മരുടെ ഒക്കെ വീട്ടിൽ പോയി നോക്കിയാൽ അറിയാം സ്ഥിതി എന്താണ് എന്ന്', എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. ഇതിന് ചില മക്കൾക്ക് മറുപടി ആവശ്യമാണ് എന്നാണ് ഗോപി സുന്ദർ പ്രതികരിച്ചത്.

ഗോപി സുന്ദറിനെ അനുകൂലിച്ചുള്ള മറ്റ് ചില കമന്റുകൾ വായിക്കാം'എനിക്ക് അറിയാൻ വയാഞ്ഞിട്ട് ചോദിക്കുവാ നിങ്ങൾ നാട്ടുകാർക്ക് വേറെ പണി ഒന്നും ഇല്ലേ?? അവർ അവർക്ക് ഇഷ്ടമുള്ളപോലെ ജീവിക്കട്ടെ. നിങ്ങളുടെ ആരുടേം ചിലവിൽ അല്ലലോ അവർ കഴിയുന്നത്. ഈ സദാചാരം പറയുന്ന അവന്മാരും അവളുമാരും ആരും അറിയാതെ അഞ്ചോ ആറോ പേരുടെ കൂടെ ജീവിക്കുന്നവർ ആയിരിക്കും. എന്നിട്ട് പകൽ മാന്യന്മാരും മാന്യകളും ആയിട്ട് ജീവിക്കുന്നവർ. അവരാണ് മറ്റുള്ളവരുടെ ജീവിതത്തിൽ എന്താ നടക്കുന്നത് എന്ന് നോക്കുന്നത്. കുറച്ചു കാലമാണെങ്കിലും കുറച്ചു കാലം അവർ സന്തോഷത്തോടെ കഴിയട്ടെ നിൻങൾക്കൊക്കെ എന്തിന്റെ കേടാ. ഒരു സദാചാരക്കാർ വന്നിരിക്കുന്നു'

'ആദ്യമേ ബാല അല്ലേ മാരേജ് ചെയ്തെ, പിന്നെ അല്ലേ അമൃത, ബാല വൈഫുമായി സുഖമായി ജീവിക്കുമ്പോൾ ബാലയുടെ മോളെയും നോക്കി അമൃത കാലം കഴിക്കണോ'. 'താളങ്ങളുടെ തമ്പുരാനെ.... ഇങ്ങനെ തന്നെ വേണം മറുപടി.... സന്തോഷകരമായി മുന്നോട്ട് പോകട്ടെ', ചിലർ കമന്റ് ചെയ്തു.

അതേസമയം തന്റെ ആദ്യ ഭാര്യയിലെ മക്കളേയും കാണണമെന്നായിരുന്നു മറ്റൊരാൾ പങ്കുവെച്ച കമന്റ്. 'സ്വന്തം മക്കളേയും ഒന്നും കാണണം കേട്ടോ, അവർക്കും ഉണ്ടാകില്ലെ അവരുടേയും അച്ഛന്റെ കൂടെ നിൽക്കാൻ ആഗ്രഹം. അവർക്ക് ഓണക്കോടിയൊക്കെ കൊടുത്താർന്നോ',കമന്റിൽ പറയുന്നു.












Click it and Unblock the Notifications