തലയൂരാന്‍ പിണറായി ചിലവാക്കിയത് കോടികള്‍!! അതും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന്!! വിവരങ്ങള്‍ പുറത്ത്!!

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ടിപി സെന്‍കുമാറിനെതിരായ കേസില്‍ നിന്ന് തടിതപ്പാന്‍ പിണറായി സര്‍ക്കാര്‍ ചിലവാക്കിയത് കോടികള്‍. വിവരാവകാശ നിയമപ്രകാരം നല്‍കിയ രേഖകളില്‍ നിന്നാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നതെന്ന് സൗത്ത് ലൈവ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പായിച്ചിറ നവാസ് എന്നയാളാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

മൂന്നു കോടി രൂപയോളമാണ് സര്‍ക്കാര്‍ സെന്‍കുമാര്‍ കേസിനായി മാത്രം ചിലവാക്കിയിരിക്കുന്നത്. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെയാണ് സെന്‍കുമാറിനായി ഹാജരായത്. ഹരീഷ് സാല്‍വെക്ക് പുറമെ സാല്‍വെക്കൊപ്പമുണ്ടായിരുന്ന അഭിഭാഷകര്‍ക്കും ഫീസ് നല്‍കി. കേസുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ 150 തവണ വിമാന യാത്ര നടത്തിയെന്നും വ്യക്തമാണ്.

 വിവരാവകാശ രേഖ

വിവരാവകാശ രേഖ

പോലീസ് മേധാവി സ്ഥാനത്തേക്ക് ടിപി സെന്‍കുമാര്‍ വരുന്നത് തടയുന്നതിനായി കേസിനും മറ്റുകാര്യങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ ചിലവഴിച്ചത് മൂന്നുകോടി രൂപ. വിവരാവകാശരേഖകള്‍ പ്രകാരം നല്‍കിയ വിവരങ്ങളിലാണ്ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. പായിച്ചിറ നവാസ് എന്നയാളാണ് വിവരാവകാശ നിയമപ്രകാരം ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.

 ഹാജരായത് സാല്‍വെ

ഹാജരായത് സാല്‍വെ

സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് സര്‍ക്കാരിനായി ഹാജരായത്. സാല്‍വെയ്ക്ക് മാത്രമായി എണ്‍പത് ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഫീസായി നല്‍കിയത്. ഇതിനു പുറമെ സാല്‍വെക്കൊപ്പം കേസ് പഠിക്കുന്ന 30 അഭിഭാഷകര്‍ക്കും പ്രത്യേകം ഫീസ് സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് വിവരാവകാശ രേഖകള്‍ വ്യക്തമാക്കുന്നു.

 150 തവണ വിമാനയാത്ര

150 തവണ വിമാനയാത്ര

ഫീസ് നല്‍കിയതിനു പുറമെ അഭിഭാഷകര്‍ക്ക് ഫയലുകളെത്തിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ വിമാന യാത്രയുടെ വിവരങ്ങളും പുറത്തു വരുന്നു. 150 തവണയോളം ഡല്‍ഹിയിലേക്ക് വിമാനയാത്ര നടത്തിയെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്.

 ദശലക്ഷങ്ങള്‍ വേറെയും

ദശലക്ഷങ്ങള്‍ വേറെയും

കേസില്‍ സെന്‍കുമാറിന് അനുകൂലമായി ഏപ്രില്‍ 24ന് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ച ശേഷവും കേസിനായി സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചെലവാക്കിയതായി രേഖകളില്‍ വ്യക്തമാക്കുന്നു. സെന്‍കുമാറിനെ പുനര്‍നിയമിക്കണമെന്നായിരുന്നു കോടതി ഉത്തരവ്. കൂടാതെ സര്‍ക്കാരിന് വേണ്ടി പലഘട്ടങ്ങളിലായി കോടതിയില്‍ ഹാജരായ പിപി റാവു, സിദ്ധാര്‍ത്ഥ് ലുത്ര, ജയദീപ് ഗുപ്ത എന്നിവര്‍ക്കും ദശലക്ഷള്‍ സര്‍ക്കാര്‍ ഫീസായി നല്‍കിയിരുന്നു.

 നളിനി നെറ്റോയില്‍ നിന്ന് വാങ്ങണം

നളിനി നെറ്റോയില്‍ നിന്ന് വാങ്ങണം

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവാക്കിയ പണം ചീഫ് സെക്രട്ടറി നളിനി നെറ്റോയില്‍ നിന്നും തിരിച്ച് പിടിക്കണമെന്നാണ് വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട പായിച്ചിറ നവാസ് വ്യക്തമാക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറയുന്നു.

 പ്രതികാര നടപടി

പ്രതികാര നടപടി

പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു പിന്നാലെ 2016 മെയ് 30നാണ് ടിപി സെന്‍കുമാറിനെ പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയത്. ജിഷ കേസ്, പുറ്റിങ്ങള്‍ വെടിക്കെട്ട് ദുരന്തം എന്നീ കേസുകളില്‍ സെന്‍കണാരിന് വീഴ്ചപറ്റിയെന്നാരോപിച്ചായിരുന്നു സെന്‍കുമാറിനെ നീക്കിയത്. ഇതിനെതിരെയാണ് സെന്‍കുമാര്‍ കോടതിയെ സമീപിച്ചത്. ആദ്യം സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ പരാതി നല്‍കിയെങ്കിലും ഇത് തള്ളി. ഇതിനു പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടപെടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് സെന്‍കുമാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.

 വന്‍ തിരിച്ചടി

വന്‍ തിരിച്ചടി

സെന്‍കുമാര്‍ കേസില്‍ സുപ്രീംകോടതി പുറപ്പെടുവിച്ചത് ചരിത്രവിധി തന്നെയായിരുന്നു. ഇതാദ്യമായിട്ടാണ് സര്‍ക്കാര്‍ നീക്കിയ ഒരു ഉദ്യോഗസ്ഥനെ പുനര്‍ നിയമിക്കാന്‍ സുപ്രീംകോടതി പറഞ്ഞത്. എന്നാല്‍ കോടതി വിധി അനുസരിക്കുന്തിന് പകരം വിധിയെ വെല്ലുവിളിച്ച് വിധിയില്‍ വ്യക്തത തേടി സര്‍ക്കാര്‍ വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. ഇതില്‍ രൂക്ഷ വിമര്‍ശനം തന്നെ സര്‍ക്കാരിന് നേരിടേണ്ടി വന്നു.

 കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യസന്ദര്‍ശിക്കൂ

കൂടുതല്‍ വാര്‍ത്തകള്‍ക്ക് വണ്‍ ഇന്ത്യസന്ദര്‍ശിക്കൂ

മാപ്പ് പറയുകയോ? സര്‍ക്കാരോ? കണ്ടതൊന്നും സത്യമല്ലത്രേ!! ഇരട്ടച്ചങ്കന്‍ ഇത് എന്ത് ഭാവിച്ചാ!!കൂടുതല്‍ വായിക്കാന്‍

ചീഫ്‌സെക്രട്ടറി പറഞ്ഞത് മാപ്പല്ലാതെ പിന്നെ....? സഭയില്‍ കണ്ണുപൊട്ടുന്ന കള്ളവുമായി പിണറായി!!കൂടുതല്‍ വായിക്കാന്‍

മോഹന്‍ലാല്‍ മുട്ടുമടക്കിയോ; ബാഹുബലി കേരളത്തില്‍ ഏറ്റവും വേഗം 50 കോടി കടക്കുന്ന ചിത്രം !!കൂടുതല്‍ വായിക്കാന്‍

English summary
govenment spend crores for dgp senkumar case.
Please Wait while comments are loading...