ചീഫ്‌സെക്രട്ടറി പറഞ്ഞത് മാപ്പല്ലാതെ പിന്നെ....? സഭയില്‍ കണ്ണുപൊട്ടുന്ന കള്ളവുമായി പിണറായി!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ടിപി സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം പൊളിഞ്ഞു. പിണറായി ഇക്കാര്യം പറഞ്ഞതിന് തൊട്ടു പിന്നാലെ മാപ്പപേക്ഷയുമായി ചീഫ് സെക്രട്ടറി നളിനി നെറ്റോ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കി.

ടിപി സെന്‍കുമാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിരുപാധികം മാപ്പപേക്ഷ നല്‍കിയിരിക്കുന്നത്. നിര്‍ദേശം പാലിക്കാന്‍ വീഴ്ച പറ്റിയതില്‍ നിരുപാധികം മാപ്പ് പറയുന്നുവെന്നാണ് ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരിക്കുന്നത്.

 വൈകിയതിന് കാരണം

വൈകിയതിന് കാരണം

സെന്‍കുമാര്‍ കേസിലെ കോടതി നിര്‍ദേശം പാലിക്കുന്നതില്‍ വാഴ്ച പറ്റിയതിന് നിരുപാധികം മാപ്പ് ചോദിച്ചാണ് ചീഫ്‌സെക്രട്ടറി നളിനി നെറ്റോ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. നിയമോപദേശത്തിന് കാത്തിരുന്നതിനാലാണ് വിധി നടപ്പാക്കാന്‍ വൈകിയതെന്നാണ് സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.

 കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം

കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണം

നിയമോപദേശം അനുസരിച്ചാണ് കോടതിവിധിയില്‍ വ്യക്തത തേടി അപേക്ഷ നല്‍കിയതെന്നും ചീഫ്‌സെക്രട്ടറി സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരിക്കുന്നു. വിധി നടപ്പാക്കിയ സാഹചര്യത്തില്‍ കതേസുമായി ബന്ധപ്പെട്ട കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിക്കണമെന്നും ചീഫ് സെക്രട്ടറി ആവശ്യപ്പെടുന്നു.

 സര്‍ക്കാരിന് ഭയം

സര്‍ക്കാരിന് ഭയം

സെന്‍കുമാര്‍ കേസ് ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് ചീഫ്‌സെക്രട്ടറി നിരുപാധികം മാപ്പ് പറഞ്ഞ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. സുപ്രീംകോടതിയില്‍ നിന്ന് കടുത്ത നടപടികള്‍ നേരിടുന്നത് ഒഴിവാക്കുന്നതാനാണ് ഇങ്ങനെ ചെയ്തത്

 മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്

മുഖ്യമന്ത്രി സഭയില്‍ പറഞ്ഞത്

സെന്‍കുമാര്‍ കേസില്‍ സര്‍ക്കാര്‍ മാപ്പപേക്ഷ നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ചീഫ്‌സെക്രട്ടറി മാപ്പപേക്ഷ നല്‍കിയത്. പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിനുള്ള മറുപടിയിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

 വിശദീകരണം മാത്രം

വിശദീകരണം മാത്രം

സെന്‍ കുമാര്‍ കേസില്‍ കോടതി സര്‍ക്കാരിന് പിഴ ചുമത്തിയിട്ടില്ലെന്നും പിണറായി പറയുന്നു. 25000 രൂപ അടച്ചത് സുപ്രീംകോടതിയുടെ ലീഗല്‍ സര്‍വീസ് അതോറിട്ടിയിലാണെന്നും ബാലനീതി വകുപ്പിന്റെ നിയമ നടപടികള്‍ക്കാണ് ഇത് ഉപയോഗിക്കുന്നതെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. പിഴ എന്ന വാക്ക് കോടതി ഉപയോഗിച്ചിട്ടില്ലെന്നും പിണറായി പറയുന്നു. സെന്‍കുമാറിനെ നിയമിക്കണമെന്ന ഉത്തരവില്‍ ആവശ്യമായ വിശദീകരണം തേടുക മാത്രമാണ് ചെയ്തതെന്നാണ് പിണറായി പറയുന്നത്. ഇത് സര്‍ക്കാരിന്റെ അവകാശമാണെന്നും കോടതി അലക്ഷ്യമല്ലെന്നും പിണറായി സഭയില്‍ വ്യക്തമാക്കി.

English summary
kerala government apology on senkumar case.
Please Wait while comments are loading...